കൊച്ചി: ദക്ഷിണ കൊറിയയില്‍(South Korea) 'ഉള്ളിക്കൃഷി'(Onion cultivation) ചെയ്യാന്‍ അവസരം തേടി മലയാളികള്‍. രണ്ടു ദിവസത്തിനിടെ അയ്യായിരം പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേനെ അപേക്ഷിച്ചത്. തിരക്കുമൂലം ഓഡെപെക് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അപേക്ഷകളുടെ എണ്ണം കൂടിയതിനാല്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു.
ദക്ഷിണ കൊറിയയിലെ കൃഷി ജോലികളിലേക്ക്
22നാണ് ഒഡെപെക് അപേക്ഷ ക്ഷണിച്ചത്. ആയിരം തൊഴിലാളികളെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തില്‍ 100 പേര്‍ക്കാണ് നിയമനം. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം നടത്തുന്നതെന്ന് ഒഡെപെക് വ്യക്തമാക്കുന്നു.
യോഗ്യത: 25 മുതല്‍ 40 വയസ് പ്രായമുള്ളവരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസ് ആയിരിക്കണം. അടിസ്ഥാനപരമായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. കാര്‍ഷിക വൃത്തിയില്‍ മുന്‍ പരിയമുള്ളവര്‍ക്കു മുന്‍ഗണന ഉണ്ടാകും.
recruit@odepc.in എന്ന ഇ-മെയില്‍ വിലാസത്തിലോ
https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea/ എന്ന വെബ്‌സൈറ്റ് മുഖേനെയോ അപേക്ഷ അയയ്ക്കണം.
ജോലി |
ഹൈടെക്ക് കൃഷി, ദക്ഷിണകൊറിയ |
യോഗ്യത |
പത്താം ക്ലാസ് പാസ്. ഇംഗ്ലിഷ് ഭാഷ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന. |
പ്രായം |
25 – 40 വയസ് |
ഇ-മെയിൽ/ വെബ്‌സൈറ്റ് |
recruit@odepc.in, www.odepc.kerala.gov.in |
അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സെമിനാര്‍
അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. തൊഴില്‍ദാതാവിനെകുറിച്ച് അപേക്ഷകരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് സെമിനാര്‍ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു.
കൊറിയയിലെ ജീവിത രീതി, കൃഷി രീതികള്‍, ജീവിതച്ചെലവ്, താമസ സൗകര്യം, കറന്‍സി, സംസ്‌കാരം, തൊഴില്‍ സമയം, തൊഴില്‍ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം അപേക്ഷകര്‍ക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. കൊറിയന്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരില്‍ നിന്നാണ് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.