• HOME
  • »
  • NEWS
  • »
  • career
  • »
  • PM Narendra Modi | പ്രാദേശിക ഭാഷകളില്‍ മെഡിക്കല്‍ കോഴ്സുകള്‍ അനുവദിക്കുന്നത് യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് ചിറകു നല്‍കുമെന്ന് പ്രധാനമന്ത്രി

PM Narendra Modi | പ്രാദേശിക ഭാഷകളില്‍ മെഡിക്കല്‍ കോഴ്സുകള്‍ അനുവദിക്കുന്നത് യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് ചിറകു നല്‍കുമെന്ന് പ്രധാനമന്ത്രി

2016ല്‍ 8 ഭാഷകളിലാണ് സര്‍ക്കാര്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 13 ആയി ഉയര്‍ത്തി.

  • Share this:
    രാജ്യത്തെ മെഡിക്കല്‍ രംഗത്തെ അടിസ്ഥാന വികസനത്തോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ വിദ്യാഭ്യാസം (Medical Education) വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായതായി പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ വൈദ്യശാസ്ത്ര പഠനം സാധ്യമാക്കാനുള്ള തീരുമാനം നിരവധി യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (NEET) മാധ്യമമായി പ്രാദേശിക ഭാഷകളെയും കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിരുന്നു. 2016ല്‍ 8 ഭാഷകളിലാണ് സര്‍ക്കാര്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 13 ആയി ഉയര്‍ത്തി. 2021ല്‍ ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുള്‍പ്പെടെ 13 ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നിരുന്നാലും, ഈ പ്രാദേശിക ഭാഷകളിൽ മെഡിക്കല്‍ കോഴ്സുകളുടെ പാഠ്യപദ്ധതി ഇനിയും വികസിപ്പിച്ചിട്ടില്ല.

    ഹിന്ദിയിലോ പ്രാദേശിക ഭാഷകളിലോ എംബിബിഎസ് കോഴ്സുകള്‍ അനുവദിക്കാന്‍ പദ്ധതിയില്ലെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃഭാഷയോ പ്രാദേശിക ഭാഷയോ അധ്യാപനത്തിനായി ഉപയോഗിക്കണമെന്നും ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ കോഴ്സുകളും രണ്ടു ഭാഷകളിൽ അനുവദിക്കണമെന്നും NEP 2020ന്റെ കരടിൽ നിര്‍ദ്ദേശിക്കുന്നു.

    ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) അതിന്റെ 20 അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രാദേശിക ഭാഷകളില്‍ ബിടെക് കോഴ്സുകള്‍ പഠിപ്പിക്കാന്‍ അനുവദിച്ചിരുന്നു. അത്തരം പ്രാദേശിക ഭാഷാ എഞ്ചിനീയറിംഗ് കോഴ്സുകളുടെ സിലബസ് നിലവില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഈ പ്രാദേശിക ഭാഷാ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ എഐസിടിഇ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാനുള്ള തയ്യാറെടുപ്പിലാണ് മധ്യപ്രദേശ്. ഈ വര്‍ഷം ഹിന്ദിയില്‍ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും. അതിനായി ഹിന്ദിയില്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം മുതല്‍ പുതിയ ഹിന്ദി അധിഷ്ഠിത സംവിധാനം ആരംഭിക്കും. ഇതിനു പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സമാനമായ സംവിധാനം സൃഷ്ടിക്കും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഹിന്ദി സംസാരിക്കുന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇടത്തരക്കാരില്‍ നിന്നും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളിലെ അപകര്‍ഷതാ ബോധം നീക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
    First published: