നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • NEET 2021: എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്?

    NEET 2021: എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്?

    മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് അടുത്ത മാസം സെപ്റ്റംബർ 12ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

    • Share this:
      മാസങ്ങളായി, ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് - NEET) നീട്ടിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബർ 12ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷം, പരീക്ഷാ നടത്തിപ്പ് സംഘടനയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA), 13 വ്യത്യസ്ത ഭാഷകളിൽ പരീക്ഷ നടത്തുന്നത് ഉൾപ്പെടെ പരീക്ഷയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഓൺലൈനായി പരീക്ഷ തീയതി മാറ്റി വയ്ക്കാത്തതിൽ ഇപ്പോഴും പ്രതിഷേധം ശക്തമാണ്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കൊറോണയ്ക്കും രോഗം പിടിപെടാനുള്ള ഭയത്തിനും അതീതമാണ്.

      വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന പ്രശ്നം, നീറ്റ് പരീക്ഷാ തീയതികൾ മറ്റ് പരീക്ഷകൾക്കൊപ്പമാണ് എന്നാണ്. "#DelayNEETUG" എന്ന ഹാഷ് ടാഗിലാണ് വിദ്യാർത്ഥികൾ പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സിബിഎസ്ഇ സ്വകാര്യ പരീക്ഷകളും ഐസിഎആർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാന, ദേശീയ തല യുജി പ്രവേശന പരീക്ഷകളും നീറ്റ്-യുജി പരീക്ഷ തീയതികൾക്കിടയിലാണ് വരുന്നത്. ICAR സെപ്റ്റംബർ 13ന് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. MHT CET 2021 സെപ്റ്റംബർ 4 മുതൽ 10 വരെ നടക്കും. CoMEDK സെപ്റ്റംബർ 14ന് തന്നെയാണ് നടക്കുന്നത്.

      പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പുതിയ പരീക്ഷാ പാറ്റേൺ പ്രഖ്യാപിച്ചതിനാൽ തയ്യാറെടുപ്പിന് കൂടുതൽ സമയം ആവശ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. പുതിയ സ്കീം അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഭാഗങ്ങളിൽ നിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. 200ൽ, വിദ്യാർത്ഥികൾ ഏതെങ്കിലും 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. 2021 ജൂലൈയിൽ പരീക്ഷാ പാറ്റേണിലെ മാറ്റം പ്രഖ്യാപിച്ചപ്പോൾ, പുതിയ പാറ്റേൺ ഉപയോഗിക്കുന്നതിന് കുറച്ച് സമയം കൂടി ആവശ്യമുള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

      മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുകയും ഇന്റർനെറ്റ് ബന്ധം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ, ഈ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് NEET-UG അപേക്ഷാ ഫോം പൂരിപ്പിക്കാൻ കഴിഞ്ഞില്ല. അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നും അഭ്യർത്ഥനകൾ ഉയർന്നിരുന്നു.

      പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച പുതിയ പേപ്പർ പാറ്റേണാണ് വിദ്യാർത്ഥികൾ ഉയർത്തിക്കാട്ടുന്ന മറ്റൊരു പ്രശ്നം. പുതിയ പരീക്ഷാ പാറ്റേൺ അനുസരിച്ച് തയ്യാറെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അവർ പറയുന്നു.

      പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാർഡുകൾ നൽകുന്നതിനാൽ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പരീക്ഷയെഴുതാൻ കഴിയാതെ വന്നേക്കാം. കാരണം അവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ അനുവദിച്ച പരീക്ഷാ സെന്ററിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്രമീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചിലർ പറയുന്നു. ഈ വർഷം ഏകദേശം 16 ലക്ഷം വിദ്യാർത്ഥികൾ നീറ്റ്-യുജി പരീക്ഷയെഴുതുന്നുണ്ട്.
      Published by:Naveen
      First published: