നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • NFL recruitment 2021 നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  NFL recruitment 2021 നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: നവംബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം

  അപേക്ഷിക്കാനുള്ള അവസാന തീയതി 10.11.2021 ആണ്

  • Share this:
   നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍(NFL) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.ആകെ 183 ഒഴിവുകളുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

   എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. 10th/ ITI / Diploma / B.Sc പാസായവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

   കൂടുതല്‍ വിശദാംശങ്ങള്‍ക്ക് താഴെ വായിക്കുക.   കമ്പനി   നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്കമ്പനി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്
    നോട്ടീസ് നമ്പര്‍   (RFCL)/2021
   തസ്തികള്‍  ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ്, മാര്‍ക്കറ്റിംഗ് പ്രതിനിധി തുടങ്ങിയവര്‍
   ജോലിസ്ഥലം

   ഇന്ത്യയിലുടനീളം

    തിരഞ്ഞെടുപ്പ് രീതി  എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലായിരിക്കും തിരഞ്ഞെടുപ്പ്.


   പ്രായം

    18-30 വയസ്സുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
    അപേക്ഷ ആരംഭിച്ച തീയതി  20.10.2021
   അപേക്ഷിക്കേണ്ട അവസാന തീയതി   10.11.2021


   വിദ്യാഭ്യാസ യോഗ്യത

   10th / ITI / Diploma / B.Sc ബിരുദധാരികള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം
   ശമ്പളം  21,500 രൂപ മുതല്‍ 56,500 രൂപ വരെ
    അപേക്ഷാ രീതി  ഓണ്‍ലൈനായി അപേക്ഷിക്കാം
    അപേക്ഷ ഫീസ്    എസ്സി/എസ്ടി - ഫീസില്ല മറ്റുള്ളവര്‍ - മറ്റുള്ളവര്‍ 200 രൂപ


   വെബ്‌സൈറ്റ്

    https://www.rcfltd.com/

   കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rcfltd.com/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

   നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കോര്‍പ്പറേറ്റ് ജോലിക്ക് എങ്ങനെ അപേക്ഷിക്കാം?

   1)അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

   2)അപേക്ഷിക്കുന്നതിന് മുമ്പ് അറിയിപ്പ് പൂര്‍ണ്ണമായി വായിക്കുക.
   തെറ്റുകള്‍ കൂടാതെ അപേക്ഷാ ഫോം പൂരിപ്പിക്കുക.

   3)നിങ്ങളുടെ അപേക്ഷാ ഫോമും ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫോട്ടോകോപ്പികള്‍ അറ്റാച്ചുചെയ്യുക.

   4)ഓണ്‍ലൈനായി പണമടയ്ക്കുക. നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക.

   5)അപേക്ഷയില്‍ നിങ്ങളുടെ ഇമെയിലും മൊബൈല്‍ നമ്പറും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

   TCS invites Applications|എംബിഎ ബിരുദധാരിയാണോ? TCSലേക്ക് പുതമുഖക്കാർക്കും അപേക്ഷിക്കാം

   Staff Selection Commission Recruitment| കേന്ദ്ര സര്‍വീസില്‍ 3261 ഒഴിവ്: ആകര്‍ഷകമായ ശമ്പളം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

   കേന്ദ്ര സർവീസിൽ (Central Service) വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്ക് സ്‌റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (Staff Selection Commission) അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ (October 25) വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദം/ പ്ലസ് ടു /എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജിയണിൽ (KKR) 117 ഒഴിവുണ്ട്. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

   ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കര്‍ണാടക/കേരള റീജിയണില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂര്‍. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങള്‍) എന്നീ നാല് വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അവസാന തീയതി: ഒക്ടോബര്‍25. തസ്തികകള്‍, യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssc.nic.in

   കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡുകളും

   തിരുവനന്തപുരം (കോഡ്– 9211), എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

   ചില തസ്​തികകളും വകുപ്പും ഒഴിവുകളും ചുവടെ:

   ഗേൾസ്​ കാഡറ്റ്​ ഇൻസ്​ട്രക്​ടർ: ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ എൻ.സി.സി, ന്യൂഡൽഹി, ഒഴിവുകൾ 81, യോഗ്യത: ബിരുദം.

   മൾട്ടി ടാസ്​കിങ്​ സ്​റ്റാഫ്​: ചീഫ്​ പോസ്​റ്റ്​മാസ്​റ്റർ ജനറലിന്റെ ഓഫീസ്​, വെസ്​റ്റ്​ ബംഗാൾ സർക്കിൾ, കൊൽക്കത്ത, ഒഴിവുകൾ 398, യോഗ്യത: മെട്രിക്കുലേഷൻ/എസ്​.എസ്​.എൽ.സി/തത്തുല്യം

   ഫോ​ട്ടോഗ്രാഫർ ഗ്രേഡ്​ III: സുവോളജിക്കൽ സർവേ ഓഫ്​ ഇന്ത്യ, കൊൽക്കത്ത, ഒഴിവുകൾ 8, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

   ​ഡ്രില്ലർ കം മെക്കാനിക്​​ (മാസ്​റ്റർ ക്രാഫ്​റ്റ്​സ്​മാൻ): സെൻട്രൽ ഗ്രൗണ്ട്​വാട്ടർ ബോർഡ്​, ഫരീദാബാദ്​, ഒഴിവുകൾ 19, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു; ജൂനിയർ ​ജ്യോഗ്രഫിക്കൽ അസിസ്​റ്റന്റ്, നാഷനൽ അറ്റ്​ലസ്​​ ആൻഡ്​ തെമാറ്റിക്​ മാപ്പിങ്​ ഓർഗനൈസേഷൻ, കൊൽക്കത്ത, ഒഴിവുകൾ 62, യോഗ്യത: ബിരുദം

   റിസർച്ച്​​ അസിസ്റ്റന്റ്:  സെൻട്രൽ ഗ്രൗണ്ട്​വാട്ടർ ബോർഡ്​, ഫരീദാബാദ്​, ഒഴിവുകൾ 146, യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം

   മൾട്ടി ടാസ്കിങ്​ സ്​റ്റാഫ്​ (ടെക്​നിക്കൽ): നാഷണൽ ടെസ്​റ്റ്​ഹൗസ്​, ഒഴിവുകൾ 78, യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം

   ഡെപ്യൂട്ടി റേഞ്ചർ: ഫോറസ്​റ്റ്​ സർവേ ഓഫ്​ ഇന്ത്യ റീജനൽ ഓഫിസ്​, ബാംഗ്ലൂർ, ഒഴിവുകൾ 12, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

   ജൂനിയർ​ ഗ്രേഡ്​ ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്​: ഒഴിവുകൾ 40 (ഇംഗ്ലീഷ്​, ഹിന്ദി ഉൾപ്പെടെ), യോഗ്യത: ബിരുദം

   ഫാർമസിസ്​റ്റ്​​: ഹെൽത്ത്​ മുംബൈ, ഒഴിവുകൾ 15, യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ ടു

   കെമിക്കൽ അസിസ്റ്റന്റ്: സെൻട്രൽ റവന്യൂ കൺട്രോൾ ലബോറട്ടറി, ന്യൂഡൽഹി, ഒഴിവുകൾ 92. യോഗ്യത: ബിരുദം

   ഗേൾ കാഡറ്റ്​ ഇൻസ്​ട്രക്​ടർ: ഡിഫൻസ്​, ഒഴിവുകൾ 82, യോഗ്യത: ബിരുദം

   ഡേറ്റ പ്രൊസസിങ്​ അസിസ്​റ്റന്റ്​ ഗ്രേഡ്​ എ: ഡിഫൻസ്​, ഒഴിവുകൾ 64, യോഗ്യത ബിരുദം; സയൻറിഫിക്​ അസിസ്​റ്റൻറ്​, ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സപ്ലൈസ്​, ഒഴിവുകൾ 24, യോഗ്യത: ബിരുദം

   ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്​): ഡിഫൻസ്​, ഒഴിവുകൾ 165, യോഗ്യത: ബിരുദം; അസിസ്​റ്റൻറ്​ കമ്യൂണിക്കേഷൻ ഓഫിസർ, പൊലീസ്​ വയർലെസ്​, ഒഴിവുകൾ 52, യോഗ്യത: ബിരുദം

   നഴ്​സിങ് ഓഫീസർ സി.ജി.എച്ച്​.എസ്​: ഒഴിവുകൾ 53,​ യോഗ്യത: ബിരുദം

   മെഡിക്കൽ അറ്റൻഡന‍്റ് സി.ജി.എച്ച്​.എസ്: ഒഴിവുകൾ 81, യോഗ്യത: മെട്രിക്കുലേഷൻ

   ജൂനിയർ സ്​റ്റോർ കീപ്പർ: നേവി, ഒഴിവുകൾ 161, യോഗ്യത: ഹയർ സെക്കൻഡറി

   ലാസ്​കർ: നേവി, ഒഴിവുകൾ 142, യോഗ്യത: മെട്രിക്കുലേഷൻ

   എ.എസ്​.ഐ, ഹെഡ്​കോൺസ്​റ്റബ്​ൾ, ഹെൽപർ ഉൾപ്പെടെ മറ്റു നിരവധി തസ്​തികകളും ഒഴിവുകളും വിജ്ഞാപനത്തിലുണ്ട്​.

   Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ
   Published by:Jayashankar AV
   First published:
   )}