തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്വണ് കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം.
കുട്ടികളുടെ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറുമായി സംപ്രേഷണം ചെയ്യും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും സംപ്രേക്ഷണം ചെയ്യുക.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.30-നും വൈകുന്നേരം 04.00-നും 06.30നും യഥാക്രമം ഇക്കണോമിക്സ്, മാത്സ്, അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
ഞായറാഴ്ച രാവിലെ 08.00, 10.30 ഉച്ചയ്ക്ക് 01.00, 03.30, വൈകുന്നേരം 06.00 സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രേഷണമുണ്ടായിരിക്കും.
Also Read-
പാലക്കാട് പശു വെടിയേറ്റ് ചത്തു:വെടിവെച്ചത് നായാട്ട് സംഘമെന്ന് സംശയം
വെള്ളിയാഴ്ച പ്ലസ്വണ് ലൈവ് ഫോണ്‍-ഇന്‍ പ്രമാണിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പ്ലസ്വണ് പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in) ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ : 18004259877
അതേസമയം, സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. സെപ്റ്റംബർ മൂന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. www. admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.