ന്യൂഡല്‍ഹി:നീറ്റ് രണ്ടാം ഘട്ട പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു.പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 10 വരെ എന്‍.ടി.എ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ
neet.nta.nic.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയില്‍ വന്ന തെറ്റുള്‍ തിരുത്തുന്നതിനുംഇ മെയില്‍ വിലാസം,വിദ്യാഭ്യാസ യോഗ്യത,വിഭാഗം, എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ഒക്ടോബര്‍ 10 വരെ അവസരമുണ്ട്.
കഴിഞ്ഞ മാസമായിരുന്നു നീറ്റിന്റെ ആദ്യഘട്ട പരീക്ഷ നടന്നത്. ഈ പരീക്ഷടെ ഉത്തര സൂചിക വരുന്ന ആഴ്ചകളില്‍ തന്നെ എന്‍.ടി.എ പ്രസിദ്ധീകരിക്കും.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 782 അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 26 വരെ അവസരം
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. തമിഴ്നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.ജനറല്‍ വിഭാഗത്തിന് 100 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. ഫിറ്റര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍,കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന് വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത് 782 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് pb.icf.gov.in
http://pb.icf.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡല്‍ഹി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 251 ഒഴിവുകള്‍; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം
ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 251 ഒഴിവുകളാണ് ഉള്ളത്.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ 20 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ജനറല്‍ വിഭാഗം, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗത്തിന് 500 രൂപയാണ് ഫീസ്.പട്ടിക ജാതി, പട്ടിക വിഭാഗ ത്തിനും,ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്‍ ഇളവുണ്ട്.ഓണ്‍ലൈനായി ഫീസ് അടക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും ഡല്‍ഹി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ
du.ac.in സന്ദര്‍ശിക്കുക.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 782 അപ്രന്റീസ് ഒഴിവുകള്‍; ഒക്ടോബര്‍ 26 വരെ അവസരം
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. തമിഴ്നാട്ടില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 26ന് മുമ്പ് അപേക്ഷ അയച്ചിരിക്കണം.15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.ജനറല്‍ വിഭാഗത്തിന് 100 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. ഫിറ്റര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍,കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന് വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത് 782 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്
pb.icf.gov.in
http://pb.icf.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാന്‍ അവസരം
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ
www.bcdd.kerala.gov.in ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍
www.egrantz.kerala.gov.in എന്നിവ പരിശോധിക്കണം.
എസ്.ബി.ഐ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകള്‍
എസ്.ബി.ഐയുടെ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒക്ടോബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം.സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 606 ഒഴിവുകളാണ് ഉള്ളത്.
തസ്തിക | ഒഴിവുകള്‍
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്- 217
ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍- 12 ഒഴിവുകള്‍
സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- 2
സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)- 2
മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 12
ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിംഗ്)- 26എക്സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍- ആര്‍ക്കൈവ്)- 1
റിലേഷന്‍ഷിപ്പ് മാനേജര്‍- 314
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്)- 20
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും
sbi.co.in സന്ദര്‍ശിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.