നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ദേശീയ അധ്യാപക പുരസ്കാരങ്ങളുടെ വിതരണം സെപ്റ്റംബർ 5ന്; 44 അധ്യാപകരെ ആദരിക്കും; പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കോൺക്ലേവ് 7ന്

  ദേശീയ അധ്യാപക പുരസ്കാരങ്ങളുടെ വിതരണം സെപ്റ്റംബർ 5ന്; 44 അധ്യാപകരെ ആദരിക്കും; പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കോൺക്ലേവ് 7ന്

  എല്ലാ വർഷവും നടക്കാറുള്ള വിദ്യാഭ്യാസ രംഗത്തെ കോൺക്ലേവ് സെപ്റ്റംബർ 7ന് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ദേശീയ അധ്യാപക പുരസ്കാരങ്ങളുടെ വിതരണം, പ്രധാനമന്ത്രി നടത്താറുള്ള വാർഷിക വിദ്യാഭ്യാസ കോൺക്ലേവ് എന്നീ വിവരങ്ങളാണ് പുറത്തുവിട്ടത്. ദേശീയ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാറാണ് പരിപാടികളെക്കുറിച്ച് പറഞ്ഞത്.

   Also Read- നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; മുഖംമിനുക്കിയ സ്മാരകത്തിന്റെ കാഴ്ചകൾ

   ഇത്തവണയും ശിക്ഷക് പർവ്വ് എന്ന നിലയിൽ അദ്ധ്യാപകദിന വാരാഘോഷം നടക്കുമെന്നും സെപ്തംബർ 5 മുതൽ 17 വരെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും സന്തോഷ് കുമാർ അറിയിച്ചു. സെപ്തംബർ 5ന് ദേശീയ അധ്യാപക ബഹുമതികൾ വിതരണം ചെയ്യും. ആകെ 44 അധ്യാപകരേയാണ് ആദരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മൂന്ന് അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.

   Also Read- പ്രശാന്ത് കിശോറിനെ പോലെയുള്ള ‘വരുത്തന്മാർ’ വേണ്ടെന്ന് കോൺഗ്രസ് G 23; പഞ്ചാബ് പ്രതിസന്ധി കൈകാര്യം ചെയതതിൽ വീഴ്ചയെന്നും ആക്ഷേപം

   തിരുവനന്തപുരം സൈനിക് സ്കൂളിലെ മാത്യു കെ.തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ എസ്. എൽ.ഫൈസൽ വരവൂർ ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപകൻ പ്രസാദ് എം.ഭാസ്കരൻ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ പുരസ്കാരം നേടിയ മലയാളി അധ്യാപകർ.

   Also Read- 'വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകളാൽ നിറഞ്ഞിരിക്കുന്നു:' സുപ്രീംകോടതിചീഫ് ജസ്റ്റിസ് എൻ.വി. രമണ

   എല്ലാ വർഷവും നടക്കാറുള്ള വിദ്യാഭ്യാസ രംഗത്തെ കോൺക്ലേവ് സെപ്റ്റംബർ 7ന് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വെർച്വലായിട്ടാണ് ഇത്തവണയും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും സന്തോഷ് കുമാർ അറിയിച്ചു.

   Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

   ഇന്ത്യയുടെ രാഷ്‌ട്രപതിയായിരുന്ന ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി രാജ്യം ആചരിക്കുന്നത്. 1888 സെപ്തംബർ 5നാണ് ഡോ. രാധാകൃഷ്ണൻ ജനിച്ചത്. രാജ്യം ഭാരതരത്‌ന നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

   Also Read- ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി കരിയര്‍ ദിനം അവതരിപ്പിക്കുന്നു; ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് 8000 ജോലി സാധ്യതകള്‍
   Published by:Rajesh V
   First published: