• HOME
  • »
  • NEWS
  • »
  • career
  • »
  • CUET 2022 | സിയുഇടി പ്രവേശന പരീക്ഷ സാമ്പിൾ ചോദ്യ പേപ്പറുകൾ NTA വെബ്സൈറ്റിൽ

CUET 2022 | സിയുഇടി പ്രവേശന പരീക്ഷ സാമ്പിൾ ചോദ്യ പേപ്പറുകൾ NTA വെബ്സൈറ്റിൽ

എൻസിഇആർടി (NCERT) 12-ാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കി മുമ്പ് പ്രതീക്ഷിച്ചിരുന്ന എംസിക്യൂകളിൽ (MCQ) നിന്ന് വ്യത്യസ്തമായുള്ള ചോദ്യങ്ങളാണ് മോക്ക് ടെസ്റ്റിലുള്ളത്.

  • Share this:
സിയുഇടി (CUET UG) 2022 പരീക്ഷയുടെ സാമ്പിൾ ചോദ്യ പേപ്പറുകൾ എൻടിഎ (NTA) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. https://nta.ac.inൽ സെക്ഷൻ IIൽ ഡൊമെയ്ൻ വിഷയങ്ങളും സെക്ഷൻ Iൽ ഭാഷാ ചോദ്യ പേപ്പറുകളുമാണുള്ളത്. എൻസിഇആർടി (NCERT) 12-ാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കി മുമ്പ് പ്രതീക്ഷിച്ചിരുന്ന എംസിക്യൂകളിൽ (MCQ) നിന്ന് വ്യത്യസ്തമായുള്ള ചോദ്യങ്ങളാണ് മോക്ക് ടെസ്റ്റിലുള്ളത്. പ്രത്യേകിച്ച് ഡൊമെയ്ൻ വിഷയങ്ങളിലെ MCQവിൽ വലിയ മാറ്റങ്ങളാണുള്ളത്.

മോക്ക് ടെസ്റ്റുകൾ എൻ‌ടി‌എ വെബ്‌സൈറ്റിലെ 'December 2018 onwards' എന്ന ലിങ്കിന്റെ മോക്ക് ടെസ്റ്റ് വിഭാഗത്തിൽ ലഭ്യമാണ്. പരീക്ഷകൾക്ക് മുമ്പ് സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾ പോലുള്ള വിവിധ ബോർഡുകൾ നൽകുന്ന മാതൃകാ പേപ്പറുകൾക്ക് സമാനമാണിത്. അത്തരം മോക്ക് ചോദ്യ പേപ്പറുകളുടെ പാറ്റേൺ പരിശീലിക്കുന്നത് വളരെ നല്ലതാണ്.

 Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6

NTA മിക്കവാറും എല്ലാ ഡൊമെയ്‌ൻ വിഷയങ്ങളുടെയും സാമ്പിൾ ചോദ്യ പേപ്പറുകൾ തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ 2022ന് പ്രതീക്ഷിക്കുന്ന സിയുഇടി പരീക്ഷ നീറ്റ് പരീക്ഷ പോലെ ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷയാകാം. മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി തുടങ്ങിയ ചില ഡൊമെയ്ൻ വിഷയങ്ങളുടെ സാമ്പിൾ ചോദ്യ പേപ്പറുകൾ പരിശോധിക്കുന്നത് വഴി ഇത് മനസ്സിലാക്കാം.

എൻടിഎ, എഡ്യൂകാർട്ടുമായി സഹകരിച്ച് മോക്ക് ടെസ്റ്റുകൾ അടങ്ങിയ പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പുസ്‌തകത്തിലെ ഓരോ പ്രാക്ടീസ് പേപ്പറിലും എല്ലാ പുതിയ തരം MCQകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഔദ്യോഗിക മോക്ക് ടെസ്റ്റ് മുൻകൂറായി നേടിയെടുക്കാൻ എഡ്യുകാർട്ടിന് എങ്ങനെ കഴിഞ്ഞു എന്നതും ആശ്ചര്യകരമാണ്. ജൂലൈയിലെ CUET 2022 പേപ്പറിൽ സമാനമായ MCQകൾ കണ്ടെത്താനുള്ള സാധ്യത വളരെ കൂടുതലായതു കൊണ്ട് തന്നെ വിദ്യാർത്ഥികൾ CUET പുസ്തകങ്ങൾ വാങ്ങാനുള്ള സാധ്യതകളും കൂടുതലാണ്.

Also Read- കേന്ദ്ര സര്‍വകലാശാല ബിരുദ പഠനം; പരീക്ഷാ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു, വിശദാംശങ്ങള്‍

യോഗ്യതാ മാനദണ്ഡങ്ങളിലും അപേക്ഷാ ഫോമുകളിലുമുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണാനും വിദ്യാർത്ഥികൾ ഇതിനോടകം പാടുപെടുകയാണ്. കാരണം അപേക്ഷ നടപടി ക്രമങ്ങൾ അത്ര സുഗമമായിരുന്നില്ല എന്നാണ് പൊതുവെ ഉയരുന്ന പരാതി. ഡൽഹി യൂണിവേഴ്സിറ്റി (DU) ഇത്തരം ആശയക്കുഴപ്പം പരിഹരിക്കാൻ വെബിനാറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഔദ്യോഗിക മോക്ക് ടെസ്റ്റ് പേപ്പറുകൾ പുറത്ത് വന്നതോടെ പരീക്ഷാ ചോദ്യങ്ങൾ സംബന്ധിച്ച എല്ലാ സംശയങ്ങളും വിദ്യാർത്ഥികൾക്ക് മാറിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് കൃത്യമായി വ്യക്തമാക്കുന്ന സാമ്പിൾ ചോദ്യ പേപ്പറുകളാണിവ. വിദ്യാർത്ഥികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

രാജ്യത്തെ 41 കേന്ദ്ര സര്‍വ്വകലാശാലകള്‍ (Central Universities) വാഗ്ദാനം ചെയ്യുന്ന യുജി, പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). നേരത്തെ, 12-ാം ക്ലാസിലെമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികൾക്ക് വിവിധ സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ചിരുന്നത്. എന്നാല്‍ ഇനി മുതൽ വിവിധ സർവ്വകലാശാലകളിലെ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് പൊതു അഭിരുചി പരീക്ഷയ്ക്ക് ഹാജരാകേണ്ടതുണ്ട്.
Published by:Arun krishna
First published: