• HOME
  • »
  • NEWS
  • »
  • career
  • »
  • Microsoft Hiring | മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

Microsoft Hiring | മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലയിലോ ബിടെക്, എംടെക് അല്ലെങ്കില്‍ എംഎസ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊറോണ വൈറസ് മഹാമാരിയ്ക്ക് (Covid Pandemic) ശേഷം സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായി എല്ലാവര്‍ക്കും അറിയാം. ഇത് സോഫ്റ്റ്‌വെയർ കമ്പനികള്‍ക്ക് ക്ലയന്റുകൾ വർദ്ധിക്കാനും കാരണമായി. ബിസിനസ്സ് വളരുന്നതിനനുസരിച്ച് കമ്പനികള്‍ കൂടുതല്‍ നിയമനം നടത്തുന്നു. ഇന്‍ഫോസിസ് (Infosys) ഈ വര്‍ഷം ഇതിനകം 55,000 പേരെ നിയമിക്കുന്നുണ്ട്. അടുത്ത വര്‍ഷം കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൈക്രോസോഫ്റ്റും (Microsoft) റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുകയാണ്.

    ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഹൈദരാബാദ്, ബാംഗ്ലൂര്‍, നോയിഡ എന്നിവിടങ്ങളിലെ ഓഫീസുകളിലേക്ക് സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാരുടെ (Software Engineers) തസ്തികയിലേക്ക് അപേക്ഷ (Job Application) ക്ഷണിച്ചു.

    read also- UPSC സിവിൽ സർവീസ് തസ്തികകൾ വർദ്ധിപ്പിച്ചു; ഒഴിവുകൾ 1.000 കടക്കുന്നത് ആറു വർഷത്തിനിടെ ആദ്യം

    കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലയിലോ ബിടെക്, എംടെക് അല്ലെങ്കില്‍ എംഎസ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 2022 ബാച്ചില്‍ നിന്നുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് careers.microsoft.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

    മൈക്രോസോഫ്റ്റ് റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

    വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്, എംടെക്, എംഎസ് ബിരുദം. അല്ലെങ്കില്‍ അനുബന്ധ ക്വാണ്ടിറ്റേറ്റീവ് ഫീല്‍ഡില്‍ കുറഞ്ഞത് 10ല്‍ 7.5 സിജിപിഎ സ്‌കോര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച രീതിയിൽ കോഡിങ് നടത്താൻ കഴിയണം.

    മൈക്രോസോഫ്റ്റ് റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം?

    ഘട്ടം 1. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
    ഘട്ടം 2. ആവശ്യമായ വിശദാംശങ്ങള്‍ നൽകി രജിസ്റ്റര്‍ ചെയ്യുക.
    ഘട്ടം 3. ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക.
    ഘട്ടം 4. ഭാവിയിലെ ഉപയോഗത്തിനായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സേവ് ചെയ്ത് സൂക്ഷിക്കുക.

    മൈക്രോസോഫ്റ്റ് റിക്രൂട്ട്മെന്റ് 2022: ഉത്തരവാദിത്തങ്ങൾ

    ''ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാഥമിക ഉത്തരവാദിത്തം ആസൂത്രണം, രൂപകൽപ്പന, പദ്ധതികൾ നടപ്പിൽ വരുത്തൽ എന്നിവയായിരിക്കും'', റിക്രൂട്ട്മെന്റ് സംബന്ധിച്ച് കമ്പനി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. പ്രോജക്റ്റ് ആസൂത്രണം, സ്‌കോപ്പിംഗ്, മുന്‍ഗണന നിശ്ചയിക്കൽ, മികച്ച നിലവാരമുള്ള കോഡ് എഴുതല്‍, സമയബന്ധിതമായി പ്രശ്ന പരിഹാരം എന്നിവയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികൾ സഹായിക്കേണ്ടതുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

    read also-Mark Zuckerberg | കോടീശ്വരന്മാരുടെ പട്ടികയിൽ സക്കര്‍ബര്‍ഗ് മുകേഷ് അംബാനിക്കും അദാനിക്കും താഴെ

    ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കല്‍, പ്രോജക്റ്റ് ആസൂത്രണം, സ്‌കോപ്പിംഗ്, മുന്‍ഗണന നിശ്ചയിക്കൽ, എസ്റ്റിമേറ്റുകള്‍ തയ്യാറാക്കൽ, ടാസ്‌ക് ഏറ്റെടുക്കൽ എന്നിവ ഉള്‍പ്പെടുന്ന ആസൂത്രണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാരായിരിക്കും. ലളിതവും ഫ്ലെക്സിബിൾ ആയതും സമഗ്രവുമായ ഡിസൈനുകള്‍ തയ്യാറാക്കണം. ഒപ്പം ഡിസൈന്‍ ഫീഡ്ബാക്കുകൾ നൽകുകയും വേണം. മികച്ച നിലവാരമുള്ള കോഡ് എഴുതുന്നതിനും മൂല്യനിര്‍ണ്ണയ പരിശോധനകള്‍ നടത്തുന്നതിനും സമയബന്ധിതമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവര്‍ ഉത്തരവാദികളായിരിക്കും.
    Published by:Arun krishna
    First published: