• HOME
 • »
 • NEWS
 • »
 • career
 • »
 • Success Story | പൂക്കച്ചവടക്കാരന്റെ മകള്‍ക്ക് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ PhD സീറ്റ്; അഭിമാനനേട്ടം

Success Story | പൂക്കച്ചവടക്കാരന്റെ മകള്‍ക്ക് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ PhD സീറ്റ്; അഭിമാനനേട്ടം

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അവസാന വര്‍ഷ ഹിന്ദി (Hindi) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സരിത.

 • Share this:
  പൂക്കച്ചവടക്കാരന്റെ മകള്‍ക്ക് കാലിഫോര്‍ണിയ (california) സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമില്‍ (phD programme) സീറ്റ്. മുംബൈയിലെ (Mumbai)പൂക്കച്ചവടക്കാരന്റെ (flower seller) മകളായ സരിത മാലി(28)യ്ക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (JNU) അവസാന വര്‍ഷ ഹിന്ദി (Hindi) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സരിത.

  'Subaltern Women's Writing During The Bhakti Period.' എന്ന വിഷയത്തില്‍ ഹിന്ദിയില്‍ പിഎച്ച്എഡി ചെയ്യാനാണ് സരിതയുടെ ആഗ്രഹം. മിഡില്‍ സ്‌കൂള്‍ മുതല്‍ ബിരുദം വരെ സരിത വളര്‍ന്നത് മുംബൈയിലെ (mumbai) ചേരികളിലാണ്. പഠനത്തിനിടയിലും പൂമാലകള്‍ ഉണ്ടാക്കുന്നതിനായി സരിത തന്റെ പിതാവിനെ സഹായിക്കുമായിരുന്നു.

  'എല്ലാവരുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ കഥകളും കഷ്ടപ്പാടുകളും ഉണ്ട്. ഏത് സമൂഹത്തിലാണ് ഒരാള്‍ ജനിക്കേണ്ടതെന്നും നിങ്ങള്‍ക്ക് എങ്ങനെയുള്ള ജീവിതം ലഭിക്കുമെന്നും ഇതാണ് തീരുമാനിക്കുന്നത്. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണ് എനിക്ക് ലഭിച്ചത്'', സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

  കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ പിതാവിന് ജോലിയില്ലായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ പൂക്കള്‍ കണ്ടാണ് വളര്‍ന്നത്. കഷ്ടപ്പാടുകള്‍ ഉണ്ടായെങ്കിലും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദന ഉണ്ടായിരുന്നു. കുടുംബത്തിന്റെ അഭിനിവേശവും പിന്തുണയുമാണ് തന്നെ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചതെന്ന് സരിത പറയുന്നു.

  താന്‍ ജെഎന്‍യുവില്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍ എവിടെയെത്തുമെന്ന് അറിയില്ലെന്നും സരിത പറയുന്നു. സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്ന കാര്യമാണിതെന്നും സരിത പറയുന്നു. തന്റെ സമൂഹത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി കൂടുതല്‍ പൊതു ധനസഹായമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കണമെന്നും സരിത സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജെഎന്‍യുവിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളിലൊരാളാണ് സരിതാ മാലി. കഴിഞ്ഞയാഴ്ച ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് സരിതയെ അഭിനന്ദനം അറിയിച്ചിരുന്നു.

  നേരത്തെ, ഒരു പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ സിവില്‍ ജഡ്ജ് റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ റാങ്ക് നേടിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പച്ചക്കറി കച്ചവടക്കാരന്റെ മകള്‍ അങ്കിതയാണ് പരീക്ഷയില്‍ എസ്സി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയത്. ഇന്‍ഡോറിലെ മുസാഖേഡി ഏരിയയില്‍ പച്ചക്കറി കച്ചവടക്കാരനാണ് അങ്കിതയുടെ പിതാവ് അശോക് നാഗര്‍.

  എല്ലാ ദിവസവും പഠനം കഴിഞ്ഞ് അങ്കിത പച്ചക്കറി കടയില്‍ ചെന്ന് അച്ഛനെ സഹായിക്കുമായിരുന്നു. തനിക്ക് പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയത് ലോക്ക്ഡൗണ്‍ കാലത്ത് ആണെന്നാണ് അങ്കിത പറയുന്നത്. മിക്കവാറും, യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അങ്കിത പഠിച്ചത്. ആരും തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും പകരം അവരെ പഠിപ്പിക്കണമെന്നും അങ്കിതയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
  Published by:Jayashankar Av
  First published: