അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023ൽ: ദേശീയ മെഡിക്കൽ കമ്മീഷൻ NMC
അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023ൽ: ദേശീയ മെഡിക്കൽ കമ്മീഷൻ NMC
ദേശീയ മെഡിക്കല്‍ കമ്മീഷനുമായി (എന്‍.എം.സി) നടത്തിയ അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ദേശീയ മെഡിക്കല്‍ കമ്മീഷനുമായി നടത്തിയ അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Last Updated :
Share this:
2023ന്റെ ആദ്യ പകുതിയില്‍ നാഷണല്‍ എക്സിറ്റ് ടെസ്റ്റ് നടത്തുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷനുമായി (എന്‍.എം.സി) ജൂലൈ 30ന് നടത്തിയ അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മികച്ച ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും സുതാര്യമായ പരീക്ഷാ സംവിധാനവും ആരോഗ്യ സേവനങ്ങളും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.
ഒന്നും രണ്ടും ഘട്ടങ്ങളിലായി നടത്തുന്ന നാഷണല്‍ എക്സിറ്റ് ടെസ്റ്റിന്റെ ഫലം എം.ബി.ബി.എസിന്റെ അവസാന പരീക്ഷയ്ക്കും ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്റ്റീസിനുള്ള ലൈസന്‍സ് നല്‍കുന്നതിനും ഉപരിപഠനത്തിനായി മെറിറ്റ് അടിസ്ഥാനത്തില്‍ ബിരുദാനന്തര ബിരുദ സീറ്റുകള്‍ അനുവദിക്കുന്നതിനും പ്രയോജനപ്പെടുത്തും. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും പരിശീലനം നേടിയിട്ടുള്ളവര്‍ക്ക് ഒരേ പരീക്ഷ തന്നെയാകും ബാധകമാകുക. വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ നേരിടുന്ന അംഗീകാരം സംബന്ധിച്ച പ്രശ്നം പരിഹരിക്കാനാണ് ഒരു പരീക്ഷ തന്നെ ബാധകമാക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യത്തെ നാഷണല്‍ എക്സിറ്റ് ടെസ്റ്റിന് വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമായി 2022ല്‍ ഒരു മോക്ക് പരീക്ഷ സംഘടിപ്പിക്കും. 'ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചത് പ്രകാരം, നിലവിലെ പദ്ധതി അനുസരിച്ച് 2023ന്റെ ആദ്യ പകുതിയില്‍ തന്നെ നാഷണല്‍ എക്സിറ്റ് ടെസ്റ്റ് സംഘടിപ്പിക്കും. ഈ പ്രക്രിയയുടെ നടപടിക്രമങ്ങള്‍ പരിശോധിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാനും 2022-ല്‍ ഒരു മോക്ക് ടെസ്റ്റ് ആസൂത്രണം ചെയ്ത് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അവലോകന യോഗത്തില്‍, ലോകോത്തര നിലവാരത്തില്‍ നാഷണല്‍ എക്സിറ്റ് ടെസ്റ്റ് നടത്തുന്നതിന് അവലംബിക്കേണ്ട രീതികളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും ആലോചനകളും നടന്നു. മികച്ച ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും സുതാര്യമായ പരീക്ഷാ സംവിധാനവും ആരോഗ്യ സേവനങ്ങളും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം നിറവേറ്റാന്‍ എല്ലാ തത്പരകക്ഷികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോഗ്യമന്ത്രി മാണ്ഡവ്യ പറഞ്ഞു.
അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദിഷ്ട നാഷണല്‍ എക്സിറ്റ് ടെസ്റ്റില്‍ ലഭിക്കുന്ന സ്കോറിന് മൂന്ന് വര്‍ഷം വരെ കാലാവധി ഉണ്ടാകുമെന്ന് ഇതിനിടെ പി ജി മെഡിക്കല്‍ എഡ്യൂക്കേഷന്‍ ചട്ടം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം, ഈ പരീക്ഷയ്ക്ക് ശേഷം ലഭിച്ച സ്കോര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് കൂടി പി ജി പ്രവേശനത്തിനായി ശ്രമിക്കാം. 2023ല്‍ നാഷണല്‍ എക്സിറ്റ് ടെസ്റ്റ് പ്രാബല്യത്തില്‍ വരുന്നത് വരെ ഇപ്പോഴത്തെ നീറ്റ് പി ജി പരീക്ഷ തുടരും.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.