നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • NIT Warangal | എന്‍ഐടി വാറംഗൽ 129 തസ്തിക ഒഴിവ്; അപേക്ഷയുടെ വിശദാംശങ്ങൾ

  NIT Warangal | എന്‍ഐടി വാറംഗൽ 129 തസ്തിക ഒഴിവ്; അപേക്ഷയുടെ വിശദാംശങ്ങൾ

  ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.

  News18 Malayalam

  News18 Malayalam

  • Share this:
   തെലങ്കാനയിലെ വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT) വിവിധ തസ്തികകളിലേക്ക് സ്ഥിരം നിമയനത്തിലും കരാര്‍ അടിസ്ഥാനത്തിലും നേരിട്ടുള്ള നിയമനം പ്രഖ്യാപിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സൂപ്രണ്ട്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍, എസ്എഎസ് അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍, ജൂനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.ആകെ 129 ഒഴിവുകളുണ്ട്.

   ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാറങ്കല്‍ എന്‍ഐടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.nitw.ac.in) സന്ദര്‍ശിച്ച് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23. ബിടെക്, എംഎസ്സി, ബാച്ചിലേഴ്‌സ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജയിച്ചവര്‍ക്കായിട്ടും ഏതാനും ഒഴിവുകള്‍ ഉണ്ട്.

   ഒഴിവുകളുടെ വിശദാംശങ്ങള്‍ (തസ്തിക - ഒഴിവുകളുടെ എണ്ണം - ആവശ്യമായ യോഗ്യത - മാസശമ്പളം എന്ന ക്രമത്തില്‍)

   സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍- 01
   സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് എംബിബിഎസ് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. എംഡി ജനറല്‍ മെഡിസിന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 10 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം, അതേസമയം പിജി ബിരുദമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്. ശമ്പളം -  78800/ രൂപ

   അസിസ്റ്റന്റ് രജിസ്ട്രാര്‍- 06
   അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ശമ്പളം - 56100/ രൂപ

   അസിസ്റ്റന്റ് എഞ്ചിനീയര്‍- 02
   അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ഇ അല്ലെങ്കില്‍ ബി.ടെക് ബിരുദവും ജൂനിയര്‍ എഞ്ചിനീയറായി അഞ്ച് വര്‍ഷത്തെ പരിചയവും. ശമ്പളം - 44900/ രൂപ

   സൂപ്രണ്ട്- 08
   സൂപ്രണ്ടിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ശമ്പളം - 35400/ രൂപ

   ടെക്‌നിക്കല്‍ അസിസ്റ്റന്റ്- 27
   ടെക്‌നിക്കല്‍ അസിസ്റ്റന്റിന് ബി. ടെക് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ എംസിഎ. ശമ്പളം - 35400/ രൂപ

   ജൂനിയര്‍ എഞ്ചിനീയര്‍- 08
   ജൂനിയര്‍ എഞ്ചിനീയര്‍ക്ക് സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം. ശമ്പളം - 35400/ രൂപ

   എസ്എഎസ് അസിസ്റ്റന്റ്- 03
   എസ്എഎസ് അസിസ്റ്റന്റിന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഒന്നാം ക്ലാസ് ബിരുദം. ശമ്പളം - 35400/ രൂപ

   ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്- 03
   ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് സയന്‍സ്, ആര്‍ട്‌സ് അല്ലെങ്കില്‍ കൊമേഴ്‌സ് അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ബാച്ചിലര്‍ ബിരുദം. ശമ്പളം - 35400/ രൂപ

   സീനിയര്‍ ടെക്‌നീഷ്യന്‍ - 19
   സീനിയര്‍ ടെക്‌നീഷ്യന് സിവില്‍, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്. ശമ്പളം - 25500 രൂപ

   ടെക്‌നീഷ്യന്‍- 34
   ടെക്‌നീഷ്യന് സിവില്‍, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ. ശമ്പളം - 21700 രൂപ

   ജൂനിയര്‍ അസിസ്റ്റന്റ് - 19
   ജൂനിയര്‍ അസിസ്റ്റന്റിന് ടൈപ്പിംഗ് നൈപുണ്യം ഉണ്ടായിരിക്കണം, 12ാ൦ ക്ലാസ് പാസ്.  ശമ്പളം - 21700 രൂപ
   Published by:Naveen
   First published:
   )}