ഇന്ത്യയിലുടനീളം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന മത്സരപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (NEET). ജൂലൈ 17ന് പരീക്ഷ നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്.
നീറ്റ് പരീക്ഷയ്ക്ക് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ കഠിന പ്രയത്നം നടത്തുകയാണ്. എന്നാൽ, ഇതിനായി വിദ്യാർത്ഥികൾ തീർച്ചയായും മികച്ച ചില തയ്യാറെടുപ്പ് തന്ത്രങ്ങൾ (preparation startegy) മെനയണം. ഇതിന്റെ ഭാഗമായി ഒരു സ്റ്റഡി പ്ലാന്‍ ആദ്യം തയ്യാറാക്കണം. റിവിഷനുകള്, 11, 12 ക്ലാസുകളിലെ NCERT സിലബസ്, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ തുടങ്ങിയവയെല്ലാം ആ പ്ലാനിങില്‍ ഉള്‍പ്പെടുത്തണം. ഒരു മാസത്തിനുള്ളില്‍ നീറ്റ് 2022ന് തയ്യാറെടുക്കാന്‍ സഹായകരമാകുന്ന ചില ടിപ്പുകൾ ഇവയാണ്.
റിവിഷന്റിവിഷന് ആണ് നിങ്ങളുടെ ആയുധം. തയ്യാറെടുപ്പിന്റെ അവസാന മാസത്തില്‍ പുതിയ അധ്യായങ്ങളൊന്നും പഠിക്കാന്‍ സമയം കളയരുത്. നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യുകയും നിങ്ങളുടെ പഴയ നോട്ടുകളിലും പുസ്തകങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ബയോളജി റിവിഷന്‍ ചെയ്യാന്‍ പ്രത്യേകം ഓര്‍മ്മിക്കുക. കാരണം അത് നിങ്ങളുടെ മാര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
Also Read-
Kerala Plus Two Results 2022| പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് രാവിലെ 11ന്കെമിസ്ട്രിയില് ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍ കെമിസ്ട്രി എന്നീ പാഠങ്ങൾ റിവിഷന്‍ ചെയ്യണം. സൂത്രവാക്യങ്ങള്‍ പഠിക്കുക. NCERT പുസ്തകങ്ങള്‍ രണ്ടു തവണ റിവിഷന്‍ ചെയ്യുക. പിന്നീട്, മുന്‍വര്‍ഷത്തെ പേപ്പറുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.
കൃത്യമായ ലക്ഷ്യങ്ങള്തയ്യാറെടുപ്പിന്റെ അവസാന നാളുകളില്‍, നിങ്ങളുടെ അറിവ് ടെസ്റ്റ് ചെയ്യുകയും കഴിയുന്നത്ര MCQ-കള്‍ക്ക് ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുക. ഉത്തരം ലഭിക്കാത്ത വിഷയങ്ങള്‍ വീണ്ടും റിവിഷന്‍ ചെയ്യുക. 2 മണി മുതല്‍ 5 മണി വരെയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. അതിനാല്‍ ഈ സമയത്തിനുള്ളില്‍ നിങ്ങളുടെ തലച്ചോറിനെ പരമാവധി പ്രവര്‍ത്തനക്ഷമമാക്കാന്‍ പരിശീലിപ്പിക്കുക. ആ സമയത്ത് ഒരേ മനസ്സോടെ പരീക്ഷ എഴുതാന്‍ ശ്രമിക്കുക.
ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യേണ്ട രീതി മനസ്സിലാക്കുകപല വിദ്യാര്‍ത്ഥികളും ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ സമയം കണക്കാക്കാറില്ല. നിങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ചോദ്യത്തില്‍ തന്നെ കൂടുതല്‍ സമയം ചെലവാക്കാതിരിക്കുക. ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ പരിഹരിക്കണം. ടൈം മാനേജ്മെന്റ് മനസിലാക്കാന്‍ കഴിയുന്നത്ര മോക്ക് ടെസ്റ്റുകൾ പരിഹരിക്കാന്‍ ശ്രമിക്കുക.
നല്ല ഭക്ഷണവും ഉറക്കവുംനിങ്ങള് പഠിച്ച വിവരങ്ങള്‍ ഓർത്തു വയ്ക്കുന്നതിന് ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങുക. നിങ്ങള്‍ക്ക് ലഭിക്കുന്ന ഊര്‍ജവും ആരോഗ്യവും നിലനിർത്താൻ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ശരീരത്തിനും മനസ്സിനും നല്കുന്ന വിശ്രമം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകപഠനത്തില് ശ്രദ്ധ കേന്ദ്രകരിക്കാന്‍ ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍, ഗെയിമുകള്‍, സോഷ്യല്‍ മീഡിയ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ പഠനത്തിനിടയില്‍ പതിവായി ഇടവേളകള്‍ എടുക്കണം. ഇടയ്ക്ക് ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടണം.
(അണ് അക്കാഡമിയിലെ നീറ്റ്-യുജി അധ്യാപകനും ബയോളജിയില്‍ സ്വര്‍ണമെഡല്‍ ജേതാവുമായ സീപ് പഹുജയാണ് ലേഖകൻ)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.