• HOME
  • »
  • NEWS
  • »
  • career
  • »
  • MBBS | എം.ബി.ബി.എസ് കൗണ്‍സിലിങ്ങിനുള്ള സമയപ്പട്ടിക പുതുക്കി

MBBS | എം.ബി.ബി.എസ് കൗണ്‍സിലിങ്ങിനുള്ള സമയപ്പട്ടിക പുതുക്കി

ആദ്യഘട്ട എം.സി.സി  കേന്ദ്ര കൗണ്‍സിലിങ് ജനുവരി 19 മുതല്‍ 29 വരെയും സംസ്ഥാന കൗണ്‍സിലിങ് ജനുവരി 27 മുതല്‍ 31 വരെയും നടക്കും

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    എം.ബി.ബി.എസ് ,ബി.ഡി.എസ് കോഴ്സുകളില്‍ 2021-2022 വര്‍ഷത്തെ പ്രവേശനത്തിന് കേന്ദ്ര മെഡിക്കല്‍ കൗണ്‍സിലിങ്ങ് കമ്മിറ്റിയും  എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറും  നടത്തുന്ന കൗണ്‍സിലിങ്ങിനുള്ള സമയവിവരപ്പട്ടിക ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി.

    ആദ്യഘട്ട എം.സി.സി  കേന്ദ്ര കൗണ്‍സിലിങ് ജനുവരി 19 മുതല്‍ 29 വരെയും സംസ്ഥാന കൗണ്‍സിലിങ് ജനുവരി 27 മുതല്‍ 31 വരെയും നടക്കും. കോളേജില്‍ ചേരേണ്ട അവസാന തീയതി ഫെബ്രുവരി 9 ആണ്.

    രണ്ടാം ഘട്ട കേന്ദ്ര കൗണ്‍സിലിങ് ഫെബ്രുവരി 16 മുതല്‍ 26 വരെയും സംസ്ഥാന കൗണ്‍സിലിങ് മാര്‍ച്ച് 8 മുതല്‍ 15 വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചേരേണ്ട അവസാന തീയതി മാര്‍ച്ച് 5 (കേന്ദ്രം) , മാര്‍ച്ച് 19 (സംസ്ഥാനം).

    മോപ് അപ് റൗണ്ട്‌ മാര്‍ച്ച് 10-19 (കേന്ദ്രം) , മാര്‍ച്ച് 22-26 (സംസ്ഥാനം). ചേരേണ്ട അവസാന തീയതി യഥാക്രമം മാര്‍ച്ച് 27, മാര്‍ച്ച് 29 എന്നിങ്ങനെയാണ്.

    ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി  റൗണ്ട്‌ മാര്‍ച്ച് 28,29 (കേന്ദ്രം), മാര്‍ച്ച് 31- ഏപ്രില്‍ 2 (സംസ്ഥാനം). ചേരേണ്ട അവസാന തീയതി ഏപ്രില്‍ 4.

     സ്കൂളുകള്‍ തുറന്നു; മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാതീയതികളിൽ മാറ്റം


    2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം.

    2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ
    അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാറ്റിവെച്ചു.

    മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാറ്റിവെച്ചു.

    മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവെച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

    വിദേശകാര്യ മന്ത്രാലയത്തില്‍ ബിരുദധാരികൾക്ക് ഇന്റേണ്‍ഷിപ്പിന് അവസരം; നേരിട്ടുള്ള നിയമനം; പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്


    വിദേശകാര്യ മന്ത്രാലയം (MEA - The Ministry of External Affairs) ബിരുദധാരികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (Internship Programme) അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തേക്ക് മൊത്തം 75 പേര്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. താത്പര്യമുള്ള ബിരുദധാരികള്‍ക്ക് ഫെബ്രുവരി 15നകം www.internship.mea.gov.in എന്ന, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷിക്കാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ വേളയിൽ ആസാദി കാ അമൃത് മഹോത്സവുമായി (Azadi Ka Amrit Mahotsav) സഹകരിച്ചാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: