• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career: കേരള പോലീസ് അക്കാദമിയില്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ്

വിശദവിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്റെ വെബ്സൈറ്റില്‍ ലഭിക്കും

news18
Updated: August 3, 2019, 6:18 PM IST
Career: കേരള പോലീസ് അക്കാദമിയില്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ്
police-line
news18
Updated: August 3, 2019, 6:18 PM IST
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ അധ്യയന വര്‍ഷം (2019 -2020) തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന ദ്വിവത്സര  എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സി ലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 20 സീറ്റാണുള്ളത്. അഞ്ച് സീറ്റ് കേരളാ പോലീസ് സേനയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഫോറന്‍സിക് സയന്‍സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി,ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കല്‍ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്,  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇവയില്‍ ഒന്നില്‍ ബി.എസ് സി ബിരുദം അല്ലെങ്കില്‍ ഫോറന്‍സിക് സയന്‍സ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് എന്നിവയില്‍ ഒന്നില്‍ ബി.വോക് അല്ലെങ്കില്‍ ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബി.സി.എ എന്നീ വിഷയങ്ങളില്‍ ഒന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

വിശദവിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്റെ വെബ്സൈറ്റില്‍ ലഭിക്കും. ഓഗസ്റ്റ് 13 വരെ ഓണ്‍ലൈനായി അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 14. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

First published: August 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...