നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • E-shram| തൊഴിലാളികൾക്കായുളള ഇ-ശ്രം പോർട്ടലിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1.7 കോടിയിലേറെ പേർ

  E-shram| തൊഴിലാളികൾക്കായുളള ഇ-ശ്രം പോർട്ടലിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1.7 കോടിയിലേറെ പേർ

  രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്.

  E_shram

  E_shram

  • Share this:
   ന്യൂഡൽഹി: ഇ-ശ്രം പോർട്ടലിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1.7 കോടിയിലേറെ പേർ. സെപ്റ്റംബർ 25 വരെയുള്ള കണക്ക് പ്രകാരം, 1,71,59,743 തൊഴിലാളികളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തെ അസംഘടിത മേഖലയിൽ നിന്നും അസംഘടിത തൊഴിൽ ഇടങ്ങളിൽ നിന്നുമുള്ള തൊഴിലാളികളാണ് ഒരുമാസം പൂർത്തിയാക്കുന്നതിനിടെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

   കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കുകയാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്.

   https://eshram.gov.in/ എന്ന ഇ-ശ്രം പോർട്ടൽ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്യപ്പെട്ട് രണ്ടാം ആഴ്ച പിന്നിട്ടപ്പോൾ 19.52 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.

   എന്നാൽ മൂന്ന്, നാല് ആഴ്ച്ചകൾ കൂടി പിന്നിട്ടതോടെ കൂടുതൽ പേർ രജിസ്റ്റർ ചെയ്തു. നാലാം ആഴ്ചയിൽ മാത്രം 69.53 ലക്ഷത്തിലേറെ തൊഴിലാളികൾ ആണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

   നിലവിൽ 400 ലേറെ തൊഴിലുകൾ പോർട്ടലിൽ ഇടം പിടിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്.

   രജിസ്റ്റർ ചെയ്തവരിലെ സ്ത്രീ പ്രാതിനിധ്യം, ഒന്നാം ആഴ്ചയിൽ 37 ശതമാനത്തോളം ആയിരുന്നത് അവസാന ആഴ്ചയിൽ (നാലാം ആഴ്ചയിൽ) 50 ശതമാനത്തോളം ആയി ഉയർന്നു. വീട്ടു ജോലികളിൽ ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളിൽ വലിയ ഒരു ശതമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്.

   തൊഴിലാളികളുടെ പേര്, തൊഴിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കുന്നതാണ്.
   Published by:Naseeba TC
   First published:
   )}