തിരുവനന്തപുരം: യുക്രെയ്ന്‍ - റഷ്യ (Ukraine Russia Crisis) യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ തിരികെ നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്ക (NORKA) റൂട്ട്സിന്‍റെ നേതൃത്വത്തില്‍ യോഗം ചേരും. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം.
വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും.
Also Read- ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കരുത്; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐപങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ
://ukraineregistration.norkaroots.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് സി.ഇ.ഒ അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം. ഓൺലൈനായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മീറ്റിംഗ് ലിങ്ക് മൊബൈൽ നമ്പരിലും ഇ-മെയിലിലും ലഭ്യമാക്കും.
യുക്രെയ്ന്‍ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ്‌പോർട്ടൽ രൂപീകരിക്കാനും തീരുമാനിച്ചത്.
രാജ്യവിരുദ്ധ ഉള്ളടക്കം; 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യ വിരുദ്ധമായ (Anti India campaign) വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 16 യൂട്യൂബ്( YouTube.) ചാനലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്.
ഇത്തവണ പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നത്. സമാനമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും മരവിപ്പിച്ചിട്ടുണ്ട്.
Also Read- വിദേശികൾക്കായി ആയുഷ് വിസ; പുതിയ ചുവടുമായി ഇന്ത്യ; ടൂറിസം, മെഡിക്കൽ മേഖലകൾക്ക് ഉത്തേജനം വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനുമാണ് ഇവയെ നിരോധിച്ചിരിക്കുന്നത്. ഇവ രാജ്യ സുക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന വിവരങ്ങള്‍ പങ്കുവെച്ചതായി വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
2021-ലെ ഐടി നിയമത്തില്‍ പറയുന്ന അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുളെ നിരോധിച്ചിരിക്കുന്നത്.
മുമ്പ് പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട സംഭവം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ട സാഹചര്യത്തിലായിരുന്ന അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.