• HOME
 • »
 • NEWS
 • »
 • career
 • »
 • NEET results 2021 updates: ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് മലയാളികൾ; കേരളത്തിൽ ഒന്നാമൻ ഗൗരിശങ്കർ

NEET results 2021 updates: ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് മലയാളികൾ; കേരളത്തിൽ ഒന്നാമൻ ഗൗരിശങ്കർ

NEET results 2021 updates: പതിനേഴാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കറാണ് (Gaurishankar)കേരളത്തില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാമതെത്തിയത്.

മൃണാൾ കൂട്ടേരി, കാർത്തിക ജി നായർ, എസ് ഗൗരിശങ്കർ

മൃണാൾ കൂട്ടേരി, കാർത്തിക ജി നായർ, എസ് ഗൗരിശങ്കർ

 • Share this:
  ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ (Neet Exam) ഫുള്‍ മാര്‍ക്ക് നേടിയത് രണ്ട് മലയാളി വിദ്യാർഥികൾ (Malayali Students) അടക്കം മൂന്നുപേര്‍. പതിനേഴാം റാങ്ക് നേടിയ എസ്. ഗൗരി ശങ്കറാണ് (Gaurishankar)കേരളത്തില്‍ പരീക്ഷ എഴുതിയവരില്‍ ഒന്നാമതെത്തിയത്.

  കണ്ണൂര്‍ സ്വദേശിയും മുംബൈ മലയാളിയുമായ കാര്‍ത്തിക ജി നായര്‍ (Karthika G Nair), കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ മൃണാല്‍ കുട്ടേരി (Mrinal Kuttery) , ഡല്‍ഹി സ്വദേശി തന്‍മയ് ഗുപ്‌ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. 720 മാര്‍ക്കാണ് ഇവര്‍ നേടിയത്. കൗണ്‍സലിംഗ് വേളയില്‍ മറ്റു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുന്‍ഗണന നിശ്ചയിക്കും.

  മെഡിക്കല്‍, ഡന്റല്‍, ആയുഷ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി സെപ്തംബര്‍ 12ന് നടത്തിയ പരീക്ഷ പതിനാറു ലക്ഷം പേര്‍ എഴുതിയിരുന്നു.

  കാർത്തിക ജി നായർ:

  മുംബയില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തികയുടെ പിതാവ് ഗംഗാധരന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും മാതാവ് ശ്രീവിദ്യ കോളേജ് അധ്യാപികയുമാണ്. എംബിബിഎസിനുശേഷം ഓങ്കോളജിയിലോ ന്യൂറോളജിയിലോ സ്പെഷ്യലൈസ് ചെയ്യാനാണ് ആഗ്രഹമെന്ന് കാര്‍ത്തിക പറഞ്ഞു.

  മൃണാൾ കുട്ടേരി:

  കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുരളീധർ കുട്ടേരിയുടെയും കൊല്ലം മയ്യനാട് സ്വദേശി രതി രവീന്ദ്രന്റെയും മകനാണ് മൃണാൾ. ഇപ്പോൾ ഹൈദരാബാദിലാണ് താമസം.

  എസ് ഗൗരിശങ്കർ:

  കേ​ര​ള​ത്തി​ല്‍​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​എ​സ്.​ ​ഗൗ​രി​ ​ശ​ങ്ക​ര്‍​ ​മാ​വേ​ലി​ക്ക​ര​ ​വെ​ട്ടി​യാ​ര്‍,​ ​ത​ണ​ല്‍​വീ​ട്ടി​ല്‍​ ​സു​നി​ല്‍​ ​കു​മാ​റി​ന്റെ​യും​ ​രേ​ഖ​യു​ടെ​യും​ ​മ​ക​നാ​ണ്. 715 മാർക്കോടെ ദേശീയതലത്തിൽ 17–ാം റാങ്കുണ്ട്. പാറ്റൂർ ശ്രീബുദ്ധാ സെൻട്രൽ സ്കൂളിൽ പത്താം ക്ലാസും ചങ്ങനാശ്ശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിൽ നിന്ന് പ്ലസ്ടുവും വിജയിച്ചു. സഹോദരൻ പവി ശങ്കർ പ്ലസ് ടു വിദ്യാർഥിയാണ്.

  Also Read- Upsc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം

  തൃശൂർ പെരിങ്ങോട്ടുകരയിൽ ജയവർദ്ധനന്റെയും രശ്മിയുടെയും മകൾ വൈഷ്ണ ജയവർദ്ധനൻ (710 മാർക്ക്, 23ാം റാങ്ക്), കോട്ടയം പുത്തനങ്ങാടിയിൽ കെ.രാമലിംഗത്തിന്റെയും ആർ.രാധാമണിയുടെയും മകൻ ആർ ആർ കവിനേഷ് (710 മാർക്ക്, 31ാം റാങ്ക്) എന്നിവരാണ് ആദ്യ 50 റാങ്കിലെ മറ്റു 2 മലയാളികൾ. റാങ്കും പെർസന്റൈൽ സ്കോറും ഉൾപ്പെടുന്ന സ്കോർ കാർഡ് വിദ്യാർഥികൾക്ക് എൻടിഎ ഇ–മെയിലിൽ അയച്ചു.

  ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം.

  കഴിഞ്ഞ സെപ്റ്റംബർ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. ഈ വർഷം 16 ലക്ഷത്തിലേറെ പേർ പരീക്ഷയെഴുതി.

  Also Read- Indian Navy Sailor Recruitment | ഇന്ത്യന്‍ നേവിയില്‍ സെയിലര്‍: പത്താം ക്ലാസുകാര്‍ക്ക് അവസരം
  Published by:Rajesh V
  First published: