• HOME
  • »
  • NEWS
  • »
  • career
  • »
  • ബിഎ, ബിഎസ്‌സി, ബി.കോം കോഴ്‌സുകളുമായി പുതിയ കോളേജുകള്‍ക്ക് അനുമതിയില്ല: മഹാരാഷ്ട്ര സര്‍ക്കാര്‍

ബിഎ, ബിഎസ്‌സി, ബി.കോം കോഴ്‌സുകളുമായി പുതിയ കോളേജുകള്‍ക്ക് അനുമതിയില്ല: മഹാരാഷ്ട്ര സര്‍ക്കാര്‍

പുതിയ കാലത്ത് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും വ്യവസായത്തിനും സമൂഹത്തിനും ആവശ്യമായതുമായ കോഴ്സുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്യും.

  • Share this:
ആര്‍ട്സ്, സയന്‍സ്, കൊമേഴ്സ് (ബിഎ, ബിഎസ്സി, ബികോം) പോലുള്ള പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ കോളേജുകള്‍ (new colleges) ആരംഭിക്കാന്‍ അനുമതി നല്‍കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ (maharashtra govt) . 70 ശതമാനം തിയറിയും 30 ശതമാനം വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള ഡിമാന്‍ഡ് കോഴ്‌സുകള്‍ (demand courses) ഡിഗ്രി കോളേജുകള്‍ വാഗ്ദാനം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുന്‍ പൂനെ യൂണിവേഴ്‌സിറ്റി വിസി നരേന്ദ്ര ജാദവിന്റെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

പുതിയ കാലത്ത് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും വ്യവസായത്തിനും സമൂഹത്തിനും ആവശ്യമായതുമായ കോഴ്സുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്യും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെക്കുറിച്ചും സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ വികസന കമ്മീഷനാണ് യോഗം സംഘടിപ്പിച്ചത്.

Also Read-NMMS| നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

''പുതിയ ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് കോഴ്‌സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കില്ല. പകരം, ഡിമാന്‍ഡ് അനുസരിച്ചുള്ള പ്രോഗ്രാമുകള്‍ ആരംഭിക്കാന്‍ കോളേജുകളെ പ്രോത്സാഹിപ്പിക്കും, '' ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മുംബൈ യൂണിവേഴ്‌സിറ്റില്‍ 'Accreditation: The way Forward' എന്ന വിഷയത്തില്‍ നടന്ന സംസ്ഥാന കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എല്ലാ പുതിയ കോളേജുകളും അനുവദിക്കില്ലെന്നും സാധ്യമായ സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കൂവെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വികാസ് റസ്‌തോഗി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് കുറവുള്ള മലയോര മേഖലകളിലും ബുല്‍ധാന, പാല്‍ഘര്‍, വാഷിം, ഗഡ്ചിരോളി തുടങ്ങിയ ആദിവാസി മേഖലകളിലും മാത്രമേ പുതിയ കോളേജുകള്‍ ആരംഭിക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രി, റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീല്‍, ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ കോളേജുകളെ കുറിച്ചും വിദ്യാര്‍ത്ഥികളുടെ ഒഴിവുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Also Read-വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം; ഇപ്പോൾ അപേക്ഷിക്കാവുന്ന ചിലത് പരിചയപ്പെടാം

പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പുതിയ കോഴ്സുകള്‍ തയ്യാറാക്കണമെന്ന് ഫഡ്നാവിസ് പറഞ്ഞു. സര്‍വ്വകലാശാലയും ബന്ധപ്പെട്ട കോളേജുകളും അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പദ്ധതി തയ്യാറാക്കി അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം പുതിയ കോഴ്സുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ പുരോഗതിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഞ്ച് കമ്മിറ്റികളില്‍ മൂന്നെണ്ണം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Published by:Arun krishna
First published: