ഇന്റർഫേസ് /വാർത്ത /Career / NHAI | എന്‍എച്ച്എഐ ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 29

NHAI | എന്‍എച്ച്എഐ ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 29

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്  വഴി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് പരീക്ഷ നടത്തുന്നത്

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വഴി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് പരീക്ഷ നടത്തുന്നത്

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് വഴി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് പരീക്ഷ നടത്തുന്നത്

  • Share this:

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (National Highway Authority of India - NHAI) വിവിധ ഡെപ്യൂട്ടി മാനേജര്‍മാരുടെ (ഫിനാന്‍സ്, അക്കൗണ്ട്‌സ്) തസ്തികകളിലേക്ക് അപേക്ഷ (Job Application) ക്ഷണിച്ചു.

ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കാനുള്ള അവസാന തീയതി നവംബര്‍ 29 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nhai.gov.in സന്ദർശിച്ച് അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) വഴി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (National Testing Agency) ആണ് പരീക്ഷ നടത്തുന്നത്. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഇതില്‍ 6 എണ്ണം സംവരണം ഇല്ലാത്തവര്‍ക്കും, 3 എണ്ണം പട്ടികജാതിയ്ക്കും, 1 പട്ടിക വര്‍ഗ്ഗത്തിനും, 5 എണ്ണം ഒബിസിക്കും 2 എണ്ണം ഇഡബ്യുഎസിനും ഉള്ളതാണ്.

കമ്പനിനാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
തസ്തികഫിനാന്‍സ്, അക്കൗണ്ട്‌സ്
അവസാന തീയതിനവംബര്‍ 29
പ്രായപരിധി35 വയസ്സ് കവിയരുത്

എന്‍എച്ച്എഐ റിക്രൂട്ട്‌മെന്റ് 2021: യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസം:

ഉദ്യോഗാര്‍ത്ഥികള്‍ ഒരു സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റോ ചാര്‍ട്ടേഡ് അക്കൗണ്ടന്റോ, അല്ലെങ്കില്‍ ബിസിനിസ് അഡ്മിനിസ്‌ട്രേഷനില്‍ (ഫിനാന്‍സ്) ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയോ ആയിരിക്കണം. അതുമല്ലെങ്കില്‍ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയിരിക്കണം.

കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും സംഘടിത ധനകാര്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ അംഗങ്ങളായവർക്കും ഇതിനായി അപേക്ഷിക്കാം.

പ്രവര്‍ത്തി പരിചയം

ഇതുകൂടാതെ, അപേക്ഷകര്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ബജറ്റിംഗ്, ഫണ്ട് മാനേജ്‌മെന്റ്, ഇന്റേര്‍ണല്‍ ഓഡിറ്റ് , കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, അല്ലെങ്കില്‍ പ്രശസ്തമായ ഒരു സ്ഥാപനത്തിലെ വിതരണം എന്നിവയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പൊതുമേഖലയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ 'ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സിസ്റ്റത്തില്‍ 6 മാസത്തെ പരിചയമോ ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷിക്കേണ്ടഅവസാന തീയതിയിൽ ഉദ്യോഗാര്‍ത്ഥിക്ക് 35 വയസ്സ് കവിയരുത്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എന്‍എച്ച്എഐ റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

സ്റ്റെപ്പ് 1: എന്‍എച്ച്എഐ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

സ്റ്റെപ്പ് 2: ഹോം പേജില്‍ ' നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റ് ഓഫ് ഇന്ത്യയിൽ (എന്‍എച്ച്എഐ) ക്ലിക്ക് ചെയ്ത് ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്& അക്കൗണ്ട്‌സ്) ലിങ്ക് തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: പുതിയ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: അപേക്ഷാ ഫോം പൂരിപ്പിക്കുക

സ്റ്റെപ്പ് 5: ഫോട്ടോയും രേഖകളും അപ്ലോഡ് ചെയ്യുക

സ്റ്റെപ്പ് 6: അപേക്ഷാ ഫീസ് അടച്ച് സമര്‍പ്പിക്കുക.

സ്റ്റെപ്പ് 7: അപേക്ഷാ ഫോം സേവ് ചെയ്തതിനു ശേഷം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

Also Read - South Eastern Railway Recruitment | റെയില്‍വേയില്‍ അപ്രന്റിസ് അവസരം; 1785 ഒഴിവുകള്‍

എന്‍എച്ച്എഐ റിക്രൂട്ട്‌മെന്റ്: ആപ്ലിക്കേഷന്‍ ഫീസ്

എസ്‌സി, എസ്ടി, പിഡബ്യുഡി, വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ടതുള്ളൂ.

ജനറല്‍, ഒബിസി-എന്‍സിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ 500 രൂപയും, ഇഡബ്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ 300 രൂപയും ഫീസ് അടയ്ക്കണം.

നവംബര്‍ 30 ആണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷാ ഫോം തിരുത്തുന്നതിനുള്ള തിയതി നവംബര്‍ 2,3 എന്നിങ്ങനെയാണ്.

First published:

Tags: Job opportunities, Job Vacancies, National highway authority