നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Delhi University | ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതി

  Delhi University | ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതി

  നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബദല്‍ സംവിധാനമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം

  • Share this:
   ഡല്‍ഹി: പ്രവേശനം സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് ഡല്‍ഹി സര്‍വകലാശാല. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബദല്‍ സംവിധാനമൊരുക്കുകയാണ് സമിതിയുടെ ലക്ഷ്യം.

   ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം അശാസ്ത്രീയമാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നതോടെയാണ് പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ചത്. കേരളത്തില്‍ നിന്നുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നുവെന്ന പരാതികള്‍ക്ക് പിന്നാലെയാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ നടപടി ഉണ്ടായത്.

   സര്‍വകലാശാല ഡീന്‍ ഡിഎസ് റാവത്തിന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ സമിതിയാണ് പ്രവേശനം സംബന്ധിച്ച വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുക.

   ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ അതത് ബോര്‍ഡ് പീരക്ഷയിലെ മാര്‍ക്ക് മാത്രമാണ് പ്രവേശനത്തിനുള്ള മാനദണ്ഡം. ഓരോ ബോര്‍ഡും മാര്‍ക്ക് കണക്കാക്കുന്ന രീതി വ്യത്യസ്തമായതാണ് പ്രവേശനത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവുന്നത്. ഈ മാര്‍ക്കുകള്‍ ഏകീകൃതമാക്കാനുള്ള വഴികളാകും സമിതി നിര്‍ദേശിക്കുക.

   ഡിസംബര്‍ അവസാനത്തോടെ അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

   പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്തും; ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

   തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റൽ സർവകലാശാലയും (Digital University) കേരള സർവകലാശാലയും (Kerala University) ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തെ ആദ്യത്തെ സർവകലാശാലകളിലൊന്നായ കേരള സർവകലാശാലയും ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നൂതന കാൽവയ്പായ ഡിജിറ്റൽ സർവകലാശാലയും തമ്മിലുള്ള സഹകരണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ അവസരങ്ങൾ തുറന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വർഷമാണ് കരാർ കാലാവധി.

   കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പി സുരേഷ് ബാബുവും കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള, പ്രൊ-വൈസ് ചാൻസലർ പ്രൊഫ പി പി അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അധ്യയനം, ഗവേഷണം, ഇന്നവേഷൻ എന്നീ മേഖലകളിലുള്ള പരസ്പര സഹകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ എക്സ്ചേഞ്ച് പ്രോഗ്രാമും ഉൾപ്പെടുന്നു.

   Also Read- Exam Anxiety | പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ 

   "ഡിജിറ്റൽ ടെക്നോളജിയിലുള്ള ഞങ്ങളുടെ പ്രായോഗിക പരിജ്ഞാനവും കേരള സർവകലാശാലയുടെ ഒപ്റ്റോ ഇലക്ട്രോണിക്സ്, ഫ്യൂച്ചേഴ്സ് സ്റ്റഡീസ്, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം, ബയോഇൻഫോർമാറ്റിക്സ്, നിയമം തുടങ്ങിയ ഡിപ്പാർട്മെന്റുകളുടെ വൈദഗ്ധ്യവും ഒരുമിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികവുറ്റ സംഭാവനകൾ നല്കാൻ സാധിക്കും. പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്താനും, കൂടുതൽ ഇന്നവേഷൻ പ്ലാറ്റ്ഫോമുകൾ ഒരുക്കാനും, അത് വഴി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കൂടുതൽ അവസരങ്ങൾ നേടാനും സാധിക്കും," ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ സജി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.

   Also Read- UGC NET | ഇത്തവണ യുജിസി നെറ്റ് പരീക്ഷ  എഴുതാന്‍ 12.67 ലക്ഷത്തിലധികം പേര്‍; ഡിസംബറിലെയും ജൂണിലെയും പരീക്ഷകൾ ഒരുമിച്ച്
   Published by:Karthika M
   First published:
   )}