• HOME
 • »
 • NEWS
 • »
 • career
 • »
 • Mid-day Meals| ദോശ മുതൽ ഹോളി​ഗേ വരെ; ഈ സ്കൂളിലെ ഉച്ചഭക്ഷണം ഇങ്ങനെയാണ്

Mid-day Meals| ദോശ മുതൽ ഹോളി​ഗേ വരെ; ഈ സ്കൂളിലെ ഉച്ചഭക്ഷണം ഇങ്ങനെയാണ്

നല്ല ഭക്ഷണം നൽകുന്നത് ഹാജർ ഉയരുന്നതിനും കാരണമാകുന്നു. സമീപപ്രദേശങ്ങളിൽ നിരവധി വിദ്യാലയങ്ങൾ ഉള്ളതിനാൽ ആവശ്യമായ ഹാജർ നില നിലനിർത്തുക എന്നത് ഈ വിദ്യാലയത്തിലെ അധ്യാപകരെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സ്കൂളിലെ ഉച്ചഭക്ഷണം (Mid-day Meals) എന്നു കേൾക്കുമ്പോൾ മനസിലേക്ക് വരുന്നത് എന്താണ്? കഞ്ഞിയും പയറും, മുട്ട, ചോറും സാമ്പാറും അങ്ങനെ ചുരുക്കം വിഭവ​ങ്ങൾ മാത്രം. എന്നാൽ ഇത്തരം മുൻവിധികളെയെല്ലാം അപ്പാടെ ഇല്ലാതാക്കുകയാണ് തമിഴ്നാട്ടിലെ (Tamil Nadu) ഒരു സ്കൂൾ. ബെല​ഗാവി ജില്ലയിലെ കോത്ത​ഗിരി​ ​ഗ്രാമത്തിലുള്ള ഒരു സർക്കാർ സ്കൂൾ (Government School) ആണ് ഉച്ചഭക്ഷണത്തിൽ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ദോശ മുതൽ ഹോളി​ഗേ വരെ ഈ സ്കൂളിലെ മെനുവിൽ ഇടം നേടിയിരിക്കുന്നു.

  ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലായി ഇരുന്നൂറോളം വിദ്യാർഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ദോശയും ചമ്മന്തിയും, ഇഡലിയും സാമ്പാറും, ഹോളി​ഗേ തുടങ്ങി പല തരം വിഭവങ്ങളാണ് കുട്ടികൾക്ക് ഇവിടെ ഉച്ചഭക്ഷണമായി ലഭിക്കുന്നത്. അതുകൊണ്ടു തന്നെ സ്കൂളിൽ പോകുക എന്നത് വിദ്യാർഥികളിൽ പലരും ഏറെ ഇഷ്ടപ്പെടുന്ന കാര്യവുമാണ്. സ്കൂൾ ജീവനക്കാർ തന്നെയാണ് ഉച്ചഭക്ഷണത്തിൽ വിവിധ തരം വിഭവങ്ങൾ ഉൾപ്പെടുത്താം എന്ന ആശയം മുൻപോട്ടു വെച്ചത്.

  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സാധനങ്ങൾ ഉപയോ​ഗിച്ചാണ് സാധാരണയായി സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. അരി, പരിപ്പ്, ശർക്കര, പുളി, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവയാണ് വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകൾക്കും നൽകുന്നത്. എന്നാൽ ഈ സാധനങ്ങൾ ഉപയോഗപ്പെടുത്തി എങ്ങനെ വ്യത്യസ്ത തരം വിഭവങ്ങൾ തയ്യാറാക്കാം എന്നാണ് ഈ സ്കൂളിലെ ജീവനക്കാർ ചിന്തിച്ചത്. തങ്ങൾക്ക് ലഭിക്കുന്ന സാധവനങ്ങളെല്ലാം ഇവർ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

  പതിവായി ചെയ്യുന്ന പാചക പരീക്ഷണങ്ങളിൽ ചെറിയൊരു ട്വിസ്റ്റ് കൊടുത്തതോടെ സം​ഗതി സൂപ്പർഹിറ്റ് ആയി. അരി ഉപയോ​ഗിച്ച് ചോറുണ്ടാക്കാം എന്നാണ് സാധാരണയായി ചിന്തിക്കുക. എന്നാൽ ഇവിടുത്തെ ജീവനക്കാർ അരി ഉപയോ​ഗിച്ച് ഇഡലി ഉണ്ടാക്കും. ഒപ്പം സാമ്പാറും വിളമ്പും. മൈദയും ശർക്കരയും തേങ്ങയുമെല്ലാം ഉപയോ​ഗിച്ച് ഹോളി​ഗേ ഉണ്ടാക്കും.

  “ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു സാധനവും കൊണ്ടുവന്നിട്ടില്ല. ഇവിടെ ലഭ്യമായ വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഞങ്ങൾ ഉപയോ​ഗപ്പെടുത്തുന്നു. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചു. കുട്ടികൾ കൂടുതൽ സന്തുഷ്ടരാണ്'', സ്കൂളിലെ പ്രധാനാധ്യാപകൻ അപ്പാസാഹെബ പാട്ടീൽ പറഞ്ഞു.

  ''ഹോളിഗെ എനിക്കിഷ്ടപ്പെട്ട മധുരപലഹാരമാണ്. ഉഗാദിക്കാലത്ത് മാത്രമേ വീട്ടിൽ ഇത് ഉണ്ടാക്കാറുള്ളൂ. പക്ഷേ സ്കൂളിൽ വന്നാൽ പൂരിക്കും ബജിക്കും മറ്റു പലതിനുമൊപ്പം ഹോളി​ഗേ കിട്ടും. ഒരു ദിവസം പോലും സ്കൂളിൽ വരുന്നത് ഞാൻ മുടക്കാറില്ല. എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങുന്നത് ഞാൻ കാത്തിരിക്കും”, സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാദേശ പറഞ്ഞു.

  ഉച്ചഭക്ഷണത്തിൽ ഏതെങ്കിലും മധുര പലഹാരം ഉൾപ്പെടുത്തിയും ഒരു മരത്തൈ നട്ടുമാണ് കുട്ടികളുടെ ജന്മദിനം ആഘോഷിക്കുന്നത്.
  കർഷകരുടെയും ദിവസവേതന തൊഴിലാളികളുടെയും മക്കളാണ് സ്കൂളിലെ വിദ്യാർഥികളിൽ ഭൂരിഭാ​ഗവും. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം നൽകുന്നത് ഹാജർ ഉയരുന്നതിനും കാരണമാകുന്നു. സമീപപ്രദേശങ്ങളിൽ നിരവധി വിദ്യാലയങ്ങൾ ഉള്ളതിനാൽ ആവശ്യമായ ഹാജർ നില നിലനിർത്തുക എന്നത് ഈ വിദ്യാലയത്തിലെ അധ്യാപകരെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു. മെനുവിലെ ഈ മാറ്റം ആ വെല്ലുവിളിയെയും അതിജീവിച്ചു.
  Published by:Naveen
  First published: