നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career;നീറ്റ് കേന്ദ്ര കൗൺസലിങ് നിബന്ധനകൾ; അറിയേണ്ടതെല്ലാം

  Career;നീറ്റ് കേന്ദ്ര കൗൺസലിങ് നിബന്ധനകൾ; അറിയേണ്ടതെല്ലാം

  ഇന്നുമുതലാണ് ചോയ്സ്ഫില്ലിംഗ് ആരംഭിക്കുന്നത്. www.mcc.nic.in എന്ന വെബ്സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
   കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ദേശീയതലത്തിലുള്ള എംബിബിഎസ്/ ബിഡിഎസ് കൗൺസിലിങ് നിബന്ധനകൾ വിജ്ഞാപനം ചെയ്തു. ഇന്നുമുതലാണ് ചോയ്സ്ഫില്ലിംഗ് ആരംഭിക്കുന്നത്. www.mcc.nic.in എന്ന വെബ്സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

   ചോയ്സ് നൽകുന്നത്

   ജമ്മുകശ്മീർ ഒഴികെ എല്ലായിടത്തും സർക്കാർമെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയിലാണ് ചോയ്സ് നൽകുന്നത്.

   കോളേജുകൾ

   *കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ (ഡൽഹിയിലെ ലേഡി ഹാർഡിൻജ്, യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ്, മൗലാന ആസാദ് )/ബനാറസ് ഹിന്ദു, അലിഗഢ് മുസ്ലിം) പൂണെ എഎഫ്എംസി(ചോയ്സ് മാത്രം മറ്റു നടപടികൾ എഎഫ്എംസി വഴി) ഇഎസ്ഐ മെഡിക്കൽ കോളേജുകൾ, ഡൽഹി വർധമാൻ മഹാവീർ, ജാമിയ മില്ലിയ(ഡെന്റൽ)

   *ലേഡി ഹാർഡിൻജ് ഡൽഹി, ബിപിഎസ് സോനിപത്, പദ്മാവതി തിരുപ്പതി എന്നീ മെഡിക്കൽ കോളേജുകൾ വനിതകൾക്കു മാത്രമാണ്.

   *ചില സ്ഥാപനങ്ങളിലെ കുറേ സീറ്റുകൾ വിശേഷ വിഭാഗങ്ങൾക്കായി വകയിരുത്തിയിട്ടുണ്ട്. ബാക്കിയാണ് ഈ കൗൺസിലിങിൽ വരുന്നത്. എല്ലാ വിഭാഗങ്ങളിലെയും സ്ഥാപനങ്ങളിൽ പൊതുവായ ഒറ്റ കൗൺസിലിങ് ആണ്.

   ഫീസ്

   തീരെ കുറഞ്ഞഫീസിൽ എംബിബിഎസ് പഠിക്കുന്നതിന് ഓൾ ഇന്ത്യ ക്വാട്ടവഴി കഴിയും. എംസിസി സൈറ്റിലെ Participating Institutions എന്ന ലിങ്കിൽ ഫീസും മറ്റ് വിവരങ്ങളും ലഭ്യമാണ്.

   *കൽപിത സർവകലാശാല- രജിസ്ട്രേഷൻ ഫീസ്-5000 രൂപ. സെക്യൂരിറ്റി തുക 2 ലക്ഷം. (ആർക്കും ഇളവില്ല)
   *കൽപിത സർവകലാശാലയൊഴികെ ആൾ ഇന്ത്യ ക്വാട്ടയടക്കം- രജിസ്ട്രേഷൻ ഫീസ് 1000 രൂപ, സെക്യൂരിറ്റി തുക 10,000 രൂപ. മൊത്തം 11,000. പട്ടിക,പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 500/5,000 മൊത്തം 5500.

   രണ്ടുവിഭാഗങ്ങൾക്കും കൂടി ശ്രമിക്കുന്നവർ കൽപിത സർവകലാശാല വിഭാഗത്തിലെ ഫീസടച്ചാൽ മതി. നെറ്റ് ബാങ്കിംഗ്, കാർഡ് എന്നിവ വഴി പണം അടയ്ക്കാവുന്നതാണ്.

   അലോട്ട്മെൻറ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

   *രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും അടച്ച് രജിസ്റ്റർ ചെയ്യുക. അതിനു ശേഷം ചോയ്സുകൾ ഫിൽ ചെയ്ത് ലോക്ക് ചെയ്യണം. ഇതുകഴിയുമ്പോൾ ആദ്യ റൗണ്ട് അലോട്ട്മെന്റ് ആകും.

   *ആദ്യ റൗണ്ട് അലോട്ട്മെന്റ് കിട്ടുന്നവര്‍ക്ക് കോളേജിൽ ചേരാം. കേരളത്തിലെ എൻട്രൻസ് രീതി അനുസരിച്ച് ഇങ്ങനെ ചേരാത്തവർക്ക് മെഡിക്കൽ സ്ട്രീമില്‍ പിന്നീട് അവസരം കിട്ടുകയില്ല. എന്നാൽ എംസിസി രീതിയിൽ ഈ ഘട്ടത്തിൽ ഫ്രീ എക്സിറ്റ് ഉണ്ട്. അതിനാൽ കോളജിൽ ചേർന്നില്ലെങ്കിലും രണ്ടാം റൗണ്ടിൽ പങ്കെടുക്കാനാകും.

   *ആദ്യ റൗണ്ട് കഴിഞ്ഞുള്ള ഒഴിവുകൾ നികത്താനാണ് രണ്ടാം റൗണ്ട്. ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ ചോയിസ് ഫില്ലിങ് നടത്തണം. ആദ്യ റൗണ്ടിൽ കിട്ടിയ സെലക്ഷൻ നിലനിർത്തിക്കൊണ്ട് തന്നെ രണ്ടാം റൗണ്ട് അപ്ഗ്രേഡ് ചെയ്യാൻ താത്പര്യം കാട്ടി ചോയിസ് ഫില്ലിങ് നടത്താവുന്നതാണ്.

   *ആദ്യ റൗണ്ടിൽ കോളേജിൽ ചേർന്ന് രണ്ടാം റൗണ്ടിൽ അപ്ഗ്രേഡ് ആവശ്യപ്പെട്ടിട്ടും മാറ്റം കിട്ടാത്ത കുട്ടി രണ്ടാം റൗണ്ട് ഫലപ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനകം ആദ്യ അലോട്ട്മെന്റ് ഉപേക്ഷിച്ചാല്‍ മതിയാകും. രണ്ട് ദിവസത്തിനകം ഉപേക്ഷിച്ചില്ലെങ്കിൽ രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രകാരം ചേർന്നതായി കരുതും.

   *ഇനി ആദ്യ റൗണ്ടിൽ കോളേജിൽ ചേർന്ന് രണ്ടാം റൗണ്ടിലേക്ക് ഓപ്ഷൻ അറിയിച്ച ശേഷം മനസുമാറി ആദ്യത്തേത് തന്നെ മതിയെന്ന് തോന്നിയാൽ ആ ഘട്ടത്തിൽ ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ മതി.

   രണ്ടാം റൗണ്ട് അലോട്ട്മെന്റ്

   *രണ്ടാം റൗണ്ട് അലോട്ട്മെന്റ് അനുസരിച്ച് കോളേജിൽ ചേരാം. എന്നാൽ ഇവർക്ക് കോഴ്സ് വിട്ടുപോരാൻ കഴിയില്ല. പിന്നീട് ഇന്ത്യയിലെ ഒരു കോളേജിലും പ്രവേശനം കിട്ടുകയുമില്ല. എന്നാൽ സെക്യൂരിറ്റി തുക നഷ്ടപ്പെടുത്തിയാൽ രണ്ടാംറൗണ്ട് അലോട്ട്മെന്റ് ഉപേക്ഷിക്കാം.

   മോപ് അപ് റൗണ്ട്

   ഇത്തരത്തിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടുത്തി രണ്ടാം റൗണ്ട് ഉപേക്ഷിക്കുന്നവർക്കാണ് ഈ റൗണ്ട്. ഇതിൽ വേറെ പണം അടച്ച് പങ്കെടുക്കാവുന്നതാണ്.

   ഭിന്നശേഷി സർട്ടിഫിക്കറ്റ്

   ഭിന്നശേഷി വിഭാഗക്കാർ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് നിർദിഷ്ട 10 കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാവുന്നതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കും.

   സമയക്രമം

   ഒന്നാം റൗണ്ട്

   രജിസ്ട്രേഷനും ചോയ്സ് ഫില്ലിങും ജൂൺ 19 മുതൽ 24 വരെ വൈകിട്ട് 5 മണിവരെ.
   ചോയ്സ് ഫില്ലിങും ലോക്കിങും 25ന് 10 മുതൽ അഞ്ച് വരെയാണ്.
   അലോട്ട് മെന്റ് ഫലം 27ന്
   പ്രവേശനം 28 മുതൽ ജൂലൈ 3 വരെ

   രണ്ടാം റൗണ്ട്
   ചോയ്സ് ഫില്ലിങ് ജൂലൈ 6 മുതല്‍ 8 വരെ വൈകിട്ട് 5 വരെ
   ചോയ്സ് ഫില്ലിങും ലോക്കിങും ജൂലൈ 9ന് 10 മുതൽ 5വരെ
   അലോട്ട് മെന്റ് ഫലം12ന്
   പ്രവേശനം 13 മുതൽ 22 വരെ

   ഓൾ ഇന്ത്യ ക്വാട്ടയിൽ രണ്ട് റൗണ്ട് മാത്രമാണ്. അതിനുശേഷം ഒഴിവുണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറും.

   മോപ്പ് അപ്പ് റൗണ്ട്(കൽപിത, കേന്ദ്ര സർവകലാശാലകളും കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകളും)
   ചോയ്സ് ഫില്ലിങ് ഓഗസ്റ്റ് 13 മുതൽ 15 വരെ വൈകിട്ട് 5 വരെ
   ചോയ്സ് ഫില്ലിങും ലോക്കിങും 16ന്
   അലോട്ട് മെന്റ് ഫലം18ന്
   പ്രവേശനം20മുതൽ 26 വരെ
   First published:
   )}