• HOME
 • »
 • NEWS
 • »
 • career
 • »
 • NEET Admit Card 2021| നീറ്റ് യുജി അഡ്മിറ്റ് കാർഡുകൾ സെപ്റ്റംബർ രണ്ടാം വാരത്തിൽ വിതരണം ചെയ്യാൻ സാധ്യത

NEET Admit Card 2021| നീറ്റ് യുജി അഡ്മിറ്റ് കാർഡുകൾ സെപ്റ്റംബർ രണ്ടാം വാരത്തിൽ വിതരണം ചെയ്യാൻ സാധ്യത

പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത. സെപ്റ്റംബര്‍ 12-ന് പരീക്ഷ നടത്താനാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) യുജി പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ വിതരണം ചെയ്യുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)സൂചന നല്‍കുന്നു. പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത. സെപ്റ്റംബര്‍ 12-ന് പരീക്ഷ നടത്താനാണ് ഇപ്പോള്‍ തീരുമാനം എടുത്തിട്ടുള്ളത്.

  ഹാള്‍ടിക്കറ്റ് റിലീസ് ചെയ്തുകഴിഞ്ഞാല്‍, അപേക്ഷകര്‍ക്ക് അവരുടെ ഹാള്‍ ടിക്കറ്റുകള്‍ NEET UG- യുടെ ഔദ്യോഗിക വെബ്‌സൈറ്റായ - https://neet.nta.nic.in/- ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

  രാജ്യത്തെ 198 നഗരങ്ങളില്‍ പരീക്ഷ നടക്കും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ വര്‍ഷത്തെ 3,852 കേന്ദ്രങ്ങളേക്കാള്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഇത്തവണം തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. ഇത്തവണ ആദ്യമായാണ് കുവൈറ്റും ദുബായിയും നീറ്റ് പരീക്ഷാ കേന്ദ്രങ്ങളായി ചേര്‍ക്കുന്നത്.

  പരീക്ഷ നടത്തുമ്പോള്‍ കര്‍ശനമായ കോവിഡ് -19 പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നതാണ്. പരീക്ഷാ കേന്ദ്രത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. പ്രവേശനത്തിനും പുറത്തുകടക്കുന്നതിനുമുള്ള നിശ്ചിത സമയം അനുവദിച്ച സ്ലോട്ടുകള്‍, ശരിയായ സാനിറ്റൈസേഷന്‍, കോണ്‍ടാക്റ്റ്‌ലെസ് രജിസ്‌ട്രേഷന്‍ എന്നിവ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പാക്കും.

  പരീക്ഷ ഓഗസ്റ്റില്‍ നടക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് മഹാമാരി കാരണം സെപ്റ്റംബറിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുന്നതിനായി രജിസ്‌ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടിയിരുന്നു. അപേക്ഷയിലെ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ കറക്ഷന്‍ വിന്‍ഡോ ആഗസ്റ്റ് 11 മുതല്‍ 14 വരെ പ്രവര്‍ത്തനക്ഷമമായിരുന്നു.

  MBBS, BAMS, BUMS, BDS, BHMS, BSMS തുടങ്ങിയ വിവിധ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനായി NEET-UG എല്ലാ വര്‍ഷവും നടത്തപ്പെടുന്നു. ഇംഗ്ലീഷും ഹിന്ദിയും ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ നടത്തുന്നതാണ്. ബിഎസ്സി (എച്ച്) നഴ്‌സിംഗ് കോഴ്‌സിനായുള്ള പ്രവേശനത്തിനും പരീക്ഷാ സ്‌കോറുകള്‍ ഉപയോഗിക്കും.

  പരീക്ഷാ പേപ്പറില്‍ ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്‍ഡ് സുവോളജി), എന്നിവയില്‍ നിന്നുള്ള 180 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (MCQ) ആയിരിക്കും ഉണ്ടാവുക. പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എന്നിവ നിര്‍ബന്ധിത വിഷയങ്ങളോടെ, 12 -ാം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

  ഇതിനിടെ നീറ്റ് പരീക്ഷ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്‍സ് ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (SIO) കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജെ ഇ ഇ എന്‍ജിനീയറിങ് പരീക്ഷകള്‍ ഈ വര്‍ഷം ഒന്നിലധികം തവണ നടത്തിയിട്ടുണ്ടായിരുന്നു. ഈ അസാധാരണ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയും പ്രസ്തുത പരീക്ഷാരീതി അവലംബിക്കണമെന്ന് ധാരാളം വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. പ്രസ്തുത ആവശ്യം അധികൃതര്‍ എന്തായാലും മുഖവിലയ്ക്ക് എടുക്കുകയും അക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയും ചെയ്യുന്നുണ്ട്.
  First published: