• HOME
  • »
  • NEWS
  • »
  • career
  • »
  • Microsoft Internship | മൈക്രോസോഫ്റ്റില്‍ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

Microsoft Internship | മൈക്രോസോഫ്റ്റില്‍ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

കമ്പനിയുടെ പരസ്യം അനുസരിച്ച്, ഇന്ത്യയില്‍ മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ് എന്നീ മൂന്ന് സ്ഥലങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭ്യമാണ്.

  • Share this:
    ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft) കമ്പനിയുടെ നിരവധി മേഖലകളിലെ ഓഫീസുകളില്‍ അക്കൗണ്ട് ടെക്നോളജി സ്ട്രാറ്റജിസ്റ്റ് (ATS - Account Technology Strategist) ഇന്റേണ്‍ഷിപ്പിന് (Internship) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (Website) ആയ www.microsoft.com വഴി ഓണ്‍ലൈനായി (Online) അപേക്ഷിക്കാം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി.

    കമ്പനിയുടെ പരസ്യം അനുസരിച്ച്, ഇന്ത്യയില്‍ മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ് എന്നീ മൂന്ന് സ്ഥലങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി പരസ്യത്തില്‍ സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്രയും വേഗം അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

    read also- Microsoft Hiring | മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

    മൈക്രോസോഫ്റ്റ് ഇന്റേണ്‍ഷിപ്പ് 2022: യോഗ്യതാ മാനദണ്ഡം

    അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ റോളുകളില്‍ രണ്ട് വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ടെക്നിക്കൽ ടീമുകളിൽ നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

    കൂടാതെ, നാല് വര്‍ഷത്തെ ടെക്നിക്കല്‍ സെയില്‍സ് പരിചയവും ഇന്റേണ്‍ഷിപ്പിനുള്ള യോഗ്യതയായി വ്യക്തമാക്കിയിട്ടുണ്ട്. ഉല്‍പ്പാദനം പോലുള്ള പ്രസക്തമായ വ്യവസായ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളും ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ അധിക പരിശീലനമോ വിദ്യാഭ്യാസമോ ഉള്ളവര്‍ക്കും ഇന്റേണ്‍ഷിപ്പിന് മുന്‍ഗണന നല്‍കും.

    മൈക്രോസോഫ്റ്റ് ഇന്റേണ്‍ഷിപ്പ് 2022: എങ്ങനെ അപേക്ഷിക്കാം

    ഘട്ടം 1: മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.microsoft.com സന്ദര്‍ശിച്ച് കരിയര്‍ പേജ് തുറക്കുക.

    ഘട്ടം 2: ഇപ്പോള്‍, ലഭ്യമായ ഇന്റേണ്‍ഷിപ്പുകളുടെ പട്ടികയില്‍ 'അക്കൗണ്ട് ടെക്‌നോളജി സ്ട്രാറ്റജിസ്റ്റ് ഇന്റേണ്‍' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

    ഘട്ടം 3: തുടര്‍ന്ന് മൈക്രോസോഫ്റ്റ്, ലിങ്കിഡിന്‍ (LinkedIn), ഫേസ്ബുക്ക് (Facebook) അല്ലെങ്കില്‍ ഗൂഗിള്‍ (Google) വഴി സൈന്‍ ഇന്‍ ചെയ്യുക.

    ഘട്ടം 4: അതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കുക.

    ഘട്ടം 5: അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് സമര്‍പ്പിക്കുക.

    ഘട്ടം 6: ഭാവിയിലെ ആവശ്യങ്ങൾക്കായി നിങ്ങളുടെ അപേക്ഷാ ഫോം സേവ് ചെയ്യുക

    മൈക്രോസോഫ്റ്റ് ഇന്റേണ്‍ഷിപ്പ് 2022: ഉത്തരവാദിത്തങ്ങള്‍

    തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ പൊതുമേഖലാ ഉപഭോക്താക്കള്‍ക്കായുള്ള നവീകരണ അജണ്ടയും ഡിജിറ്റൈസേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്ട്രാറ്റജി ആര്‍ക്കിടെക്ചര്‍ രൂപകല്‍പ്പന ചെയ്യുന്നതിലുമായിരിക്കും ഉത്തരവാദിത്തമുണ്ടാകുക. വ്യവസായ, ബിസിനസ് ആര്‍ക്കിടെക്ചര്‍, ടെക്നോളജി സെയില്‍സ്, അക്കൗണ്ട് ലീഡര്‍ഷിപ്പ് എന്നിവയാണ് മറ്റ് ഉത്തരവാദിത്ത മേഖലകള്‍.

    തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലാണ് പങ്കെടുക്കുന്നത്. ഇതിനായി കമ്പനി പ്രതിമാസ സ്‌റ്റൈപ്പന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോഗ്രാമില്‍ റാമ്പ്-അപ്പ് പരിശീലനം, ബിസിനസ് പ്രോജക്റ്റുകള്‍ തയ്യാറാക്കൽ, സഹായത്തിനായി ഒരു പ്രോജക്റ്റ് ഗൈഡ് അല്ലെങ്കില്‍ മെന്റര്‍ എന്നിവരും ഉണ്ടാകും.
    Published by:Arun krishna
    First published: