നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • NEET PG 2021: നീറ്റ് അഡ്മിറ്റ് കാർഡ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടതിത്ര മാത്രം!

  NEET PG 2021: നീറ്റ് അഡ്മിറ്റ് കാർഡ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടതിത്ര മാത്രം!

  സെപ്റ്റംബർ 11 ന് പരീക്ഷ നടത്താനാണ് അധികൃതരുടെ ഔദ്യോഗിക തീരുമാനം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   2021 ലെ മെഡിക്കല്‍ ബിരുദാനന്തര പഠനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ന്റെ അഡ്മിറ്റ് കാർഡ് ഇന്നുമുതല്‍ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.inൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പ്രസിദ്ധീകരിക്കുന്നതാണ്. സെപ്റ്റംബർ 11 ന് പരീക്ഷ നടത്താനാണ് അധികൃതരുടെ ഔദ്യോഗിക തീരുമാനം

   ഈ വർഷം 1.74 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാകമാനമുള്ള മെഡിക്കൽ കോളേജുകളിലെ എംഡി/എംഎസ്/പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് നീറ്റ് പിജി നടത്തുന്നത്.

   നീറ്റ് പിജി 2021 അഡ്മിറ്റ് കാർഡ്: എങ്ങനെ ഡൗൺലോഡ് ചെയ്യാം

   ഘട്ടം 1: NBE യുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.

   ഘട്ടം 2: ഹോംപേജിൽ, NEET PG 2021 അഡ്മിറ്റ് കാർഡിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഘട്ടം 3: ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക

   ഘട്ടം 4: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക

   നീറ്റ് പിജി 2021 എഴുതുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയുടെ കോപ്പിയും ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് പോലുള്ള തിരിച്ചറിയൽ കാർഡിന്റെ യഥാർത്ഥ കോപ്പിയും അഡ്മിറ്റ് കാർഡിനൊപ്പം പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരണം.

   നീറ്റ് പിജി 2021 അഡ്മിറ്റ് കാർഡ്: എന്തൊക്കെയാണ് പരിശോധിക്കേണ്ടത്?

   അഡ്മിറ്റ് കാർഡിൽ ഉദ്യോഗാർത്ഥിയുടെ പേര്, പരീക്ഷാ സമയം, നഗരം, കേന്ദ്രം തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയിരിക്കും. പരീക്ഷാ ഹാളിൽ പാലിക്കേണ്ട കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങളും ഇതിലുണ്ടാകും. അഡ്മിറ്റ് കാർഡുകളിൽ എല്ലാ വിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗാർത്ഥികൾ വിശദമായി പരിശോധിക്കണം. എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ, ഉടൻ എൻ ബി ഇയ്ക്ക് റിപ്പോർട്ട് ചെയ്യുക.

   കൂടാതെ, പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗതമായി ഒരു സേഫ്റ്റി ഫെയ്സ് ഷീൽഡ്, ഫെയ്സ് മാസ്ക്, സാനിറ്റൈസർ സാഷെകൾ എന്നിവ നൽകുമെന്ന് എൻ ബി ഇ അറിയിച്ചിട്ടുണ്ട്. കോവിഡ് -19 ന്റെ എല്ലാ ഉചിതമായ പെരുമാറ്റച്ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് ബോർഡ് കൂട്ടിച്ചേർത്തു.

   കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) ആധാരമായി നടക്കുന്ന പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷപേപ്പർ പൂർത്തിയാക്കാൻ 3 മണിക്കൂർ 30 മിനിറ്റ് സമയം ലഭിക്കും. ഓരോ ശരിയായ ഉത്തരത്തിനും, ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് ലഭിക്കുകയും അതേ സമയം ഓരോ തെറ്റായ ഉത്തരത്തിനും ഓരോ മാർക്ക് കുറയ്ക്കുകയും ചെയ്യും.

   Also read- മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

   നീറ്റ് പിജി 2021 പരീക്ഷാ തീയതി

   നീറ്റ് പിജി 2021 സെപ്റ്റംബർ 11-ന് നടക്കും, നേരത്തെ, പരീക്ഷ ഏപ്രിൽ 18-ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും രാജ്യത്തുടനീളമുള്ള കോവിഡ് -19 വ്യാപനം കാരണം മാറ്റിവയ്ക്കുകയായിരുന്നു.
   Published by:Naveen
   First published: