ഇന്റർഫേസ് /വാർത്ത /Career / Armed Force Vaccancies| സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകള്‍; കരസേനയില്‍ 7476, നേവിയില്‍ 1265, എയര്‍ഫോഴ്സില്‍ 621

Armed Force Vaccancies| സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകള്‍; കരസേനയില്‍ 7476, നേവിയില്‍ 1265, എയര്‍ഫോഴ്സില്‍ 621

armed forces

armed forces

രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് ഒഴിവുകളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

  • Share this:

ന്യൂഡൽഹി: ഇന്ത്യന്‍ ആര്‍മിയില്‍ (Indian Army) 7476 ഓഫീസേഴ്സിന്റെ തസ്തികളില്‍ ഒഴിവ് (Officers Vacancies). എയര്‍മെന്‍, സെയിലേഴ്സ്, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസേഴ്സ്, മറ്റ് ഉദ്യോ​ഗസ്ഥര്‍ എന്നീ തസ്തികകളിലായി ഇന്ത്യന്‍ ആര്‍മിയില്‍ 97,177 ഒഴിവുകളാണുള്ളത്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ 621ഉം ഇന്ത്യന്‍ നേവിയില്‍ 1265ഉം ഓഫീസര്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. എയര്‍ഫോഴ്സിലെ മറ്റ് തസ്തികകളിലെ ആകെ ഒഴിവുകള്‍ 4850 ആണ്. ഇന്ത്യന്‍ നേവിയില്‍ മറ്റ് തസ്തികകളിലെ ഒഴിവുകള്‍ 11166 ആണ്.

Also Read- IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം

രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് ഒഴിവുകളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. സായുധ സേനകളിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സായുധ സേനയില്‍ വെല്ലുവിളി നിറഞ്ഞ, അതേ സമയം തൃപ്തികരവുമായ ഒരു കരിയര്‍ തെരഞ്ഞെടുക്കുന്നതിലെ നേട്ടങ്ങളെക്കുറിച്ച്‌ യുവാക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

Also Read- CBSE | ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍

യുവാക്കളെ സായുധ സേനയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ് ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍ പതിവായി സംഘടിപ്പിക്കാറുണ്ട്. കൂടാതെ, സായുധ സേനയിലെ പ്രമോഷന്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഒഴിവുകള്‍ നികത്തുന്നതിനും ഉള്‍പ്പെടെ സായുധ സേനയിലെ സേവനം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Also Read- UGC | NCC വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷകൾ നടത്തണം; സർവകലാശാലകൾക്ക് നിർദേശം നൽകി യുജിസി

ഈ വിഷയത്തിലെ സര്‍ക്കാര്‍ നയം അനുസരിച്ച്‌, എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി, മതം, പ്രദേശം അല്ലെങ്കില്‍ മതം എന്നിവ പരിഗണിക്കാതെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിന് അര്‍ഹതയുണ്ട്. സ്വാതന്ത്ര്യാനന്തരം, ഒരു പ്രത്യേക വര്‍ഗത്തിനോ സമുദായത്തിനോ മതത്തിനോ പ്രദേശത്തിനോ വേണ്ടി ഒരു പുതിയ റെജിമെന്റുംസൃഷ്ടിക്കേണ്ടതില്ലെന്നതാണ് ഗവണ്‍മെന്റിന്റെ നയം. രാജ്യസഭയില്‍ രാകേഷ് സിംഹയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

First published:

Tags: Air force, Indian armed forces, Indian army, Navy, Navy Career