• HOME
  • »
  • NEWS
  • »
  • career
  • »
  • Indian Railway | പരീക്ഷയില്ല; പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ നിയമനം; അപേക്ഷിക്കേണ്ടത് എങ്ങനെ?

Indian Railway | പരീക്ഷയില്ല; പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ നിയമനം; അപേക്ഷിക്കേണ്ടത് എങ്ങനെ?

റെയിൽവേയിൽ അപ്രന്റീസായി നിയമനം; ജോലിക്ക് യോഗ്യത നേടുന്നതിനായി അപേക്ഷകർ പ്രവേശന പരീക്ഷകൾ എഴുതേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം നൽകുന്നതിനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.

  • Share this:


    ഇന്ത്യൻ റെയിൽവേയിൽ (Indian Railways) പ്രവേശന പരീക്ഷയില്ലാതെ നിയമനം ലഭിക്കാൻ അവസരം. അപ്രന്റീസ് തസ്തികകളിലേക്കാണ് ഇന്ത്യൻ റെയിൽവേ പരീക്ഷകളില്ലാതെ നേരിട്ട് നിയമനം നടത്തുന്നത്. പ്ലസ്ടു പാസ്സായവർ ഈ അവസരം പ്രയോജനപ്പെടുത്താം.
    റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന് (ആർആർസി) കീഴിലുള്ള നോർത്ത് സെൻട്രൽ റെയിൽവേയിലേക്കുള്ള (എൻസിആർ) അപ്രന്റീസ് ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 1 ആണ്. പതിനഞ്ച് വയസ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ (ജി&ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡിഎസ്എൽ), പ്ലംബർ തുടങ്ങി ട്രേഡുകളിലെ അപ്രന്റീസ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    ജോലിക്ക് യോഗ്യത നേടുന്നതിനായി അപേക്ഷകർ പ്രവേശന പരീക്ഷകൾ എഴുതേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം നൽകുന്നതിനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ ശരാശരി ശതമാനം ഉൾപ്പെടുത്തിയായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ഐടിഐ പരീക്ഷയ്ക്കും തുല്യ വെയിറ്റേജ് ആയിരിക്കും നൽകുക.

    റെയിൽവെ നിയമനം : യോ​ഗ്യതകൾ

    വിദ്യാഭ്യാസ യോഗ്യത:
    ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്ന് 10, +2 പരീക്ഷകളോ തത്തുല്യ പരീക്ഷകളോ പാസായിരിക്കണം. പരീക്ഷകളിൽ മൊത്തം കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം. മാത്രമല്ല, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (ITI)പാസായിരിക്കണം (NCVT/SCVTനൽകുന്ന സർട്ടിഫിക്കറ്റ്)

    സാങ്കേതിക യോഗ്യത:
    ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ് സിവിടിയുടെ (NCVT/SCVT) അം​ഗീകാരമുള്ള ഐടിഐ സർട്ടിഫിക്കറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

    പ്രായപരിധി:
    15 വയസ്സുമുതൽ 24 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അതായത്, 2022 ഓഗസ്റ്റ് 1 പ്രകാരം അപേക്ഷകന് 15 വയസ്സ് തികഞ്ഞിരിക്കണം, അതുപോലെ 24 വയസ്സിന് താഴെയും ആയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

    റെയിൽവേ റിക്രൂട്ട്മെന്റ്: അപേക്ഷിക്കുന്നത് എങ്ങനെ ?

    ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.rrcpryj.org സർന്ദർശിക്കുക

    ഘട്ടം 2: ഹോം പേജിൽ നിന്നും 'ആക്റ്റ് അപ്രന്റീസ്' എന്ന വിഭാഗം കണ്ടെത്തുക

    ഘട്ടം 3: അതിനു താഴെയായി ഓൺലൈൻ ഫോമിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുക

    ഘട്ടം 4: നിങ്ങൾ ആഗ്രഹിക്കുന്ന പോസ്റ്റിന് വേണ്ടി രജിസ്റ്റർ ചെയ്യുക, അതിന് ശേഷം അപേക്ഷ സമർപ്പിക്കുക

    അപേക്ഷ ഫീസ്:
    ജനറൽ വിഭാ​ഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. മറ്റ് വിഭാ​ഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല. കൂടാതെ എസ്‌സി/എസ്‌ടി/വികലാംഗർ/വനിത ഉദ്യോഗാർത്ഥികൾ തുടങ്ങിയവരും ഫീസ് അടയ്ക്കേണ്ടതില്ല. ഇവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
    Published by:Amal Surendran
    First published: