• HOME
 • »
 • NEWS
 • »
 • career
 • »
 • ബിവറേജസ് കോർപറേഷനിൽ ജോലി വേണോ? 36 അസിസ്റ്റന്‍റ് ഗ്രേഡ് II ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബിവറേജസ് കോർപറേഷനിൽ ജോലി വേണോ? 36 അസിസ്റ്റന്‍റ് ഗ്രേഡ് II ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

22200-48000/- രൂപ അടിസ്ഥാന ശമ്പളമുള്ള ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ട് ആണ്..

PSC

PSC

 • Share this:
  കേരള ബിവറേജസ് കോർപറേഷൻ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷമിച്ചു.
  അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ 36 ഒഴിവുകളിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.

  പോസ്റ്റിന്റെ പേര്: അസിസ്റ്റന്റ് Gr II

  ഒഴിവുകളുടെ എണ്ണം: 36

  ശമ്പളം: 22200-48000/-

  യോഗ്യത: അംഗീകൃത സർവകലാശാല നൽകുന്ന ബിഎ / ബിഎസ്‌സി / ബികോം അല്ലെങ്കിൽ തത്തുല്യമായ 3 വർഷത്തെ ബിരുദം.

  കേരള ബിവറേജസ് കോർപറേഷൻ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നത് ഇങ്ങനെ

  ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ ഒറ്റ തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.

  ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യാം.

  നോട്ടിഫിക്കേഷൻ ലിങ്കിലെ അതാത് പോസ്റ്റുകളിലെ 'അപ്ലൈ നൌ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  ഉദ്യോഗാർത്ഥി രേഖയുടെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസൃതമായി ഫോം പൂരിപ്പിക്കുക.

  ഏറ്റവും ഒടുവിൽ 'സബ്മിറ്റ് ബട്ടൺ' ക്ലിക്ക് ചെയ്യുക.

  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 08 സെപ്റ്റംബർ 2021

  സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ വകുപ്പുകൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തു

  എൻസിഎസ്എസ്ആർ പദ്ധതിയുടെ കീഴിൽ സ്പോർട്സ് സയൻസ് വകുപ്പുകളും സ്പോർട്സ് മെഡിസിൻ വകുപ്പുകളും ആരംഭിക്കാൻ രാജ്യത്തുടനീളം ആറ് സർവകലാശാലകളെയും (അല്ലെങ്കിൽ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ) അഞ്ച് മെഡിക്കൽ കോളേജുകളെയും തിരഞ്ഞെടുത്തു.

  അക്രഡിറ്റേഷൻ, സ്ഥിരം ഫാക്കൽറ്റി, പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ, ഫണ്ടിന്റെ ആവശ്യകത, ദേശീയ/അന്തർദ്ദേശീയ സഹകരണം, സമർപ്പിക്കപ്പെട്ട പ്രൊപ്പോസലുകളും അവതരണങ്ങളും തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന് യോഗ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.

  ഉന്നത തലത്തിലുള്ള ഗവേഷണം, കായികതാരങ്ങളുടെ ഉയർന്ന പ്രകടനം ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസവും നവീകരണവും എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പിന്തുണ നൽകാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് കേന്ദ്ര കായിക, യുവജനക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ നടപ്പാക്കുന്ന നാഷണൽ സെന്റർ ഓഫ് സ്പോർട്സ് സയൻസ് ആൻഡ് റിസർച്ച് (എൻസിഎസ്എസ്ആർ) എന്ന പദ്ധതി.

  പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഈ പദ്ധതിയ്ക്കുള്ളത്. ഒന്ന്, എൻ സി എസ് എസ് ആർ കേന്ദ്രത്തിന്റെ രൂപീകരണമാണ്. രണ്ട്. തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികൾ / മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ആരംഭിക്കാൻ പോകുന്ന സ്പോർട്സ് സയൻസ് വകുപ്പുകൾക്കും സ്പോർട്സ് മെഡിസിൻ വകുപ്പുകൾക്കും വേണ്ട, ധനസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുക.

  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (എസ്എഐ) മേൽസൂചിപ്പിച്ച വകുപ്പുകൾ ആരംഭിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മെഡിക്കൽ കോളേജുകളുടെയും മേൽനോട്ടത്തിലായിരിക്കും ഈ പദ്ധതി നിർവഹണം നടക്കുക. ഈ പദ്ധതിയ്ക്ക് രൂപം നൽകിയതിന് ശേഷം അതിന്റെ സാക്ഷാത്കാരത്തിനായി ആകെ 62.61 കോടി രൂപ അനുവദിച്ചു കഴിഞ്ഞു.

  സംസ്ഥാന തലത്തിലല്ല ധനസഹായം അനുവദിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങൾ കൃത്യമായി നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നിശ്ചിത കാലയളവിൽ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടക്കും.

  എൻ.സി.എസ്.എസ്.ആർ. പദ്ധതിയിലൂടെ നൽകുന്ന പിന്തുണയ്ക്ക് പുറമെ, നിലവിലെ പ്രകടനം, കഴിഞ്ഞ കാല പ്രകടനങ്ങൾ, കംപാരറ്റീവ് ഡാറ്റ, ആഗോള അനാലിസിസ്, പുരോഗതിയുടെ നിരക്ക് തുടങ്ങിയ ഗവേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടാർഗറ്റ് ഒളിമ്പിക് പോഡിയം (ടി ഓ പി എസ്) പദ്ധതിയുടെ കീഴിൽ ഉന്നത കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഗവേഷണാധിഷ്ഠിതമായ തിരഞ്ഞെടുക്കൽ മാനദണ്ഡവും കേന്ദ്ര കായിക, യുവജനക്ഷേമ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

  ഈ ഉന്നത കായികതാരങ്ങളുടെ പ്രകടനം കൃത്യമായി വിലയിരുത്തുകയും അവരുടെ പുരോഗതി നിർണയിക്കാൻ ശാസ്ത്രീയമായ രീതിയിലുള്ള അളവുകോലുകൾ സൃഷ്ടിക്കുകയും ചെയ്യും. വളരെ പ്രതീക്ഷയോടെയാണ് ഈ പദ്ധതികളുടെ പ്രവർത്തനത്തെ കായികമേഖല ഉറ്റുനോക്കുന്നത്.
  Published by:Anuraj GR
  First published: