ഇന്റർഫേസ് /വാർത്ത /Career / Civil service 2021 | ക്ലര്‍ക്കില്‍ നിന്ന് ഇന്ത്യൻ സിവില്‍ സര്‍വീസിലേക്ക്; മിന്നും വിജയം നേടി മിന്നു

Civil service 2021 | ക്ലര്‍ക്കില്‍ നിന്ന് ഇന്ത്യൻ സിവില്‍ സര്‍വീസിലേക്ക്; മിന്നും വിജയം നേടി മിന്നു

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിന്നുവിന് അച്ഛന്‍ നഷ്ടപ്പെടുന്നത്

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിന്നുവിന് അച്ഛന്‍ നഷ്ടപ്പെടുന്നത്

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിന്നുവിന് അച്ഛന്‍ നഷ്ടപ്പെടുന്നത്

  • Share this:

കേരള പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന മിന്നുവിന് മിന്നും വിജയം. 150-ാം റാങ്ക് നേടിയാണ് സിവില്‍ സര്‍വീസില്‍ പി.എം മിന്നു മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മിന്നുവിന് അച്ഛന്‍ നഷ്ടപ്പെടുന്നത്. ആശ്രിത നിയമനം വഴി ആ ജോലി മിന്നുവിന്റെ കൈകളിലേയ്‌ക്കെത്തുന്നത്. മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അടക്കമുള്ളവരുടെ പിന്തുണയോടു കൂടിയാണ് നേട്ടം കൈവിക്കാനായതെന്ന് മിന്നു പറയുന്നു.

ബീഹാര്‍ സ്വദേശിയായ ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.  മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി.

പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62 ,പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടിട്ടുണ്ട്. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന https://upsc.gov.in/sites/default/files/FR-CSM-20-engl-240921-F.pdf ലിങ്ക് പരിശോധിക്കുക

First published:

Tags: Civil service, UPSC Recruitment 2021