HOME /NEWS /Career / NEET 2022 | ഫുൾ സ്ലീവ് വസ്ത്രം ധരിക്കരുത്; ഷൂ പാടില്ല; നീറ്റ് പരീക്ഷാർത്ഥികളുടെ ഡ്രസ് കോഡ് അറിയാം

NEET 2022 | ഫുൾ സ്ലീവ് വസ്ത്രം ധരിക്കരുത്; ഷൂ പാടില്ല; നീറ്റ് പരീക്ഷാർത്ഥികളുടെ ഡ്രസ് കോഡ് അറിയാം

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. 12.30നാണ് അവസാന റിപ്പോർട്ടിംഗ് സമയം.

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. 12.30നാണ് അവസാന റിപ്പോർട്ടിംഗ് സമയം.

പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. 12.30നാണ് അവസാന റിപ്പോർട്ടിംഗ് സമയം.

  • Share this:

    നീറ്റ് 2022 (NEET 2022) പരീക്ഷ ജൂലൈ 17ന് തന്നെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 18.72 ലക്ഷം വിദ്യാർത്ഥികളാണ് (students) ഇത്തവണ രജിസ്റ്റർ (register) ചെയ്തിരിക്കുന്നത്. തുടർന്ന് ഡ്രസ് കോഡ് (dress code) അടക്കം വിദ്യാർത്ഥികൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങളും (strict rules) പ്രഖ്യാപിച്ചു.

    പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾ ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. പരമ്പരാഗത വസ്ത്രങ്ങളോ ആചാരപരമായ വസ്ത്രങ്ങളോ ധരിച്ചെത്തുന്നവർ റിപ്പോർട്ടിംഗ് സമയത്തിന് ഒരു മണിക്കൂർ മുൻപെങ്കിലും പരീക്ഷാ സെന്ററിലേക്ക് എത്തി ഇക്കാര്യം ചുമതലപ്പെട്ടവരെ അറിയിച്ചിരിക്കണം. 12.30നാണ് അവസാന റിപ്പോർട്ടിംഗ് സമയം. അതായത്, പരമ്പരാഗത വേഷധാരികളായ വിദ്യാർത്ഥികൾക്ക് 11.30 വരെ ഇക്കാര്യം അധികൃതരെ അറിയിക്കാം. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ വിശദമായ പരിശോധനകള്‍ക്കും മറ്റുമായാണ് ഈ സമയക്രമീകരണം.

    ഹീൽ ഇല്ലാത്ത സ്ലിപ്പറുകളും സാധാരണ ചെരുപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. പരീക്ഷ ഹാളില്‍ ഷൂസ് ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍, മെറ്റല്ൽ വസ്തുക്കൾ, ഏതെങ്കിലും വിധത്തിലുള്ള വാച്ച്, കാമറകൾ തുടങ്ങിയവ ഒന്നും പരീക്ഷ ഹാളിൽ കയറ്റാൻ സാധിക്കില്ല. തൊപ്പി, ബെൽറ്റ്, പേഴ്സ്, ഹാന്ഡ് ബാഗ് തുടങ്ങിവയൊന്നും അനുവദനീയമല്ല.

    പെണ്കുട്ടികളെ പരിശോധിക്കുന്നതിന് സ്റ്റാഫിന് കൃത്യമായ നിര്‍ദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അടച്ചിട്ട മുറിയിൽ സ്ത്രീകളായ ഉദ്യോഗസ്ഥർ മാത്രമേ പെണ്കുട്ടികളെ പരിശോധന നടത്താൻ പാടുള്ളൂ.

    നീറ്റ് പരീക്ഷ നീട്ടി വെയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു എങ്കിലും ജൂലൈ 17ന് തന്നെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് 546 നഗരങ്ങളിലും പുറത്ത് 14 ഇടത്തുമായാണ് പരീക്ഷ നടത്തുക. 2 മണിയ്ക്കും 5.20നും ഇടയിലാണ് പരീക്ഷ സമയം. ഇത്തവണ വിദ്യാർത്ഥികള്‍ക്ക് 20 മിനിറ്റ് അധികമായി ലഭിക്കും. ഈ 20 മിനിറ്റ് ഫലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.

    ഇന്ത്യയിലുടനീളം എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന മത്സരപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (NEET)

    നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഇനി റിവിഷനായാണ് സമയം കണ്ടെത്തേണ്ടത്. തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പുതിയ അധ്യായങ്ങളൊന്നും പഠിക്കാന്‍ സമയം കളയരുത്. പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്യുകയും നിങ്ങളുടെ പഴയ നോട്ടുകളിലും പുസ്തകങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ബയോളജി റിവിഷന്‍ ചെയ്യാന്‍ പ്രത്യേകം ഓര്‍മ്മിക്കുക. കാരണം അത് മാര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

    തയ്യാറെടുപ്പിന്റെ അവസാന നാളുകളില്‍, നിങ്ങളുടെ അറിവ് ടെസ്റ്റ് ചെയ്യുകയും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം. ഉത്തരം ലഭിക്കാത്ത വിഷയങ്ങള്‍ വീണ്ടും റിവിഷന്‍ ചെയ്യുക. ഏകാഗ്രതയോടെ പരീക്ഷ എഴുതാന്‍ ശ്രമിക്കുക.ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ പരിഹരിക്കണം. ടൈം മാനേജ്മെന്റ് മനസിലാക്കാന്‍ കഴിയുന്നത്ര മോക്ക് ടെസ്റ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

    keywords: സ്

    link: https://www.news18.com/news/education-career/neet-2022-no-long-sleeves-no-shoes-check-dress-code-for-medical-entrance-exam-neet-nta-nic-in-5529859.html

    First published:

    Tags: Entrance exam, Medical Entrance, Neet