നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • NEET 2021 | നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

    NEET 2021 | നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

    ഓഗസ്റ്റ് 6ന് അവസാനിക്കേണ്ടിയിരുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നീട്ടിയത്. അതേ ദിവസം രാത്രി 11.50 വരെ മത്സരാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാൻ കഴിയും.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷയ്ക്ക് (നീറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീട്ടി. ഓഗസ്റ്റ് 6ന് അവസാനിക്കേണ്ടിയിരുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയാണ് നീട്ടിയത്. അതേ ദിവസം രാത്രി 11.50 വരെ മത്സരാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാൻ കഴിയും.

      "നീറ്റ് (യുജി) - 2021 പരീക്ഷയ്ക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള കാലാവധി ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണി വരെയും അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 10ന് രാത്രി 11.50 വരെയും നീട്ടാൻ തീരുമാനിച്ചു." എൻടിഎ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതുവരെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലാത്ത, താത്പര്യമുള്ള മത്സരാർത്ഥികൾക്ക് പുതുക്കിയ സമയപരിധിയ്ക്കുള്ളിൽ neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

      അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സൗകര്യത്തിന്റെ സമയപരിധിയും എൻടിഎ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 11ന് ലഭ്യമാകുന്ന ആപ്ലിക്കേഷൻ കറക്ഷൻ വിൻഡോ ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ലഭ്യമായിരിക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്തി മത്സരാർത്ഥികൾക്ക് തങ്ങൾ സമർപ്പിച്ച നീറ്റ് യു ജി അപേക്ഷാ ഫോമിൽ അനുവദനീയമായ വിഭാഗങ്ങളിൽ വേണ്ട തിരുത്തലുകൾ വരുത്താവുന്നതാണ്. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താനുള്ള സൗകര്യം നിർബന്ധമായും ഉപയോഗിക്കേണ്ട ഒന്നല്ല, ആവശ്യക്കാർ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി.

      ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സയൻസസ് (ഡി ജി എച്ച് എസ്), ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ ശുപാർശ പ്രകാരമാണ് അപേക്ഷയുടെ കാലാവധി പുതുക്കി നിശ്ചയിച്ചതെന്ന് എൻടിഎ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങൾ പ്രത്യേകമായി നിശ്ചയിക്കുന്ന യോഗ്യതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നീറ്റ് പരീക്ഷയുടെ ഫലം പ്രയോജനപ്പെടുത്താറുണ്ട്. ബിഎസ്‌സി നേഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും എൻടിഎ നടത്തുന്ന നീറ്റ് പരീക്ഷയ്ക്ക് ലഭിക്കുന്ന സ്‌കോർ ആണ് മാനദണ്ഡമാക്കാറുള്ളത്.

      നീറ്റ് (യുജി) - 2021 പരീക്ഷ ബാധകമായ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഡൽഹി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നഴ്‌സിങ് കോളേജുകൾ ആവശ്യപ്പെട്ടതായി എൻടിഎ അറിയിച്ചു. അവരുടെ ബിഎസ്‌‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷയുടെ ഫലം ഉപയോഗിക്കാനുള്ള അനുമതിയ്ക്ക് വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ ഉൾപ്പെടുത്തുക.
      Published by:Rajesh V
      First published:
      )}