ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) 2022ന് അപേക്ഷ ക്ഷണിച്ചു. മെയ് 6 ആണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി. ജൂലൈ 17 ന് പരീക്ഷ നടക്കും. എല്ലാ വര്‍ഷവും സര്‍ക്കാര്‍, സ്വകാര്യ കോളേജുകളിലെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള (medical courses) പ്രവേശനത്തിനായി നീറ്റ് പരീക്ഷ നടത്താറുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (NIRF) 2021 അനുസരിച്ച് രാജ്യത്തെ മികച്ച 25 മെഡിക്കല്‍ കോളേജുകള്‍ ഏതെല്ലാമെന്ന് നോക്കാം.
1. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ന്യൂഡല്‍ഹി
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചണ്ഡീഗഡ്
3. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലൂര്‍
4. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സസ്, ബാംഗ്ലൂര്‍
5. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ലഖ്നൗ
6. അമൃത വിശ്വ വിദ്യാപീഠം, കോയമ്പത്തൂര്‍
7. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി
8. ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ച്, പുതുച്ചേരി
9. കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ലഖ്നൗ
10. കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, മണിപ്പാല്‍
11. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം
12. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ്, ന്യൂഡല്‍ഹി
13. ജോണ്‍സ് മെഡിക്കല്‍ കോളേജ്, ബംഗളൂരു
14. ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ചെന്നൈ
15. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അലിഗഡ്
16. മദ്രാസ് മെഡിക്കല്‍ കോളേജ് & ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റല്‍, ചെന്നൈ
17. മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, ഡല്‍ഹി
18. വര്ധമാന് മഹാവീര്‍ മെഡിക്കല്‍ കോളേജ് & സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി
19. ഡിവൈ പാട്ടീല്‍ വിദ്യാപീഠം, പൂനെ
20. ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ചെന്നൈ
21. ശിക്ഷ ഒ അനുസന്തന്, ഭുവനേശ്വര്‍
22. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ്, ന്യൂഡല്‍ഹി
23. കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്, മംഗലാപുരം
24. ജെഎസ്എസ് മെഡിക്കല്‍ കോളേജ്, മൈസൂര്‍
25. ജാമിയ ഹംദര്‍ദ്, ന്യൂഡല്‍ഹി
ഈ വര്‍ഷം കോവിഡ് 19 പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്ക്ക് 100 രൂപയും വിദേശികള്‍ക്ക് 1000 രൂപയും പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, പരീക്ഷാ ദൈര്‍ഘ്യം 3 മണിക്കൂര്‍ 20 മിനിറ്റായി ഉയര്‍ത്തിയിട്ടുണ്ട്.
Summary: NEET examination that qualifies candidates for medical courses is all set to begin. This time around, 543 cities are venues on July 17ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.