• HOME
  • »
  • NEWS
  • »
  • career
  • »
  • Marksheet | പത്താം ക്ലാസ് പാസായത് കഷ്ടിച്ച്; വിദ്യാർത്ഥികൾക്ക് പ്രചോദനമായി ഐഎഎസ് ഉദ്യോഗസ്ഥന്റെ മാര്‍ക്ക് ഷീറ്റ്

Marksheet | പത്താം ക്ലാസ് പാസായത് കഷ്ടിച്ച്; വിദ്യാർത്ഥികൾക്ക് പ്രചോദനമായി ഐഎഎസ് ഉദ്യോഗസ്ഥന്റെ മാര്‍ക്ക് ഷീറ്റ്

ഒരു വ്യക്തിയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ മാര്‍ക്ക് പ്രധാന ഘടകമല്ലെന്ന് പറയുകയാണ് അവനീഷ് ശരൺ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    വിദ്യാര്‍ത്ഥികള്‍ക്ക് (Student) ആശങ്കയുടെയും പേടിയുടെയും നാളുകളാണ് പത്താംക്ലാസിന്റെയും (10th exam) പ്ലസ്ടുവിന്റെയും (Plus 2) ഫലപ്രഖ്യാപനത്തിനായുള്ള (result announcement) കാത്തിരിപ്പ്. ഈ സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും അധികം ചിന്തിക്കുന്നത് മാര്‍ക്ക് (Marks) കുറഞ്ഞാല്‍ ഭാവി എന്താകുമെന്നാണ്.

    എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ അടുത്തിടെ തന്റെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു. ഛത്തീസ്ഗഢ് കേഡറിൽ ഉൾപ്പെട്ട ശരണിന് യുപിഎസ്സി പരീക്ഷയില്‍ 700ല്‍ 314 മാര്‍ക്ക് നേടാനായി.

    എന്നാല്‍ ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പരീക്ഷയില്‍ (ബിഎസ്ഇബി) കഷ്ടിച്ച് മാത്രമാണ് ശരൺ പാസായത്. എന്നാല്‍ ഒരു വ്യക്തിയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ മാര്‍ക്ക് പ്രധാന ഘടകമല്ലെന്ന് പറയുകയാണ് അവനീഷ് ശരൺ.

    ഐഎഎസ് ഉദ്യോഗസ്ഥനായ ശരണിന് പത്താം ക്ലാസില്‍ ഗണിതശാസ്ത്രത്തിന് 100ല്‍ 31 മാര്‍ക്കാണ് ലഭിച്ചത്. ജ്യോഗ്രഫിക്കാകട്ടെ 50ല്‍ 19 മാര്‍ക്ക് നേടി കഷ്ടിച്ചാണ് ശരണ്‍ ജയിച്ചത്. ഈ വിഷയത്തിന് അനുവദിച്ച പാസ് മാര്‍ക്ക് 15 ആയിരുന്നു. മറ്റ് വിഷയങ്ങളിലും ഇതുപോലെ കഷ്ടിച്ചാണ് ശരണ്‍ ജയിച്ചിരിക്കുന്നത്.

    അതേസമയം, ശരണിന്റെ പോസ്റ്റിന് ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 23000 പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും നൂറകണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.



    'മാര്‍ക്കില്‍ കാര്യമില്ല. സ്വപ്‌നങ്ങളാണ് പ്രധാനം' എന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തു. പ്രചോദനകരം'എന്ന് ടാഗ് ചെയ്തുകൊണ്ട് 'വാര്‍ഷിക ഫലത്തിന് ഒരിക്കലും നിങ്ങളുടെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയില്ല' എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. 'ഓരോ വിദ്യാര്‍ത്ഥിക്കും പ്രചോദനകരവും മാതൃകാപരവുമാണ്' ഇതെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

    അതേസമയം, ബീഹാര്‍ ബോര്‍ഡിന്റെ പത്താം ക്ലാസ് പരീക്ഷയില്‍ ആകെ 16,48,894 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം മാര്‍ച്ച് അവസാനം പ്രഖ്യാപിച്ചിരുന്നു.
    അടുത്തിടെ, തെലങ്കാന ഡയറക്ടറേറ്റ് ഓഫ് ഗവണ്‍മെന്റ് എക്‌സാമിനേഷന്‍സ് പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 5,03,570 പേര്‍ പരീക്ഷയെഴുതിയതില്‍ 4,53,201 പേരാണ് വിജയിച്ചത്. എന്നാല്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് ഫലങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 15-നകം ഫലം പ്രഖ്യാപിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    2022ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ (10th board exam) പാസായ ഒഡീഷ എംഎല്‍എയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ഫുല്‍ബാനി നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അംഗഡ് കന്‍ഹര്‍ (Angad Kanhar) ആണ് 58-ാം വയസ്സില്‍ പരീക്ഷ പാസായത്. 500ല്‍ 363 മാര്‍ക്കാണ് (72 ശതമാനം) അദ്ദേഹത്തിന് ലഭിച്ചത്. ഗ്രേഡ് ബി1 റാങ്കും അദ്ദേഹം നേടി.

    Summary: Marksheet of IAS officer inspiring many
    Published by:user_57
    First published: