HOME » NEWS » Career » NATIONAL MEDICAL COMMISSION HAS APPROVED 10 PG SUPER SPECIALTY SEATS IN TWO MEDICAL COLLEGES IN KERALA

രണ്ട് മെഡിക്കല്‍ കോളജുകളിലായി10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം സി എച്ച് ന്യൂറോ സര്‍ജറിയില്‍ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ ലഭ്യമായതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: June 26, 2021, 3:12 PM IST
രണ്ട് മെഡിക്കല്‍ കോളജുകളിലായി10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി
doctor
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എം സി എച്ച്. ന്യൂറോ സര്‍ജറി 2, കോട്ടയം മെഡിക്കല്‍ കോളജില്‍ എം സി എച്ച് കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി 3, എം സി എച്ച് ന്യൂറോ സര്‍ജറി 2, ഡി എം നെഫ്രോളജി 2, എം സി എച്ച് പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി 1 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

Also Read- വിദേശപഠനം; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ പോർട്ടലുമായി കേന്ദ്ര സർക്കാർ

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എം സി എച്ച് ന്യൂറോ സര്‍ജറിയില്‍ 2 സീറ്റും ബാക്കിയുള്ളവയ്ക്ക് ഒരു സീറ്റ് വീതവുമാണ് ഉള്ളത്. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ ലഭ്യമായതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകളും 10 എംഡി സീറ്റുകളും 2 ഡിപ്ലോമ സീറ്റുകളും ഉള്‍പ്പെടെ 28 പി.ജി. സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Also Read-കോവിഡിനു ശേഷം തൊഴിൽ മേഖല തിരിച്ചുവരും; ടെക്നോളജി അധിഷ്ഠിത കരിയറുകൾക്ക് സാധ്യത കൂടുമെന്ന് വിദ​ഗ്ധർ

കോട്ടയം മെഡിക്കല്‍ കോളേജില്‍ എം സി എച്ച് പീഡിയാട്രിക് സര്‍ജറി 1, എം സി എച്ച് ന്യൂറോ സര്‍ജറി 2, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം സി എച്ച് പീഡിയാട്രിക് സര്‍ജറി 4, ഡി എം കാര്‍ഡിയോളജി 6, ഡി എം പള്‍മണറി മെഡിസിന്‍ 1, എം സി എച്ച് ന്യൂറോ സര്‍ജറി 2, എം ഡി റെസ്പിറേറ്ററി മെഡിസിന്‍ 4, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം ഡി അനാട്ടമി 4, കോട്ടയം മെഡിക്കല്‍ കോളേജില്‍ എം ഡി റേഡിയേഷന്‍ ഓങ്കോളജി 2, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ഡെര്‍മറ്റോളജി 2 എന്നിങ്ങനെയാണ് പുനര്‍ അംഗീകാരം ലഭിച്ചത്.

Also Read- എഎഐ കാർഗോ ലോജിസ്റ്റിക്സിൽ വിവിധ തസ്തികകളിൽ 111 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
Published by: Rajesh V
First published: June 26, 2021, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories