നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • North Central Railway1600 അപ്രന്റീസുകളെ ക്ഷണിയ്ക്കുന്നു; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

  North Central Railway1600 അപ്രന്റീസുകളെ ക്ഷണിയ്ക്കുന്നു; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

  1600 ഒഴിവുകളാണുള്ളത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നോർത്ത് സെന്റ്രൽ റെയില്‍വേ (എന്‍സിആര്‍) വിവിധ വകുപ്പുകളിലേക്കുള്ള അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണുള്ളത്. അപേക്ഷ അയയ്ക്കാനുള്ള അവസാന തീയ്യതി സെപ്തംബര്‍ 1 ആണ്. തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാര്‍ത്ഥികള്‍ക്ക് വടക്കന്‍ മധ്യ റെയില്‍വെ വിഭാഗം, തങ്ങളുടെ വര്‍ക്ക്‌ഷോപ്പുകളിലൂടെയും മറ്റു വകുപ്പുകളിലേക്കും പരിശീലനം നല്‍കുന്നതായിരിക്കും.

   തസ്തിക സംബന്ധിച്ച വിവരങ്ങള്‍

   തസ്തികയിലുള്ള ആകെ ഒഴിവ് - 1600

   പ്രയാഗ്രാജ് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം - 298

   ഝാന്‍സി വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം - 480

   ഝാസി വര്‍ക്ക്‌ഷോപ്പിലെ ഒഴിവുകളുടെ എണ്ണം - 185

   യോഗ്യത   പ്രായം: തസ്തികയിലേക്ക് അപേക്ഷിയ്ക്കുന്ന വ്യക്തിയുടെ പ്രായം അപേക്ഷാ സമയത്ത് 15നും 24നും ഇടയില്‍ ആയിരിക്കണം.

   വിദ്യാഭ്യാസം: ഉദ്യോഗാര്‍ത്ഥി 10 ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. അല്ലങ്കില്‍ 50 ശതമാനം മാര്‍ക്കോട് കൂടി തത്തുല്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. തൊഴില്‍പരമായ യോഗ്യത, ഐടിഐ പാസ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടായിരിക്കണം എന്നാണ്. അപേക്ഷിയ്ക്കുന്ന ഉദ്യോഗാര്‍ത്ഥി അംഗീകൃത വ്യവസായ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള എന്‍സിവിടി/എസ്സിവിടി സര്‍ട്ടിഫിക്കേറ്റ് നേടിയിരിക്കണം.

   എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?

   സ്‌റ്റെപ്പ് 1: റെയില്‍വേ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലങ്കില്‍ rrcpryj.org എന്ന ലിങ്ക് പിന്‍തുടരുക.

   സ്റ്റെപ്പ് 2: സ്‌ക്രാനില്‍ ഹോം പേജ് തെളിയുമ്പോള്‍, ആക്ടി അപ്രന്റീസ് 2021 തിരഞ്ഞെടുപ്പിലേക്ക് പോവുക.

   സ്റ്റെപ്പ് 3: “Engagement of ACT APPRENTICES Zonal Notification No. RRC/NCR/01/2021” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

   സ്‌റ്റെപ്പ് 4: ആക്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനായി അപ്ലൈ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്യുക.

   സ്‌റ്റെപ്പ് 5: ‘പുതിയ രജിസ്‌ട്രേഷന്‍’ നില്‍ ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 6: തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ച് വായിച്ച ശേഷം, ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

   സ്റ്റെപ്പ് 7: ആവശ്യമായ വിവരങ്ങളോട് രേഖ സമര്‍പ്പിച്ചതിന് ശേഷം, രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക.

   സ്റ്റെപ്പ് 8: നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക.

   സ്റ്റെപ്പ് 9: പിന്നീടുള്ള ആവശ്യത്തിനായി, സമര്‍പ്പിച്ച അപേക്ഷയുടെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

   ശമ്പളം

   പദ്ധതിയിലെ അപ്രന്റീസുകൾക്ക് ലെവൽ 1 വിഭാഗത്തിലെ തസ്തികയിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ 20 ശതമാനം വരെ മുൻഗണന ലഭിക്കുന്നതാണ്. ലെവൽ 1 വിഭാഗത്തിലെ തസ്തികകളിലെ ശമ്പള പരിധി 18,000 രൂപ മുതൽ 56,900 രൂപ വരെയാണ്. വളരെ കൂടുതൽ പേർ ജോലിയ്ക്ക് അപേക്ഷിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന തൊഴിൽ മേഖലയാണ് ഇന്ത്യൻ റെയിൽവേ.

   Summary: North Central Railway Apprentice recruitment 2021: The last date to submit your application for the North Central Railway Apprentice post is September 1. The North Central Railway (NCR) a part of the Indian Railways has invited applications for over 1600 apprentices posts in various departments
   Published by:user_57
   First published:
   )}