രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റു സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേഷൻ ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 5.20 വരെയാണ് പരീക്ഷാ സമയം. കേരളത്തില്‍ നിന്ന് 1.20 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്.
കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് പുനസ്ഥാപിക്കയുണ്ടായി. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE) നടത്തിയിരുന്ന നീറ്റ് പരീക്ഷ, 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)ആണ് നടത്തുന്നത്.
Also Read- നീറ്റായി നീറ്റിനൊരുങ്ങാം; പരീക്ഷ ഞായറാഴ്ച
പരീക്ഷ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരീക്ഷയോടനുബന്ധിച്ചും പരീക്ഷാ ദിവസവും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. ദേശീയ നിലവാരമുള്ള പരീക്ഷയായതിനാൽ എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. പരീക്ഷയുടെ സമയക്രമം, ഉച്ചയ്ക്ക് 2.00 മണി മുതൽ 5.20 മണി വരെയാണ്. 1.30 മണിക്കു മുൻപായി പരീക്ഷാർത്ഥികൾ ക്ലാസ്സിൽ കയറേണ്ടതുണ്ട്. പി.ഡബ്ല്യു.ഡി. വിദ്യാർത്ഥികൾക്ക് മൂന്നിലൊന്നു സമയം (1 മണിക്കൂർ 5 മിനിറ്റ്) കൂടുതലുണ്ട്.പരീക്ഷാ ദിവസം 12 മണി മുതൽ കേന്ദ്രത്തിൽ പ്രവേശിക്കാം. 1.30 വരെ ക്ലാസ്സിൽ പ്രവേശിക്കാമെങ്കിലും പരമാവധി ഈ സമയത്തു തന്നെ കേന്ദ്രത്തിലെത്തുന്നതാണ് ഉചിതം. പരീക്ഷാ കേന്ദ്രം നേരത്തെ തന്നെ കണ്ടെത്തി വെക്കുകയും പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന അനുവദിച്ചവ സാമഗ്രികൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുകയും വേണം.
പ്ലസ്ടു പരീക്ഷയുടെ വിവരണാത്മക ചോദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ നിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം കണ്ടെത്തുന്ന രീതിയാണ്, ഇവിടെ അവലംബിച്ചിരിക്കുന്നത്. ഓരോ ചോദ്യങ്ങൾക്കു കീഴിലും നൽകിയിരിക്കുന്ന നാല ഉത്തരങ്ങളിൽ നിന്നും ആലോചിച്ച് പൂർണ്ണബോധ്യമുള്ള ചോയ്സ് ഒ.എം.ആർ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതുണ്ട്.രേഖപ്പെടുത്തുന്ന ഉത്തരം തെറ്റാണെങ്കിൽ മാർക്ക് നഷ്ടപ്പെടുമെന്നുള്ളതു (നെഗറ്റീവ് മാർക്ക്) കൊണ്ട്, ഊഹാപോഹങ്ങൾ വേണ്ട.
വിദ്യാര്‍ഥികള്‍ കൈയില്‍ കരുതേണ്ടത്
- വായും മൂക്കും കവർ ചെയ്യാവുന്ന മാസ്ക്
- കയ്യിൽ ഉപയോഗിക്കാനുള്ള ഗ്ലൗസ്
- സുതാര്യമായ വെള്ളം കുപ്പി
- സുതാര്യമായ സാനിറ്റൈസർ കുപ്പി (50ml)
- .പരീക്ഷ സംബന്ധിയായ കാര്യങ്ങൾ
- ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ് - 2022’ അഡ്മിറ്റ് കാർഡ്.
- തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലുമൊന്ന്.)
- പാസ്പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ തന്നെയാകണം.)
- പി.ഡബ്യു.ഡി. സർട്ടിഫിക്കേറ്റ് (ബാധകമെങ്കിൽ)
- സ്ക്രൈബുമായി ബന്ധപ്പെട്ട കാര്യങ്ങൾ (ബാധകമെങ്കിൽ)
കോവിഡ് മുൻകരുതലുകൾ
വിദ്യാർഥികൾക്ക് നിർബന്ധമായും മാസ്ക്കു ധരിച്ചിരിക്കണം. മാസ്കിനു പുറമെ കൂടുതൽ സുരക്ഷക്ക് ഗ്ലൗസുപയോഗിക്കുന്നതും നല്ലതാണ്. പരീക്ഷാകേന്ദ്രത്തിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കാൻ പാടുളളതല്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഒരു ക്ലാസ്സിൽ 24 കുട്ടികളാണ്, പരീക്ഷക്കുണ്ടാക്കുക.
ഡ്രസ് കോഡ്
ഡ്രസ് കോഡ് സംബന്ധിച്ച്, കർശന നിർദ്ദേശങ്ങൾ പരീക്ഷാർത്ഥി പാലിക്കേണ്ടതുണ്ട്.പല വർഷങ്ങളിലും, ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം എൻ.ടി.എ. നൽകിയിട്ടുണ്ട്. ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു പൊതു നിർദ്ദേശം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് കൃത്യമായി നിർവ്വചിച്ചിട്ടുമുണ്ട്. മതപരമോ സാംസ്കാരികപരമോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ രണ്ട് മണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കണ്ടതുണ്ട്.
I.ആൺകുട്ടികൾ
ലളിതമായ ഹാഫ് ഷർട്ടുകൾ / പാന്റ് / ചെരുപ്പുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. വസ്ത്രങ്ങളിൽ സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ നിർബന്ധമായും പാടില്ല വള്ളിച്ചെരിപ്പേ ധരിക്കാവൂ.സാധാരണ പാൻ്റല്ലാതെ,കുർത്ത -പൈജാമ എന്നിവ പാടില്ല.കണ്ണട ഉപയോഗിക്കുന്നവർ സുതാര്യമായ ഗ്ലാസ്സേ ഉപയോഗിക്കാവൂ.
II.പെൺകുട്ടികൾ
പെൺകുട്ടികൾക്ക് ലളിതമായ രീതിയിലുള്ള സൽവാറും, സാധാരണ പാൻ്റും ധരിക്കാനേ അനുവാദമുള്ളൂ. ഹീൽ ഇല്ലാത്ത വള്ളിച്ചെരിപ്പ് ഉപയോഗിക്കാം.ബുർഖ, ഹിജാബ് തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന ഉണ്ടായിരിക്കും. പൊതുവിൽ പോക്കറ്റുകൾ ഇല്ലാത്ത ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. സുതാര്യമായ കണ്ണട നിർബന്ധമാണ്.ഹെയർ പിൻ ,ഹെയർ ബാൻഡ് ,ആഭരണങ്ങൾ ,കാൽപാദം പൂർണമായും മൂടുന്ന ഷൂസ്/ പാദരക്ഷ ,ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ ,ഹൈ ഹീൽഡ് ചെരിപ്പ് എന്നിവ നിർബന്ധമായും ഒഴിവാക്കണം.
പരീക്ഷാ ഹാളിൽ നിരോധിക്കപ്പെട്ടിട്ടുള്ളവ
1.സ്റ്റേഷനറി സാധനങ്ങൾ
2.എഴുതിയതോ പ്രിന്റ് എടുത്തതോ ആയ കടലാസ് തുണ്ടുകൾ
3.ജ്യോമെട്രി–പെൻസിൽ ബോക്സ്
4.പ്ലാസ്റ്റിക് െപഴ്സ്
5.കാൽക്കുലേറ്റർ
6.പെൻ
7.സ്കെയിൽ
8.റൈറ്റിങ് പാഡ്
9.പെൻഡ്രൈവ്
10.റബർ
11.കാൽക്കുലേറ്റർ
12.ലോഗരിതം ടേബിൾ
13.ഇലക്ട്രോണിക് പെൻ–സ്കാനർ
14.മൊബൈൽ ഫോൺ
15.ബ്ലൂടൂത്ത് - ഇയർഫോൺ
16.മൈക്രോഫോൺ
17.പേജർ
18.ഹെൽത്ത് ബാൻഡ്
19.വേലറ്റ്
20.ഹാൻഡ് ബാഗ്
21 .ബെൽറ്റ്,തൊപ്പി
22.ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ)
23. മെറ്റൽ ബാൻഡ് (കൈകളിൽ കെട്ടുന്നവ)
24.ലോഹ ഉപകരണങ്ങൾ
25.ഭക്ഷ്യവസ്തുക്കൾ
26. ഇലക്ട്രോണിക് ഉപകരണങ്ങൾ (പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ളവ)
27.വാച്ച് (വലിയ ഡയലുള്ളവ )
28.ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്
പ്രത്യേക ശ്രദ്ധയ്ക്ക്
പരീക്ഷയ്ക്ക് എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങളോ ലോക്കർ റൂമോ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകണമെന്നില്ല. വിലപിടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ ഒഴിവാക്കുന്ന താണ്, ഉചിതം.
കൂടുതൽ വിവരങ്ങൾക്ക്;
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.