• HOME
  • »
  • NEWS
  • »
  • career
  • »
  • Exam Notifications | നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് ജെ.ഇ എക്സാം തിയതി പുറത്ത്; വിവരങ്ങളറിയാം

Exam Notifications | നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് ജെ.ഇ എക്സാം തിയതി പുറത്ത്; വിവരങ്ങളറിയാം

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മൊത്തം 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്

പരീക്ഷ - പ്രതീകാത്മക ചിത്രം

പരീക്ഷ - പ്രതീകാത്മക ചിത്രം

  • Share this:
    നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (N.C.H.M-J.E.E 2022) മേയ് 28 ന് നടത്തും. എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി. അംഗീകാരമുള്ള ഹോട്ടല്‍ മാനേജ്മന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന 3 വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.), എന്‍.സി.എച്ച്.എം. ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം നടത്തുന്നത്. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മൊത്തം 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്.

    കേരളത്തില്‍ ഈ പരീക്ഷ വഴി പ്രവേശനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

    ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി തിരുവനന്തപുരം, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കോഴിക്കോട്. കേരളത്തില്‍ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലും [മൂന്നാര്‍ കേറ്ററിങ് കോളേജ്, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (വയനാട്)] പ്രോഗ്രാം ഉണ്ട്. സ്ഥാപനങ്ങളുടെ പൂര്‍ണ പട്ടിക https://nchmjee.nta.nic.in/ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.

    അപേക്ഷിക്കേണ്ടവരുടെ യോഗ്യത

    ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാകും. ന്യൂമറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലറ്റിക്കല്‍ ആപ്റ്റിറ്റിയൂട്ട് (30 ചോദ്യങ്ങള്‍), റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍ (30), ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ (50) എന്നീ വിഷയങ്ങളില്‍ നിന്നാകും ചോദ്യങ്ങള്‍. ശരിയുത്തരം നാല് മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടമാകും. അപേക്ഷ https://nchmjee.nta.nic.in/  വഴി മേയ് മൂന്നിന് വൈകീട്ട് അഞ്ച് വരെ നല്‍കാം.

    Vacant Seats | IITകളിൽ രണ്ട് വർഷമായി 10,000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു; NITകളിൽ 8,700 സീറ്റുകൾ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി 


    രാജ്യത്ത് വിവിധ ഐഐടികളിലായി (IIT - Indian Institute of Technology) 10,000ത്തിലധികവും എൻഐടികളിലായി (NIT - National Institute of Technology) 8,700ലധികവും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ബുധനാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (Union Education Minister) ധർമേന്ദ്ര പ്രധാൻ അറിയിച്ചു. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

    2020-21 അധ്യയന വർഷത്തിൽ ഐഐടികളിൽ 5,484 സീറ്റുകൾ അഡ്മിഷൻ നടക്കാതെ ഒഴിഞ്ഞു കിടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബിരുദ കോഴ്‌സുകളിൽ (ബി ടെക്) 476 സീറ്റുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 3,229 സീറ്റുകളും പിഎച്ച്ഡി കോഴ്‌സുകളിൽ 1,779 സീറ്റുകളുമാണ് ഒഴിഞ്ഞു കിടന്നത്. 2021-22 കാലയളവിൽ ഐഐടികളിൽ ഒഴിവു വന്ന സീറ്റുകളുടെ എണ്ണം 5,296 ആയി കുറഞ്ഞു. ബിടെക് കോഴ്‌സുകളിൽ 361 സീറ്റുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 3,083 സീറ്റുകളും പിഎച്ച്ഡി കോഴ്‌സുകളിൽ 1,852 കോഴ്‌സുകളുമാണ് ഒഴിവ് നികത്തപ്പെടാതെ അവശേഷിച്ചത്.

    എൻഐടികളിലാകട്ടെ, 2020-21 വർഷത്തിൽ 3,741 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 2021-22 കാലയളവിൽ ഇതിന്റെ എണ്ണം 5,012 ആയി ഉയർന്നു. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ് കൂടുതൽ സീറ്റുകൾ ഒഴിവ് നികത്തപ്പെടാതെ അവശേഷിച്ചത്. 2020-21ൽ 2,487 ബിരുദാനന്തര ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടന്നപ്പോൾ 2021-22ൽ ഇത് 3,413 ആയി വർധിച്ചു. "ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസവും ഗവേഷണവും വാഗ്ദാനം ചെയ്യുന്ന മുൻനിര സ്ഥാപനങ്ങളായ ഐഐടികളും എൻഐടികളും ഐഐഐടികളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഇവിടെ പ്രവേശനം നൽകി വരാറുള്ളൂ", വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
    Published by:Arun krishna
    First published: