നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • NEET പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താന്‍ സാധ്യത; മെഡിക്കൽ പ്രവേശന പരീക്ഷ ഒന്നിലധികം തവണ നടത്തുന്നത് ചർച്ചകൾ

    NEET പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താന്‍ സാധ്യത; മെഡിക്കൽ പ്രവേശന പരീക്ഷ ഒന്നിലധികം തവണ നടത്തുന്നത് ചർച്ചകൾ

    നീറ്റ് പരീക്ഷയില്‍ ഒന്നിലധികം ശ്രമങ്ങള്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ അപേക്ഷാര്‍ത്ഥികളും ആവശ്യപ്പെടുന്നു.

    പ്രതീകാത്മക ചിത്രം
 കടപ്പാട് : ഷട്ടര്‍സ്‌റ്റോക്ക്‌

    പ്രതീകാത്മക ചിത്രം കടപ്പാട് : ഷട്ടര്‍സ്‌റ്റോക്ക്‌

    • Share this:
      മെഡിക്കല്‍ പ്രവേശന പരീക്ഷ (NEET) അടുത്ത അധ്യയന വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്താന്‍ സാധ്യത. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവും ഈ പ്രവേശന പരീക്ഷ ഒന്നിലധികം തവണ നടത്തുന്നതിനെക്കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഈ വര്‍ഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യക്തമായ ഒരു പരിഹാരം കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

      ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഡയറക്ടര്‍ ജനറല്‍ (ഡിജി) വിനീത് ജോഷി, വര്‍ഷത്തില്‍ പലതവണ മെഡിക്കല്‍ പ്രവേശനം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് അറിയിച്ചു. കണ്‍സള്‍ട്ടേഷനുകള്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍, അടുത്ത അധ്യയന വര്‍ഷം അല്ലെങ്കില്‍ 2022 മുതല്‍ നീറ്റ് വര്‍ഷത്തില്‍ രണ്ടുതവണ നടത്താനും സാധ്യതയുണ്ട്.

      മുന്‍ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തലവനായിരിക്കുമ്പോഴാണ് നീറ്റില്‍ ഒന്നിലധികം തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് രണ്ട് മന്ത്രാലയങ്ങളും തമ്മിലുള്ള കൂടിയാലോചനകള്‍ ആരംഭിച്ചത്.

      നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷ പെന്‍, പേപ്പര്‍ മോഡിലും ഓഫ്ലൈന്‍ മോഡിലുമായാണ് നടക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് ഒരു തവണ മാത്രമാണ് പരീക്ഷ നടത്തുന്നത്. അതേസമയം എന്‍ജിനീയറിങ് പ്രവേശന പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലെ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കൂടുതല്‍ ആയാസരഹിതമാക്കുന്നതിന്, ജെഇഇ മെയിന്‍സ് 2021 -ന് പരീക്ഷ എഴുതാനുള്ള ശ്രമങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രില്‍ മാസം നടത്തേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചുവെങ്കിലും കഴിഞ്ഞ മാസാവസാനം നടത്തുകയുണ്ടായി.

      നീറ്റ് പരീക്ഷയില്‍ ഒന്നിലധികം ശ്രമങ്ങള്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ അപേക്ഷാര്‍ത്ഥികളും ആവശ്യപ്പെടുന്നു. നേരത്തെ, നീറ്റ് പരീക്ഷയില്‍ ഒന്നിലധികം ശ്രമങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (SIO) അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രമേശ് പൊക്രിയാലിന് കത്തെഴുതിയിരുന്നു. 'ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഈ വര്‍ഷം നാല് തവണ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ക്കായി ജെഇഇ നടത്തുന്നു എന്നത് സന്തോഷകരമാണ്, ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ മികച്ച പ്രകടനം നല്‍കാന്‍ ഒന്നിലധികം ശ്രമങ്ങള്‍ നല്‍കുന്നുവെന്നതു കൂടാതെ ആരോഗ്യപരമായും മറ്റും ആശങ്കകളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നഷ്ടമാകുമെന്ന പേടിയില്ലാതെ ഒരു പരീക്ഷ ഒഴിവാക്കാനും ഈ സംവിധാനം അനുവദിക്കുന്നു. മെഡിക്കല്‍, ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളായ NEET, CLAT എന്നിവയുള്‍പ്പെടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന മറ്റ് നിര്‍ണായക പരീക്ഷകള്‍ക്കും സമാനമായ തീരുമാനം ഉണ്ടാകണം,' SIO കത്തില്‍ എഴുതുന്നു.
      Published by:Karthika M
      First published:
      )}