• HOME
  • »
  • NEWS
  • »
  • career
  • »
  • MDNIY TO BECOME HARVARD LIKE UNIVERSITY FOR YOGA AYUSH MINISTER KM

ഹാർവാർഡ് സർവകലാശാലയ്ക്ക് തത്തുല്യമായ വിദ്യാഭ്യാസ സ്ഥാപനമായി മൊറാര്‍ജി ദേശായി യോഗ ഇൻസ്റ്റിറ്റ്യൂട്ട് മാറും: ആയുഷ് മന്ത്രി

ആയുഷ് മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യത്തെ സന്ദർശന വേളയിലാണ് എം.ഡി.എൻ.ഐ.വൈയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെ അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ആയുഷ് മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യത്തെ സന്ദർശന വേളയിലാണ് എം.ഡി.എൻ.ഐ.വൈയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെ അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ആയുഷ് മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യത്തെ സന്ദർശന വേളയിലാണ് എം.ഡി.എൻ.ഐ.വൈയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെ അദ്ദേഹം ഈ കാര്യം പറഞ്ഞത്.

  • Share this:
    മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയ്ക്ക് (എം.ഡി.എൻ.ഐ.വൈ) യോഗയുടെ മേഖലയിൽ യു.എസിലെ ഹാർവാർഡ് സർവകലാശാലയ്ക്ക് തത്തുല്യമായ നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറാനുള്ള ശേഷിയുണ്ടെന്ന് ആയുഷ് വകുപ്പ് മന്ത്രി സർബാബന്ദ സോനോവാൾ തിങ്കളാഴ്ച പറഞ്ഞു. ആയുഷ് മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യത്തെ സന്ദർശന വേളയിലാണ് എം.ഡി.എൻ.ഐ.വൈയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെ അദ്ദേഹം ഈ കാര്യം പറഞ്ഞത്.

    "ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറാൻ എം ഡി എൻ ഐ വൈയ്ക്ക് കഴിയും. അതിനുവേണ്ടി ആഗോളതലത്തിലുള്ള പ്രയത്നം നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം. അമേരിക്കയ്ക്ക് ഹാർവാർഡ് പോലൊരു സർവകലാശാല കെട്ടിപ്പടുക്കാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് നമുക്കായിക്കൂടാ?", സോനോവാൾ പറഞ്ഞു. ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യ സന്ദർശിച്ച് യോഗയെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും അത് അവസരമൊരുക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്ക് ഒരു ആഗോള സമീപനം ഉണ്ടാകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

    "നിലവിൽ യോഗ വിദ്യാഭ്യാസം, പരിശീലനം, വൈദ്യം, ഗവേഷണം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്കായി സർവകലാശാലയിൽ ഹോസ്റ്റൽ സൗകര്യവും ഒരുക്കേണ്ടതുണ്ട്. മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ എം.ഡി.എൻ.ഐ വൈയുടെ മികവ് കൂട്ടും", മന്ത്രി സോനോവാൾ പറഞ്ഞു. തുടർന്ന് ആയുഷ് മന്ത്രി ഈ യോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ ക്ലാസുകളും സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.

    വിദ്യാർത്ഥികളുമായി സംസാരിക്കവെ, എല്ലാ ദിവസവും രാവിലെ അര മണിക്കൂർ നേരം താൻ മുടങ്ങാതെ യോഗ ചെയ്യാറുണ്ട് എന്നും മന്ത്രി പറഞ്ഞു. എം ഡി എൻ ഐ വൈയിലെ ലൈബ്രറിയും മെഡിറ്റേഷൻ കേന്ദ്രവും ക്യാമ്പസും സന്ദർശിച്ച മന്ത്രി വിദ്യാർത്ഥികളുടെ വിവിധ പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.

    "കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എം ഡി എൻ ഐ വൈ 18,000 പാരാമിലിട്ടറി ഭടന്മാർക്ക് പരിശീലനം നൽകിയിട്ടുണ്ട്", എം.ഡി.എൻ.ഐ.വൈ ഡയറക്റ്റർ ഡോ. ഈശ്വർ വി ബസവരഡി പറയുന്നു. തീഹാർ ജയിലിലെ തടവുകാരെ യോഗ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതി ആരംഭിക്കാനും ശ്രമം ഉണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. "നമ്മുടെ ജീവിതത്തിന് പുതിയ മാനങ്ങൾ പകർന്നു നൽകുന്ന ഒന്നാണ് യോഗ സമ്പ്രദായം. എല്ലാവരും ദൈനംദിന ചര്യകളുടെ ഭാഗമായി യോഗയും ഉൾപ്പെടുത്തണം", അദ്ദേഹം കൂട്ടിച്ചേർത്തു.
    First published:
    )}