• HOME
  • »
  • NEWS
  • »
  • career
  • »
  • JEE Main | പാസായ 2.6 ലക്ഷം വിദ്യാർത്ഥികളിൽ ജെഇഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്തത് 1.6 ലക്ഷം പേർ മാത്രം: റിപ്പോർട്ട്

JEE Main | പാസായ 2.6 ലക്ഷം വിദ്യാർത്ഥികളിൽ ജെഇഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്തത് 1.6 ലക്ഷം പേർ മാത്രം: റിപ്പോർട്ട്

നാലാം തവണയും ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.

  • Last Updated :
  • Share this:
    ഈ വര്‍ഷം ജെഇഇ മെയിന്‍ (JEE main) പരീക്ഷ പാസായ 2.6 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 1.6 ലക്ഷം പേര്‍ മാത്രമാണ് അഡ്വാന്‍സ്ഡ് (advanced) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍. 23 ഐഐടികളിലേക്കുള്ള ജെഇഇ (അഡ്വാന്‍സ്ഡ്) പ്രവേശന പരീക്ഷയ്ക്കായി ഒസിഐകളും പിഐഒമാരും ഉള്‍പ്പെടെ 50 വിദേശ വിദ്യാർത്ഥികളും പങ്കെടുക്കും. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് പ്രവേശന പരീക്ഷ. നാലാം തവണയും ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.

    ഈ വര്‍ഷം ഐഐടി ബോംബെ (IIT bombay) 226 നഗരങ്ങളിലായി 600-ലധികം പരീക്ഷാ കേന്ദ്രങ്ങളിലാണ് ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 12 ആണ് പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 23 മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക, രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയും.

    കഴിഞ്ഞ വര്‍ഷം ജെഇഇ (മെയിന്‍) പരീക്ഷ പാസായ 2.6 ലക്ഷം വിദ്യാര്‍ഥികളില്‍ 1.5 ലക്ഷം പേരാണ് അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനു മുമ്പത്തെ വര്‍ഷം ജെഇഇ (മെയിന്‍) പാസായ 2.5 ലക്ഷം വിദ്യാര്‍ഥികളില്‍ 1.6 ലക്ഷം പേര്‍ ജെഇഇ അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് മൂന്നാം വര്‍ഷമാണ് ഇന്ത്യക്ക് പുറത്ത് പ്രവേശന പരീക്ഷ നടക്കാത്തത്. എന്നാല്‍ പരീക്ഷ എഴുതാന്‍ വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെത്തും.

    also read :ഒരൊറ്റ പ്രവേശന പരീക്ഷ: NEET, JEE പരീക്ഷകൾ CUETയുമായി സമന്വയിപ്പിക്കാൻ UGC

    2019ല്‍ 13,000 സീറ്റുകള്‍ ഉണ്ടായിരുന്ന 23 ഐഐടികളില്‍ ആകെ സീറ്റുകള്‍ 16,232 ആയി ഉയര്‍ന്നു. വനിതകള്‍ക്കായി 1,583 അഡീഷണല്‍ സീറ്റുകളാണുള്ളത്. ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (JAB) തീരുമാനമനുസരിച്ച് ഈ വര്‍ഷവും 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കാന്‍ ഐഐടികള്‍ തീരുമാനിച്ചിട്ടുണ്ട്. 2020-ലോ 2021-ലോ ആദ്യമായി 12-ാം ക്ലാസ് പരീക്ഷ എഴുതുകയും ജെഇഇ (അഡ്വാന്‍സ്ഡ്) 2021-ന് രജിസ്റ്റര്‍ ചെയ്യുകയും, എന്നാല്‍ ജെഇഇ (അഡ്വാന്‍സ്ഡ്) 2021-ന്റെ രണ്ട് പേപ്പറുകളിലും ഹാജരാകാതിരിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ജെഇഇ (അഡ്വാന്‍സ്ഡ്) നേരിട്ട് എഴുതാന്‍ അര്‍ഹതയുണ്ട്.

    see also: സമയനിഷ്ഠ; സ്വന്തമായി പഠിച്ച് JEE Main 100 ശതമാനം മാർക്ക് നേടിയ വിജയരഹസ്യം

    കൂടാതെ, 2020-ല്‍ ആദ്യമായി 12-ാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും ജെഇഇ (അഡ്വാന്‍സ്ഡ്) 2022 എഴുതാന്‍ അര്‍ഹതയുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ 2020-ലോ 2021-ലോ ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയ്ക്ക് ഒരു തവണ ഹാജരായിരിക്കണം. അല്ലെങ്കില്‍ ജെഇഇ (അഡ്വാന്‍സ്ഡ്) 2020, ജെഇഇ (അഡ്വാന്‍സ്ഡ്) 2021 എന്നിവയില്‍ ഒരു പേപ്പറിലും ഹാജരാകാതിരിക്കണം. കൂടാതെ, ഈ വിദ്യാര്‍ത്ഥികള്‍ ജെഇഇ (മെയിന്‍) 2022 എഴുതുകയും, അതത് വിഭാഗത്തില്‍ ജെഇഇ (അഡ്വാന്‍സ്ഡ്) 2022ലേക്ക് യോഗ്യത നേടുന്നതിന് വിജയിച്ച 2,50,000 ഉദ്യോഗാര്‍ത്ഥികളുടെ കട്ട്-ഓഫ് സ്‌കോര്‍ പാലിക്കുകയും വേണം.
    Published by:Amal Surendran
    First published: