നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • കെല്‍ട്രോണ്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    കെല്‍ട്രോണ്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

    • Share this:
      തിരുവനന്തപുരം: കെല്‍ട്രോണ്‍ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

      അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നി കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keltron.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

      AIIMS| ഓൾ ഇന്ത്യാ മെഡിക്കൽ സയൻസസ് റായ്പൂർ, ഭുവനേശ്വർ കേന്ദ്രങ്ങളിലായി 330 ഒഴിവുകൾ

      ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിന്റെ (AIIMS) റായ്‌പുർ, ഭുവനേശ്വർ കേന്ദ്രങ്ങളിലായി 330 ഒഴിവുകൾ. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഭുവനേശ്വർ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി 112 ഒഴിവുകളാണുള്ളത്.

      അപേക്ഷ: aiimsbhubaneswar.nic.in വഴി നൽകാം. അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും The Assistant Administrative Officer, Recruitment Cell, All India Institute of Medical Sciences, Bhubaneswar, Sijua, Dumuduma, Bhubaneswar-751019 എന്ന വിലാസത്തിലേക്ക് അയക്കുകയും വേണം.

      റായ്‌പുർ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി 218 ഒഴിവാണുള്ളത്.

      അപേക്ഷ: aiimsraipur.edu.in വഴി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും Recruitment Cell, 2nd floor, Medical College Building Gate No-5, AIIMS Raipur, G.E. Road, Tatibandh, Raipur (C.G.) Pin 492099 എന്ന വിലാസത്തിൽ അയക്കണം.

      ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 14.

      സായുധ പൊലീസിൽ 553 ഡോക്ടർമാരെ ആവശ്യമുണ്ട്

      മെഡിക്കൽ ഓഫീസർ സെലക്ഷൻ ബോർഡ് (സി എ പി എഫ്) 553 ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറൽ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പോലീസിൽ ഉൾപ്പെട്ടിരിക്കുന്ന ബി എസ് എഫ്., സി ആർ പി എഫ്, ഐ ടി ബി പി., എസ് എസ് ബി, അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിക്കും.

      ഒഴിവുകൾ

      സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് കമാൻഡ്)-5 (ഐ ടി ബിപി -5)

      സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്)-201 (ബി എസ് എഫ്-52, സി ആർ പി എഫ്.-116, എസ് എസ് ബി-18, ഐ ടി ബി പി-11, അസം റൈഫിൾസ്-4)

      മെഡിക്കൽ ഓഫീസർ (അസിസ്റ്റന്റ് കമാൻഡന്റ്)-345 (ബി എസ് എഫ് -85, സി ആർ പി എഫ്-77, എസ് എസ് ബി-51, ഐ ടി ബി പി -101, അസം റൈഫിൾസ്-31)

      ഡെന്റൽ സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്)-2 (സി ആർ പി എഫ്.-1, അസം റൈഫിൾസ്-1)

      യോഗ്യത

      എം ബി ബി എസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ സ്പെഷ്യലൈസേഷനും കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഡെന്റിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി ബിരുദവും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

      പ്രായപരിധി: സൂപ്പർ സ്പെഷ്യലിസ്റ്റ്-50 വയസ്സ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ്-40 വയസ്സ്, മെഡിക്കൽ ഓഫീസേഴ്‌സ്-30 വയസ്സ്, ഡെന്റൽ സർജൻ-35 വയസ്സ്.

      വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അവസാനതീയതി: ഒക്ടോബർ 27.

      Published by:Jayashankar AV
      First published:
      )}