ഹൈദരാബാദ്: സെപ്റ്റംബർ അഞ്ചു മുതൽ നീറ്റ് (യുജി) 2021 പെൻ, പേപ്പർ മോഡ് പരീക്ഷകൾ നടത്തുമെന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായി മാറിയിരുന്നു. 'എം ബി ബി എസ്, ബി ഡി എസ്, ബി എച്ച് എം എസ് പ്രവേശനത്തിനായി എൻ ടി എ നടത്തുന്ന നീറ്റ് (യുജി) പരീക്ഷ 2021 സെപ്റ്റംബർ അഞ്ചിന് നടത്തുമെന്നും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികൾ അറിയിച്ച മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ 11 ഭാഷകളിൽ പെൻ, പേപ്പർ മോഡ് പരീക്ഷ നടത്തുമെന്നുമാണ് വ്യാജ പ്രചാരണത്തിൽ ഉണ്ടായിരുന്നത്.
എന്നാൽ, പ്രചാരണം തെറ്റാണെന്നും ദേശീയ ടെസ്റ്റിംഗ് ഏജൻസി ഇതുവരെ പരീക്ഷയുടെ തീയതികളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച അപ്ഡേറ്റുകളൊന്നും വന്നിട്ടില്ലെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
ആമിർഖാനെ പോലുള്ളവരാണ് ജനസംഖ്യ വർദ്ധനവിന് കാരണമെന്ന് ബിജെപി എം പിഎൻ ടി എ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. 'നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യുജി) - 2021' എന്ന പേരിൽ പരീക്ഷ തീയതി സംബന്ധിച്ച് സോഷ്യൽ മീഡിയ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും എന്നാൽ ഇത് തെറ്റാണെന്നും എൻ ടി എ വ്യക്തമാക്കി. 2021 സെപ്റ്റംബർ അഞ്ചിന് പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചുള്ള ഒരു പൊതു അറിയിപ്പും നൽകിയിട്ടില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
നേരത്തെ, ഓഗസ്റ്റ് ഒന്നിന് നടത്തേണ്ടിയിരുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യുജി) 2021 തിയതി മാറ്റി വയ്ക്കുകയായിരുന്നു. പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് കുൽഗാമിലെ മുസ്ലിങ്ങൾരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷയും മാറ്റി വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്. നാലു മാസത്തേക്കാണ് പരീക്ഷ മാറ്റി വെച്ചിരിക്കുന്നത്. പുതിയ പരീക്ഷ തിയതി പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് അറിയിക്കുമെന്നാണ് വിവരം.
കുറഞ്ഞത് നാലു മാസത്തേക്ക് നീറ്റ് പി ജി പരീക്ഷ മാറ്റിവെക്കാനും ആഗസ്റ്റ് 31ന് പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു തീരുമാനം. എം ബി ബി എസ് ബിരുദധാരികളെയും അവസാന വര്‍ഷ വിദ്യാര്‍ഥികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനാണ് സർക്കാർ ഈ തീരുമാനമെടുത്തത്. അതേസമയം, കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ മാസം കത്ത് അയച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന് ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കണമെന്നാണ് പ്രധാനമന്ത്രിയോട് സ്റ്റാലിന് ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.