• HOME
  • »
  • NEWS
  • »
  • career
  • »
  • MEA Internship | വിദേശകാര്യ മന്ത്രാലയത്തില്‍ ബിരുദധാരികൾക്ക് ഇന്റേണ്‍ഷിപ്പിന് അവസരം; നേരിട്ടുള്ള നിയമനം; പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്

MEA Internship | വിദേശകാര്യ മന്ത്രാലയത്തില്‍ ബിരുദധാരികൾക്ക് ഇന്റേണ്‍ഷിപ്പിന് അവസരം; നേരിട്ടുള്ള നിയമനം; പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്

ബിരുദത്തിന്റെ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പാഠ്യപദ്ധതിയില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

  • Last Updated :
  • Share this:
    വിദേശകാര്യ മന്ത്രാലയം (MEA - The Ministry of External Affairs) ബിരുദധാരികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (Internship Programme) അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തേക്ക് മൊത്തം 75 പേര്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. താത്പര്യമുള്ള ബിരുദധാരികള്‍ക്ക് ഫെബ്രുവരി 15നകം www.internship.mea.gov.in എന്ന, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷിക്കാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ വേളയിൽ ആസാദി കാ അമൃത് മഹോത്സവുമായി (Azadi Ka Amrit Mahotsav) സഹകരിച്ചാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

    തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം, അനുബന്ധ ഓഫീസുകള്‍, ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതില്‍ അവയുടെ പങ്ക് തുടങ്ങിയ വിവിധ വശങ്ങള്‍ പരിചയപ്പെടാൻ അവസരം ലഭിക്കും. കൂടാതെ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി, വിദേശ ദൗത്യങ്ങളിലൊന്നിന്റെ ഭാഗമാകാനുള്ള അവസരവും ലഭിച്ചേക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

    ഇതിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം ഒരു 'ക്വോട്ട-കം-വെയ്റ്റേജ്' സമ്പ്രദായമാണ് പിന്തുടരുക. അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും. 28 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള രണ്ട് അപേക്ഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കും. ടിഎഡിപിക്ക് കീഴിലുള്ള ജില്ലകളില്‍ നിന്ന് മൂന്ന് ഇന്റേണുകളും എസ്സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകരും തിരഞ്ഞെടുക്കപ്പെടും. മൊത്തം സീറ്റിന്റെ 30 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

    യോഗ്യതാ മാനദണ്ഡം

    അപേക്ഷകര്‍ക്ക് വേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. കൂടാതെ, ബിരുദത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പഠിക്കുന്നവര്‍ക്കും കൂടാതെ/അല്ലെങ്കില്‍ പാഠ്യപദ്ധതിയില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 2022 ഡിസംബര്‍ 31ന് അപേക്ഷകരുടെ പ്രായം 25 വയസ് തികയരുത്.

    സെലക്ഷൻ പ്രക്രിയ

    മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടത്തുക. നടപടിക്രമത്തില്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു - പ്രാഥമിക സ്‌ക്രീനിംഗ്, വ്യക്തിഗത അഭിമുഖം. 12-ാം ക്ലാസിലും ബിരുദത്തിലും ഉദ്യോഗാര്‍ത്ഥി നേടിയ മാര്‍ക്ക് പ്രാഥമിക ഘട്ടത്തിൽ ഘടകമാകും. പ്രിലിമിനറി സ്‌ക്രീനിംഗിന് ശേഷം തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളെ വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. അതിനുശേഷം 75 ഉദ്യോഗാര്‍ത്ഥികളെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കും.

    സ്‌റ്റൈപ്പന്‍ഡ്

    തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഇന്റേണ്‍ഷിപ്പിന്റെ അവസാനം, ഓരോ ഇന്റേണും നടത്തിയ ജോലിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആവശ്യമെങ്കില്‍ അവതരണം നടത്തുകയും വേണം.
    Published by:Sarath Mohanan
    First published: