നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കോച്ചിംഗിന് പോകാതെ സിവിൽ സർവീസ് എഴുതി; 23ാം റാങ്കോടെ ഐ‌എ‌എസ് നേടി തപസ്യ

  കോച്ചിംഗിന് പോകാതെ സിവിൽ സർവീസ് എഴുതി; 23ാം റാങ്കോടെ ഐ‌എ‌എസ് നേടി തപസ്യ

  തപസ്യയുടെ പിതാവ് വിശ്വാസ് പരിഹാർ ഒരു കർഷകനാണ്.

  തപസ്യ പരിഹാർ

  തപസ്യ പരിഹാർ

  • Share this:
   ഭോപ്പാൽ: കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ നർസിംഗ്പൂർ സ്വദേശിയായ തപസ്യ പരിഹാർ. 2017ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപി‌എസ്‌സി) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ (സി‌എസ്‌ഇ) 23-ാം റാങ്കാണ് തപസ്യ നേടിയത്.

   കോച്ചിംഗ് ക്ലാസുകൾക്ക് പോകാതെ ലക്ഷ്യം നേടാൻ സ്വയം പഠിച്ച് പരീക്ഷ എഴുതുകയായിരുന്നു തപസ്യ. ആദ്യ ശ്രമത്തിൽ പരാജയം നേരിട്ടതോടെ കോച്ചിംഗ് ക്ലാസുകൾ ഉപേക്ഷിച്ച് അടുത്ത വർഷത്തേക്ക് സ്വയം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. യു‌പി‌എസ്‌സി സിവിൽ സർവ്വീസ് പരീക്ഷയുടെ രണ്ടാമത്തെ ശ്രമത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതോടെ തപസ്യ തന്ത്രം മാറ്റി പയറ്റിയിരുന്നു. തപസ്യയുടെ ആദ്യത്തെ ലക്ഷ്യം കഴിയുന്നത്ര കുറിപ്പുകൾ തയ്യാറാക്കി ചോദ്യ പേപ്പറുകൾ പരിഹരിക്കുക എന്നതായിരുന്നു. ഈ രീതിയിലുള്ള കഠിനാധ്വാനം ഫലം കണ്ടു. 2017ൽ ഓൾ ഇന്ത്യ തലത്തിൽ 23-ാം റാങ്ക് തപസ്യ ഉറപ്പിച്ചു.

   തപസ്യയുടെ പിതാവ് വിശ്വാസ് പരിഹാർ ഒരു കർഷകനാണ്, അമ്മാവൻ വിനായക് പരിഹാർ ഒരു സാമൂഹിക പ്രവർത്തകനാണ്. മുത്തശ്ശി ദേവ്കുൻവർ പരിഹാർ നർസിംഗ്പൂർ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. സിവിൽ സർവ്വീസിന് തയ്യാറെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, വീട്ടുകാർ യാതൊരു മടിയും കൂടാതെ തപസ്യയെ പിന്തുണച്ച് ഒപ്പം നിന്നു.

   Also Read- നീന്തൽ കുളത്തിൽ മുങ്ങി ദംഗൽ നായിക; ഫാത്തിമ സന ഷെയ്ഖിന്റെ പൂൾസൈഡ് ഫോട്ടോഷൂട്ട്

   തപസ്യ കേന്ദ്ര വിദ്യാലയത്തിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി പൂനെയിലെ ഇന്ത്യൻ ലോ സൊസൈറ്റിയുടെ ലോ കോളേജിലാണ് നിയമ പഠനം നടത്തിയത്. ഈ മാസം ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ ഗാർവിത് ഗാംഗ്‌വാർ തപസ്യയെ വിവാഹം കഴിച്ചു.

   ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, റവന്യൂ സർവീസ്, പോലീസ് സർവീസ്, കൂടാതെ നിരവധി അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് അനുയോജ്യരെ തെരഞ്ഞെടുക്കുന്നതിനായി എല്ലാ വർഷവും നടത്തുന്ന രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് യുപിഎസ്സി സിഎസ്ഇ. സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ട പരീക്ഷകളിലൂടെ കടന്നുപോകണം.

   ഈ വർഷത്തെ യു‌പി‌എസ്‌സി സിവിൽ സർവ്വീസ് പരീക്ഷ ഒക്ടോബർ 10 ന് നടത്തും. സാധാരണയായി ഇത് ജൂൺ മാസത്തിലാണ് നടത്താറുള്ളത്. എന്നാൽ ഈ വർഷം കോവിഡ് രണ്ടാം തരംഗം കാരണം പരീക്ഷ വൈകുകയായിരുന്നു. എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പരീക്ഷയ്ക്ക് ഹാജരാകുന്നത്.

   2020ലെ സിവിൽ സർവീസസ് അഭിമുഖം ആഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാനാണ് തീരുമാനം. രാജ്യത്ത് കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിൽ മാസം ആരംഭിച്ച അഭിമുഖ നടപടികൾ നിർത്തി വെക്കേണ്ടി വന്നത്. നിലവിലെ സാഹചര്യ കണക്കിലെടുത്താണ് അഭിമുഖവുമായി മുന്നോട്ടുപോകാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) തീരുമാനിച്ചിരിക്കുന്നത്.
   Published by:Rajesh V
   First published:
   )}