HOME » NEWS » Career » NANOTECHNOLOGY TEACHER VACANCIES AT AMRITA UNIVERSITY

അമൃത സര്‍വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍; അവസാന തീയതി ജൂണ്‍ 6

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

News18 Malayalam | news18-malayalam
Updated: May 6, 2021, 11:59 AM IST
അമൃത സര്‍വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍; അവസാന തീയതി ജൂണ്‍ 6
Amrita University
  • Share this:
കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊര്‍ജ്ജ വിഭാഗത്തിലാണ് ഒഴിവുകള്‍. അസിസ്റ്റന്റ്റ് / അസ്സോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ. പി. / എ.എ.പി.)

ആകെ രണ്ട് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഊര്‍ജം, നാനോടെക്‌നോളജി തുടങ്ങിയ വിഷയത്തില്‍ ഗവേഷണം നടത്തിയവരായിരിക്കണം. സ്വതന്ത്രമായി ഗവേഷണം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ആദ്യം അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മികവിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ലെവലിലേക്ക് പരിഗണിയ്ക്കും.

അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ. പി.)

ആകെ രണ്ട് ഒഴിവുകള്‍. ഫിസിക്‌സ്, കെമസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എനര്‍ജി സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പിഎച്ച്. ഡി. യോഗ്യത നേടിയ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തില്‍ അധ്യാപന പരിചയമുണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്ന് മൂന്ന് വര്‍ഷം വരെ നീട്ടും. അധ്യാപന മികവിന്‍റെ അടിസ്ഥാനത്തില്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയേക്കാം.

You may also like:Lock down | സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മെയ് 16 വരെ ലോക്ക്ഡൗൺ

താത്പര്യമുള്ളവര്‍ researchsecretary@aims.amrita.edu എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയക്കുക. കൂടാതെ ഓണ്‍ലൈനായും അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/jobs സന്ദര്‍ശിക്കുക. ഫോണ്‍: 0484 2858750.

ഐബിഎം കൊച്ചിയിൽ എത്തുന്നു; ഡവലപ്മെന്റ് സെന്ററിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പ്രമുഖ ടെക് കമ്പനിയായ ഐബിഎം കൊച്ചിയിൽ എത്തുന്നു. നേരത്തേ തന്നെ ഐബിഎം കേരളത്തിൽ എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. കോവിഡ് സാഹചര്യമായതിനാൽ വർക് ഫ്രം ഹോം രീതിയിലായിരിക്കും പ്രവർത്തനം. കൊച്ചിയിലേക്ക് ഡവലപ്മെന്റ് സെന്ററിലേക്കുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്.

സോഫ്റ്റ്‍വെയർ എൻജിനീയർ, ഫ്രന്റ് എൻഡ് ഡവലപ്പർ, ഓട്ടമേഷൻ മാനേജർ, ഡേറ്റ ബേസ് മാനേജർ, ക്ലൗഡ് ഡേറ്റ ബേസ് എൻജിനീയർ, ഇൻഫമേഷൻ ഡവലപ്പേഴ്സ് ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലിങ്ക്ഡ്ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.

തിരുവനന്തപുരത്ത് ഐബിഎം എത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പിന്നീടാണ് കൊച്ചി തിരഞ്ഞെടുത്തത്. കൊച്ചിയിൽ എവിടെയാകും ഓഫീസ് എന്ന് വ്യക്തമല്ല.
Published by: Naseeba TC
First published: May 6, 2021, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories