• HOME
 • »
 • NEWS
 • »
 • career
 • »
 • Child Scientists | ഭാവിയിലെ ശാസ്ത്രജ്ഞർ; രണ്ട് ലക്ഷത്തിലധികം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അധ്യാപകൻ

Child Scientists | ഭാവിയിലെ ശാസ്ത്രജ്ഞർ; രണ്ട് ലക്ഷത്തിലധികം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അധ്യാപകൻ

ഇതുവരെ രാധാകൃഷ്ണന്‍ പരിശീലിപ്പിച്ച രണ്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിൽ 10,000-12,000 കുട്ടികൾ സയന്‍സ് മത്സരങ്ങളിലും ഒളിമ്പ്യാഡുകളിലും അഭിമാനകരമായ വിജയം നേടി ബാല ശാസ്ത്രജ്ഞര്‍ എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  സമൂഹത്തില്‍ വളരെ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുന്നവരാണ് അധ്യാപകര്‍ (Teachers). നിര്‍ഭാഗ്യവശാല്‍ വളരെ ചെറിയൊരു വിഭാഗം അധ്യാപകര്‍ മാത്രമെ തങ്ങൾക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ച് മനസ്സിലാക്കുന്നുള്ളൂ. ഇപ്പോഴിതാ മധ്യപ്രദേശില്‍ (Madhya Pradesh) നിന്നുള്ള ഒരു അധ്യാപകന്‍ ദേശീയതല ശാസ്ത്ര മത്സരം (National Level Science Competition), ഒളിമ്പ്യാഡുകള്‍ (Olympiads) എന്നിവയ്ക്കായി സർക്കാർ സ്‌കൂളുകളിലെ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ്. ഭോപ്പാലിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ കെമിസ്ട്രി അധ്യാപകനായ രാധാകൃഷ്ണന്‍ കെ സി, വിവിധ ദേശീയതല ശാസ്ത്ര മത്സരങ്ങളിലൂടെയും ഒളിമ്പ്യാഡുകളിലൂടെയും 'ബാല ശാസ്ത്രജ്ഞരെ' വളർത്തിയെടുക്കുന്നതിന് വേണ്ടിയാണ് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.

  2012 മുതലാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചൈല്‍ഡ് സയന്റിസ്റ്റുകളായി പരിശീലിപ്പിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങിയത്. രാധാകൃഷ്ണന്‍ ഇതുവരെ രണ്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതില്‍ 10,000-12,000 കുട്ടികൾ സയന്‍സ് മത്സരങ്ങളിലും ഒളിമ്പ്യാഡുകളിലും അഭിമാനകരമായ വിജയം നേടി ബാല ശാസ്ത്രജ്ഞര്‍ എന്ന അംഗീകാരവും നേടിയിട്ടുണ്ട്. ഈ ബാലശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പ്രോജക്ടുകള്‍ക്ക് അവരുടെ പേരില്‍ പേറ്റന്റ് ലഭിച്ചതിനാല്‍ ഭാവിയില്‍ അവര്‍ക്ക് സംരംഭകത്വം ഏറ്റെടുക്കാന്‍ അവസരമുണ്ട്.

  Also read- SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

  ഇന്‍സ്പയര്‍ (INSPIRE) അവാര്‍ഡുകളിലും മറ്റ് ദേശീയ തലത്തിലുള്ള സയന്‍സ് പ്രോജക്ട് മത്സരങ്ങളിലും മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടക്കത്തില്‍ സ്‌കൂളില്‍ തന്റെ സ്ഥിരം ക്ലാസുകള്‍ എടുത്ത ശേഷമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിപിഐ) സംസ്ഥാന സയന്‍സ് ഓഫീസില്‍ രാധാകൃഷ്ണന്‍ ഈ സേവനം നൽകി വന്നിരുന്നത്. നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന രാധാകൃഷ്ണന്റെ അര്‍പ്പണബോധം കണക്കിലെടുത്ത് അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ഡിപിഐയില്‍ നിന്ന് ലഭിച്ചു. ഡിപിഐ അദ്ദേഹത്തെ 2017ല്‍ സംസ്ഥാന സയന്‍സ് ഓഫീസറായി നിയമിച്ചു. എങ്കിലും അദ്ദേഹം ഭോപ്പാലിലെ ആനന്ദ് നഗറിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസെടുക്കുന്നത് തുടര്‍ന്നു.

  Also read- Hiring Tracking Survey | കോവിഡിനു ശേഷം 71% ജീവനക്കാരും തങ്ങളുടെ ജോലിയേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നുവെന്ന് സര്‍വേ

  രാധാകൃഷ്ണന്റെ പരിശ്രമത്തിന് താമസിയാതെ ഫലം കണ്ടുതുടങ്ങി. 2017ലെ ഇന്‍സ്പയര്‍ (INSPIRE - The Innovation in Science Pursuit for Inspired Research) അവാർഡ് സൂചികയിലെ ആദ്യ 60 പേരില്‍ മൂന്ന് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു. ശാസ്ത്രത്തിലെ നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നതിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പ് നൽകുന്ന അംഗീകാരമാണ് ഇൻസ്പയർ.
  Published by:Naveen
  First published: