ഇന്റർഫേസ് /വാർത്ത /Career / CUET UG 2022 | കനത്ത മഴ ; കേരളത്തിലെ CUET UG പരീക്ഷകള്‍ മാറ്റിവച്ചെന്ന് National Testing Agency

CUET UG 2022 | കനത്ത മഴ ; കേരളത്തിലെ CUET UG പരീക്ഷകള്‍ മാറ്റിവച്ചെന്ന് National Testing Agency

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പുതുക്കിയ തീയതികള്‍ വൈകാതെ വെബ്സൈറ്റില്‍ (https://nta.ac.in/) പ്രസിദ്ധീകരിക്കുമെന്ന് എന്‍.ടി.എ അധികൃതര്‍ അറിയിച്ചു.

  • Share this:

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 4,5,6 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന CUET UG പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി അറിയിച്ചു. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതും ഗതാഗതം ദുഷ്കരമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാതെ വരുന്നതും പരിഗണിച്ചാണ് കേരളത്തിലെ പരീക്ഷകള്‍ മാറ്റാന്‍  നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി തീരുമാനിച്ചത്. പുതുക്കിയ തീയതികള്‍ വൈകാതെ വെബ്സൈറ്റില്‍ (https://nta.ac.in/) പ്രസിദ്ധീകരിക്കുമെന്ന് എന്‍.ടി.എ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ പല ജില്ലകളിലും കനത്ത മഴ പെയ്തതിനാൽ, 2022-ലെ CUET (UG) - 2022-നുള്ള പരീക്ഷാ കേന്ദ്രത്തിൽ വലിയൊരു വിഭാഗം ഉദ്യോഗാർത്ഥികൾക്ക് എത്താൻ കഴിയില്ലെന്ന് NTA യുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വൈദ്യുതി തടസ്സവും ഗതാഗതവും വളരെ ബുദ്ധിമുട്ടുള്ള സമയമായതിനാൽ  പരീക്ഷാ നടത്തിപ്പിന് തടസം നേരിടുമെന്ന്,” എൻടിഎ സീനിയർ ഡയറക്ടർ സാധന പരാശർ പറഞ്ഞു.

"അതിനാൽ, വിദ്യാർത്ഥി സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, കേരളത്തിലെ നഗരങ്ങളിൽ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള CUET (UG) - 2022 മാറ്റിവയ്ക്കാൻ തീരുമാനിച്ചു," അവർ കൂട്ടിച്ചേർത്തു.

ജൂലൈ 15 മുതല്‍ രാജ്യത്തെ 300 നഗരങ്ങളിലും വിദേശത്തെ ഒമ്പത് കേന്ദ്രങ്ങളിലുമായി ആദ്യഘട്ട പരീക്ഷകള്‍ ആരംഭിച്ചിരുന്നു. ഈ മാസം 4 മുതല്‍ ആരംഭിച്ച രണ്ടാം ഘട്ട പരീക്ഷയ്ക്കായി 6,80,000 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റര്‍ ചെയ്തിരുന്നു.

First published:

Tags: CUCET 2022 Exam, CUET, Kerala rains