കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലീഗൽ തോട്ട് നടത്തുന്ന അഞ്ചുവർഷ ബി.ബി.എ., എൽ.എൽ.ബി., (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് ഹയർ സെക്കൻഡറി/തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം 1.7.2021-ന് 20 വയസ്സിൽ താഴെ. ഒ.ബി.സി./പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 22 വയസ്സിൽ താഴെ.
വിവിധ വിഷയങ്ങളിലെ എം.എസ്സി., എം.എ., എം.ടെക്., എം.എഡ്., എൽഎൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദമായ പ്രവേശന യോഗ്യതാ വ്യവസ്ഥകളുള്ള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ //cat.mgu.ac.in-ൽ ലഭിക്കും.
സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി //cat.mgu.ac.inവഴി ജൂൺ 29വരെ നൽകാം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 30-നകം നടത്തണം.
പരീക്ഷ എഴുതാൻ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.
കേരള സർവകലാശാലയുടെ ബിരുദ പരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയുമാണ് തുടങ്ങുന്നത്. ബി.എസ്സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുമെന്നാണ് അറിയിപ്പ്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ മാറ്റിവെച്ച മാറ്റിയ പരീക്ഷകളാണ് ഇപ്പോൾ ആരംഭിക്കുന്നത്.
Also Read-വാക്സിനേഷൻ എല്ലാവരിലും എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി
നാളെ മുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്നേഹവണ്ടികള്‍ ഡിവൈഎഫ്ഐ ക്രമീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.