• HOME
  • »
  • NEWS
  • »
  • career
  • »
  • NEET 2022 | നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി; വിശദാംശങ്ങൾ അറിയാം

NEET 2022 | നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി; വിശദാംശങ്ങൾ അറിയാം

മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ നടപടികള്‍ മെയ് 15 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ മെയ് 20 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) മെഡിക്കല്‍ പ്രവേശന പരീക്ഷയായ (Medical Entrance Exam) നീറ്റ് 2022ന് (NEET 2022) അപേക്ഷിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ മെയ് 6 ന് അവസാനിക്കാനിരുന്ന അപേക്ഷാ നടപടികള്‍ മെയ് 15 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ മെയ് 20 വരെയാണ് (May 20) സമയപരിധി നീട്ടിയത് (deadline extended). പരീക്ഷാ തീയതിയില്‍ ഇതുവരെ മാറ്റമില്ല. ജൂലെ 17നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നീറ്റ് ഓഗസ്റ്റില്‍ നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം.

    ബിഎസ്സി നഴ്സിംഗ് പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് സമയപരിധി നീട്ടിയതെന്ന് എന്‍ടിഎ അറിയിച്ചു. നേരത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് മാത്രമായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. ഇപ്പോള്‍ നഴ്സിംഗ് കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ നടത്തേണ്ടതുണ്ട്. 'ഡയറക്ടര്‍ ജനറല്‍ ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസസ് ഓഫീസില്‍ (director general armed force medical services office) നിന്ന് ലഭിച്ച അഭ്യര്‍ത്ഥന കണക്കിലെടുത്ത്, നീറ്റ് (യുജി) - 2022 ന്റെ അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാന്‍ തീരുമാനിച്ചു'', പ്രസ്താവനയില്‍ പറയുന്നു.

    നേരത്തെ മെയ് 15ലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടിയപ്പോള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് മതിയായ സമയമില്ലെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.

    ആറ് സായുധ സേനാ മെഡിക്കല്‍ സേവനങ്ങളും (എഎഫ്എംഎസ്) നീറ്റ് സ്‌കോറുകള്‍ സ്വീകരിക്കും. എഎഫ്എംസി പൂനെ, സിഎച്ച് കൊല്‍ക്കത്ത, ഐഎന്‍എച്ച്എസ് മുംബൈ, എഎച്ച് ന്യൂഡല്‍ഹി, സിഎച്ച് ലഖ്‌നൗ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ നഴ്‌സിംഗ് കോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്ഥാപനങ്ങള്‍ വഴി മൊത്തം 220 സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. NIRF റാങ്കിംഗ് പ്രകാരം രാജ്യത്തുടനീളമുള്ള മികച്ച കോളേജുകള്‍ ഏതെല്ലാമെന്ന് നോക്കാം.

    റാങ്ക് 1: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ന്യൂഡല്‍ഹി

    റാങ്ക് 2: പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചണ്ഡീഗഡ്

    റാങ്ക് 3: ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലൂര്‍

    റാങ്ക് 4: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സസ്, ബാംഗ്ലൂര്‍

    റാങ്ക് 5: സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ലഖ്നൗ

    റാങ്ക് 6: അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂര്‍

    റാങ്ക് 7: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, വാരണാസി

    റാങ്ക് 8: ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ച്, പുതുച്ചേരി

    റാങ്ക് 9: കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ലഖ്‌നൗ

    റാക്ക് 10: കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, മണിപ്പാല്‍

    റാങ്ക് 11: ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം

    റാങ്ക് 12: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ്, ന്യൂഡല്‍ഹി

    റാങ്ക് 13: ജോണ്‍സ് മെഡിക്കല്‍ കോളേജ്, ബെംഗളൂരു

    റാങ്ക് 14: ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചെന്നൈ

    റാങ്ക് 15: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, അലിഗഡ്

    റാങ്ക് 16: മദ്രാസ് മെഡിക്കല്‍ കോളേജ് & ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍, ചെന്നൈ

    റാങ്ക് 17: മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, ഡല്‍ഹി

    റാങ്ക് 18: വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജ് & സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി

    റാങ്ക് 19: ഡിവൈ പാട്ടീല്‍ വിദ്യാപീഠം, പൂനെ

    റാങ്ക് 20: ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചെന്നൈ

    റാങ്ക് 21: ശിക്ഷ `ഒ` അനുസന്ധന്‍, ഭുവനേശ്വര്‍

    റാങ്ക് 22: ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ്, ന്യൂ ഡല്‍ഹി

    റാങ്ക് 23: കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, മംഗലാപുരം

    റാങ്ക് 24: ജെഎസ്എസ് മെഡിക്കല്‍ കോളേജ്, മൈസൂര്‍

    റാങ്ക് 25: ജാമിയ ഹംദര്‍ദ്, ന്യൂഡല്‍ഹി

    നീറ്റ് 2022ല്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. ഓരോന്നിനും നാല് ഓപ്ഷനുകള്‍ ഉണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷയെ തിരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും, അവ രണ്ട് വിഭാഗങ്ങളായി (എയും ബിയും) തിരിച്ചിരിക്കുന്നു. 200 മിനിറ്റ് (3 മണിക്കൂര്‍ 20 മിനിറ്റ്) ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഉച്ചയ്ക്ക് 2 മുതല്‍ 05.20 വരെയാണ് പരീക്ഷ നടക്കുക. പുതുക്കിയ മാര്‍ക്കിംഗ് സ്‌കീം അനുസരിച്ച്, തെറ്റായ ഉത്തരത്തിന് രണ്ട് സെഷനുകളിലും ഒരു മാര്‍ക്ക് കുറയ്ക്കും. നീറ്റ് വിജയിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

    അതേസമയം, ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ പരീക്ഷാര്‍ത്ഥികള്‍ പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പരീക്ഷ ഓഗസ്റ്റില്‍ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്ക് ശേഷം, ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നുണ്ട്.

    ഈ വര്‍ഷം കോവിഡ് 19 പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് 100 രൂപയും വിദേശികള്‍ക്ക് 1000 രൂപയും പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി NEET UG 2022 അപേക്ഷാ ഫോം പൂരിപ്പിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

    എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുഷ് കോഴ്‌സുകള്‍, ബിഎസ്സി നഴ്‌സിംഗ്, ബിഎസ്സി ലൈഫ് സയന്‍സസ്, വെറ്ററിനറി കോഴ്‌സുകള്‍ തുടങ്ങിയ ബിരുദ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് നീറ്റ്. ഇതുവരെ 11 ലക്ഷത്തിലധികം നീറ്റ് അപേക്ഷകള്‍ എന്‍ടിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2021ല്‍ ഏകദേശം 16 ലക്ഷം പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു.
    First published: